Friday, June 21, 2019 Last Updated 25 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 03.27 PM

ഭാഗ്യാനുഭവങ്ങള്‍ നല്‍കുന്ന ഉപരത്‌നങ്ങള്‍

''പെരിഡോട്ട് വളരെയധികം പ്രയോജനപ്രദമായ ബുധന്റെ രത്‌നം. മരതകത്തിന് പകരമായി ഉപയോഗിക്കുന്നു. മരതകത്തിന്റെ കാല്‍ഭാഗം വിലപോലുമില്ല. വിദ്യാഭ്യാസ വിജയം, അനുയോജ്യമായ വിവാഹം, മത്സരപരീക്ഷാവിജയം, ദാമ്പത്യസൗഖ്യം, ധനസമ്പാദനശീല വര്‍ദ്ധന, ചെലവ് നിയന്ത്രണം, നല്ല ആശയവിനിമയശേഷി, മത്സരപരീക്ഷാവിജയം എന്നിവ നല്‍കുന്നു.''
uploads/news/2019/03/297706/Joythi280319.jpg

വിലകൂടിയ നവരത്‌നങ്ങള്‍ ധരിക്കാന്‍ സാമ്പത്തികമായി ശേഷിയില്ലാത്തവര്‍ക്കും കുറഞ്ഞ ചെലവില്‍ പരിഹാരക്രിയകള്‍ നടത്താന്‍ താല്പര്യമുള്ള ജ്യോതിഷ-രത്‌ന ശാസ്ത്ര വിശ്വാസികള്‍ക്കും സഹായകരമാവുന്ന രത്‌നങ്ങളാണ് ഉപരത്‌നങ്ങള്‍ (Semi Precious Gems)

1. പെരിഡോട്ട്, 2. ടൊര്‍മിലന്‍, 3. അമിഥീസ്റ്റ്, 4. ടര്‍ക്കോയിസ്, 5. സ്ഫടികം, 6. ചന്ദ്രകാന്തം, 7. ടോപ്പസ്, 8. ഗാര്‍ഗറ്റ്, 9. അയോലയ്റ്റ്, 10. അക്വാമറൈന്‍, 11. ജേയ്ഡ്, 12. ബ്ലഡ്‌സ്‌റ്റോണ്‍, 13. ലാപ്പിസ് ലസുലി, 14. മാലക്കൈയ്റ്റ് അഥവാ കിഡ്‌നിസ്‌റ്റോണ്‍, 15. അബര്‍, 16. അഗേറ്റ, 17. ഗ്രീന്‍ ഓനിക്‌സ്-

ഇനിയും ധാരാളം ഉപരത്‌നങ്ങള്‍ ഉണ്ടെങ്കിലും, പ്രധാനപ്പെട്ടതും മാര്‍ക്കറ്റില്‍ ലഭ്യമായതും പരീക്ഷണ- നിരീക്ഷണങ്ങളില്‍ ഫലദാനശേഷി ബോധ്യപ്പെട്ടവയുമാണ് മേല്‍പ്പറഞ്ഞ രത്‌നങ്ങള്‍.

1. പെരിഡോട്ട്


വളരെയധികം പ്രയോജനപ്രദമായ ബുധന്റെ രത്‌നം. മരതകത്തിന് പകരമായി ഉപയോഗിക്കുന്നു. മരതകത്തിന്റെ കാല്‍ഭാഗം വിലപോലുമില്ല. വിദ്യാഭ്യാസ വിജയം, അനുയോജ്യമായ വിവാഹം, മത്സരപരീക്ഷാവിജയം, ദാമ്പത്യസൗഖ്യം, ധനസമ്പാദനശീല വര്‍ദ്ധന, ചെലവ് നിയന്ത്രണം, നല്ല ആശയവിനിമയശേഷി, മത്സരപരീക്ഷാവിജയം എന്നിവ നല്‍കുന്നു. ജാതകത്തിലെ ബുധന്റെ നീചത്വം, മൗഢ്യം, ഗ്രഹണം, പാപഗ്രഹയോഗം എന്നിവയിലുള്ള ദോഷത്തെ കുറയ്ക്കുന്നു. ത്വക്‌രോഗങ്ങള്‍, നാഡീ സംബന്ധമായ രോഗങ്ങള്‍, പക്ഷാഘാതം, അപസ്മാരം, ഹിസ്റ്റീരിയ, മൈഗ്രേന്‍, നിരന്തരമായ തലവേദന, വാതരോഗങ്ങള്‍ എന്നിവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മേല്‍പ്പറഞ്ഞ രോഗങ്ങള്‍ക്ക് എതിരെ രണ്ടാംനിര പ്രതിരോധമായി ഉപയോഗിക്കാം. സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ മോതിരമായും ലോക്കറ്റായും ധരിക്കാം.
മോതിരവിരല്‍, നടുവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ബുധനാഴ്ചയോ, ബുധന്റെ നക്ഷത്രങ്ങളായ രേവതി, ആയില്യം, തൃക്കേട്ട എന്നീ നാളുകളിലും രാവിലെ സൂര്യോദയം മുതല്‍ ഒരു മണിക്കൂറിനകം ധരിക്കുക. ബുധന്‍ കാലഹോര വരുന്ന സമയത്തും ധരിക്കാം. ജ്യോതിഷ ഉപദേശ പ്രകാരം ധരിക്കുന്നതാണ് നല്ലത്. ലോക്കറ്റായും മാലയായും ധരിക്കാം. മൂന്നു മുതല്‍ അഞ്ചുവരെ കാരറ്റ് തൂക്കം വരുന്നവ ധരിക്കുക. പരമാവധി പത്ത് കാരറ്റ് വരെ ആകാം.

2. ടൊര്‍മിലിന്‍


വിവിധ നിറങ്ങള്‍, ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ രത്‌നം ചുവപ്പ്, പച്ച, മഞ്ഞ, വെള്ള, നീല എന്നീ നിറങ്ങളില്‍ ലഭിക്കുന്നു. വിവാഹം, വിദ്യാഭ്യാസവിജയം, ശരീരപുഷ്ടി, സ്വഭാവഗുണം, പെരുമാറ്റഗുണം, സാമൂഹിക മര്യാദകള്‍, ഗുരുജനഭക്തി, കലാപ്രവര്‍ത്തന വിജയം എന്നിവയ്ക്ക് ഉത്തമം. ഹോര്‍മോണ്‍ തകരാറുകള്‍, നീര്‍വീഴ്ചകള്‍ എന്നീ രോഗങ്ങള്‍ക്ക് ശമനം കിട്ടാന്‍ സഹായിക്കും. സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ മോതിരമായും ലോക്കറ്റായും ധരിക്കാം. നടുവിലിലോ, മോതിരവിരലിലോ ധരിക്കാം. വെളളിയാഴ്ചയോ, ശുക്രന്റെ കാലഹോരയിലോ, ഭരണി, പൂരം, പൂരാടം, നാളുകള്‍ വരുന്ന ദിവസമോ ധരിക്കാം. മൂന്നു മുതല്‍ ആറ് കാരറ്റ് വരെ ധരിക്കാം. ജ്യോതിഷവിധി പ്രകാരം ധരിക്കുന്നതാണ് ശരിയായ രീതി.

3. അമിഥീസ്റ്റ്


വയലറ്റ് നിറം. ശനീശ്വരന്റെ രത്‌നം. ഇന്ദ്രനീലത്തിന് പകരമായി ധരിക്കാം. ഇന്ദ്രനീലത്തിന്റെ ദോഷവശങ്ങളൊന്നും അമിഥീസ്റ്റിനില്ല. മദ്യപാനാസക്തി കുറയ്ക്കാന്‍ നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. മയക്കുമരുന്ന് വിധേയത്വം കുറയ്ക്കാനും ഉപയോഗിക്കാം. സംശയരോഗം, നുണപറയല്‍, അപവാദ പ്രചാരണം തുടങ്ങിയ മാനസിക വൈകല്യങ്ങളെ തടയും.കുട്ടികളിലെ അമിതമായ കുസൃതിത്തരം കുറയ്ക്കാനും അച്ചടക്കം വളര്‍ത്താനും അമിഥീസ്റ്റ് ധരിക്കാം. കണ്‍ദൃഷ്ടിദോഷം, നാവിന്‍ദോഷം എന്നിവയുടെ ദോഷം ഇല്ലാതാക്കാനും ശത്രുക്കളില്‍നിന്ന് സ്വരക്ഷയ്ക്കായും അമിഥീസ്റ്റ് ധരിക്കാം. അമിഥീസ്റ്റ് ശനിയാഴ്ച രാവിലെ ഉദയം മുതല്‍ ഒരു മണിക്കൂറിനകം നടുവിരലില്‍ മോതിരമായി ധരിക്കാം. സില്‍വര്‍ മോതിരമാണ് ഉത്തമം. പൂയം, അനിഴം, ഉത്രട്ടാതി, നാളുകളിലും ശനിയുടെ കാലഹോര സമയത്തും ധരിക്കാം. മൂന്ന് മുതല്‍ അഞ്ച് കാരറ്റ് വരെ ധരിക്കുക.

4. ടര്‍ക്കോയിസ്


ആകാശനീലിമ നിറത്തിലുള്ള ശനിയുടെ രത്‌നം, നീചശുക്രന്റെയും, നീചശനിയുടെയും ശനിഗ്ഗ+ിശുക്രയോഗത്തിന്റെ ദോഷത്തിനെയും കുറയ്ക്കും. പച്ചകലര്‍ന്ന നീല നിറമുള്ള ടര്‍ക്കോയിസ്സുകള്‍, വാതസംബന്ധമായ രോഗങ്ങള്‍ക്കും നാഡീസംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമമെന്ന് കരുതുന്നു. ഉയരത്തില്‍നിന്നുള്ള വീഴ്ചകള്‍, ബാധമന്ത്രവാദ ദോഷങ്ങള്‍, ദുര്‍മന്ത്രവാദം എന്നിവയില്‍നിന്ന് രക്ഷ നല്‍കുമെന്ന് വിശ്വസിച്ചുപോരുന്നു. അറബി ജനമേഖലകളില്‍ ഈ വിശ്വാസം നിലനില്‍ക്കുന്നു. ഭാഗ്യപുഷ്ടി, വേഗത്തിലുളള വിവാഹപ്രാപ്തി, കുതിരപ്പന്തയം, ലോട്ടറി, ഷെയര്‍മാര്‍ക്കറ്റ് എന്നിവയില്‍ ലാഭവും വിജയവും നേടാന്‍ സഹായിക്കുമെന്നും വിശ്വാസമുണ്ട്.ശനിയാഴ്ച രാവിലെ ഉദയം മുതല്‍ ഒരു മണിക്കൂറിനകം നടുവിരലില്‍ സ്വര്‍ണ്ണത്തിലോ, വെള്ളിയിലോ തയ്യാറാക്കിയ ടര്‍ക്കോയിസ് മോതിരം ധരിക്കാം. ശനിയുടെ നക്ഷത്രങ്ങളിലും ശനിയുടെ കാലഹോരയിലും ധരിക്കാം. വെള്ളിയാണ് ഉത്തമലോഹം. അഞ്ച് മുതല്‍ 10 കാരറ്റ് വരെ ധരിക്കാം.
uploads/news/2019/03/297706/Joythi280319a.jpg

5. സ്ഫടികം


ഐസിന്റെ നിറമാണ് സ്ഫടികത്തിന്, ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറയും. ശുക്രന്റെ രത്‌നം, സവിശേഷമായ തണുപ്പുള്ള രത്‌നം. ദുഃസ്വപ്നങ്ങളെ അകറ്റാം. ദൃഷ്ടിദോഷം, വാക്‌ദോഷം എന്നിവയെ അകറ്റാം. മാന്ത്രികകര്‍മ്മങ്ങള്‍ നടത്തുന്നവരും, ശാക്‌തേയ മൂര്‍ത്തികളെ പൂജിക്കുന്നവരും സ്ഫടികം ധരിക്കുന്നത് കാണാം. രക്തസമ്മര്‍ദ്ദം കുറയ്ക്കും. പാലൂട്ടുന്ന അമ്മമാര്‍ക്കും ഉത്തമം. പ്രസവാനന്തര മാനസികസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മാലയായും ബ്രേസ്‌ലൈറ്റായും ധരിക്കാം. 54 മുതല്‍ 108 സംഖ്യവരെയുള്ള സ്ഫടികമാലകളായി സ്ഫടികം ധരിക്കാം. വെള്ളിയാഴ്ച രാവിലെയും ശുക്രന്റെ നക്ഷത്രം വരുന്ന ദിവസവും ശുക്രന്റെ കാലഹോരയിലും ധരിക്കാം. വെള്ളിയില്‍ മാലകെട്ടി ഉപയോഗിക്കുന്നതാണ് പൊതുവായ രീതി. ലോക്കറ്റ് രൂപത്തിലും ധരിക്കാം. എത്ര കാരറ്റ് വരെയും ധരിക്കാം. ജ്യോതിഷ ഉപദേശം ആവശ്യമില്ല.

6. ചന്ദ്രകാന്തം


വെള്ളമേഘത്തിന്റെ നിറം, മറ്റ് വര്‍ണ്ണങ്ങളിലും ചന്ദ്രകാന്തം ലഭ്യമാണ്. കവികള്‍ക്ക് ഇഷ്ടപ്പെട്ട പദം. രത്‌നത്തിന്റെ മദ്ധ്യത്തിലായി തെളിയുന്ന വെള്ളിരേഖ. പ്രകാശ വിന്യാസത്തിനനുസരിച്ച് ചലിക്കും. ചന്ദ്രന്റെ രത്‌നം. മുത്തിന് പകരം ഉപയോഗിക്കുന്നു. വളരെ വിലക്കുറവുള്ള രത്‌നം. ഉറക്കക്കുറവ് പരിഹരിക്കും. ശരീരത്തിന്റെ ചൂട് കുറയ്ക്കും. കുട്ടികളെ ബാലാരിഷ്ടതകളില്‍നിന്ന് രക്ഷിക്കും. ഭാഗ്യംകൊണ്ടുവരുമെന്നും, പുരുഷന്മാര്‍ക്ക് വേഗം വിവാഹപ്രാപ്തി നല്‍കുമെന്നും സന്താനജനനത്തിന് സംരക്ഷണം നല്‍കുമെന്നും പ്രേമബന്ധങ്ങള്‍ തളിര്‍ക്കാന്‍ സഹായിക്കുമെന്നും ദേഷ്യം, വൈരാഗ്യം എന്നിവ കുറയ്ക്കുമെന്നും വിശ്വസിച്ചുപോരുന്നു. ഹൃദയാരോഗ്യത്തിനും, അപസ്മാരരോഗ ശമനത്തിനും ഹിസ്റ്റീരിയ, ഉറക്കമില്ലായ്മ, പരസ്പരവിരുദ്ധമായ സംസാരരീതി എന്നിവ പരിഹരിക്കാനും ചന്ദ്രകാന്തം ധരിക്കാം. യാത്രകളില്‍ അപകടത്തിന് എതിരെ പ്രവര്‍ത്തിക്കുമെന്ന് വിശ്വാസം. വിരഹദാമ്പത്യം, പ്രണയനൈരാശ്യം എന്നിവയില്‍ നിന്ന് ആശ്വാസം നല്‍കും, അമാവാസി, ചന്ദ്രന്റെ പക്ഷബലക്കുറവ്, ചന്ദ്രന്റെ ജാതകത്തിലെ ദോഷങ്ങള്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും. തിങ്കളാഴ്ച രാവിലെ മോതിര വിരലില്‍/ചൂണ്ട് വിരലിലും ധരിക്കാം. രോഹിണി, അത്തം, തിരുവോണം നക്ഷത്രങ്ങള്‍ വരുന്ന ദിവസം ധരിക്കാം. ചന്ദ്രന്റെ കാലഹോര കണക്കാക്കി ധരിക്കാം. വെള്ളിയില്‍ ധരിക്കുന്നതാണ് ഉത്തമം. മൂന്ന് മുതല്‍ അഞ്ചു കാരറ്റുവരെ ധരിക്കാം.

7. ടോപ്പാസ്


വ്യാഴത്തിന്റെ രത്‌നം. മഞ്ഞ പുഷ്യരാഗത്തിന് പകരം നിര്‍ദ്ദേശിക്കപ്പെടുന്നു. വെള്ള, കറുപ്പ്, പിങ്ക്, മഞ്ഞ, പുകനിറം, ലമണ്‍ എന്നീ കളറുകളില്‍ ലഭ്യം. മാന്ത്രികശക്തിയുള്ള രത്‌നമെന്ന് അറിയപ്പെടുന്നു. വ്യക്തിയെ ശാന്തനാക്കാന്‍ ടോപ്പാസിന് പ്രത്യേക കഴിവുണ്ടെന്ന് വിശ്വാസം. ബുദ്ധിക്ക് ഉണര്‍വേകും. ദുഃസ്വപ്നങ്ങള്‍ അകലും, ധനസ്ഥിതി നന്നാകും. സ്ത്രീകള്‍ക്ക് വിവാഹം വേഗം നടക്കാന്‍ ഇടയാക്കും. ഊഹക്കച്ചവട വിജയം, കയറ്റുമതി വ്യാപാരം എന്നിവയ്ക്ക് ഉത്തമം. ജീവിതത്തിലെ അത്യാഹിതങ്ങള്‍ ഒഴിവാക്കുമെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.തീപ്പൊള്ളല്‍, യാത്രയിലെ അപകടം, വൃക്കരോഗങ്ങള്‍, തൊണ്ടരോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍ എന്നിവയ്ക്ക് എതിരെ ധരിക്കാം. വ്യാഴാഴ്ച രാവിലെ ഉദയം കഴിഞ്ഞ് ധരിക്കാം. മോതിര വിരലിലും ചൂണ്ട് വിരലിലും ധരിക്കാം. സ്വര്‍ണ്ണത്തിലും വെള്ളിയിലും ധരിക്കാം. പുണര്‍തം, വിശാഖം, പൂരൂരുട്ടാതി നാളിലും വ്യാഴത്തിന്റെ കാലഹോരയിലും ധരിക്കാം. മൂന്ന് മുതല്‍ അഞ്ച് കാരറ്റ് വരെ ധരിക്കാം.

8. ഗാര്‍നറ്റ്


ചുവപ്പിന്റെ വിവിധ ഷെയ്ഡുകളില്‍ ഗാര്‍നറ്റ് ലഭിക്കുന്നു. മാണിക്യ ചുവപ്പിലും കറുപ്പ് കലര്‍ന്ന ചുവന്ന നിറത്തിലും ലഭിക്കും. ചുവന്ന ഗാര്‍നറ്റാണ് ഏറ്റവും നല്ലത്. സൂര്യന്റെ രത്‌നമാണ് ഗാര്‍നറ്റ്. മാണിക്യത്തിന് പകരം ധരിക്കാം. പ്രവൃത്തി വിജയം, സാമൂഹിക ആദരവ്, ഭാഗ്യാനുഭവങ്ങള്‍, നല്ല ആരോഗ്യസ്ഥിതി, യാത്രസൗഖ്യം, മേധാശക്തി, രാഷ്ട്രീയ രംഗത്ത് അനുകൂലസ്ഥാനങ്ങള്‍ എന്നിവയ്ക്ക് ഉത്തമം. അപകടങ്ങളില്‍നിന്നും വീഴ്ചകളില്‍നിന്നും പലതരത്തിലുള്ള ആഘാതങ്ങളില്‍നിന്നും രക്ഷ നല്‍കും. ഞായറാഴ്ച രാവിലെ ഉദയം കഴിഞ്ഞ് മോതിര വിരലില്‍ മോതിരമായി ധരിക്കാം. സ്വര്‍ണ്ണത്തിലും വെള്ളിയിലും ധരിക്കാം. കാര്‍ത്തിക, ഉത്രം, ഉത്രാടം നാളുകളിലും സൂര്യന്റെ കാലഹോരാസമയത്തും ധരിക്കാം. മൂന്ന് മുതല്‍ അഞ്ച് കാരറ്റ് വരെ ധരിക്കാം.

(തുടരും.....)

ആര്‍. സഞ്ജീവ്കുമാര്‍
മൊ: 9526480571

Ads by Google
Thursday 28 Mar 2019 03.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW