Friday, June 21, 2019 Last Updated 58 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 01.40 PM

സ്വാദിഷ്ഠമായ നാരങ്ങാ ചോറ് തയാറാക്കാം

uploads/news/2019/03/297695/redscokry280319.jpg

''ചോറില്‍ അല്‍പ്പം വ്യത്യസ്തത ആയാലോ...ടേസ്റ്റിയായ നാരങ്ങാചോറിന്റെ രുചിക്കൂട്ടിതാ....''

നാരങ്ങാ ചോറ്

ആവശ്യമുള്ള സാധനങ്ങള്‍


ബിരിയാണി അരി - 500 ഗ്രാം
നാരങ്ങ - 2 എണ്ണം
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കടലപ്പരിപ്പ് - 3 ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് - 3 ടീസ്പൂണ്‍
ഉലുവ - 3/4 ടീസ്പൂണ്‍
എണ്ണ - 25 ഗ്രാം
കടുക് - 1/2 ടീസ്പൂണ്‍
കായം - ഒരു നുള്ള്
കപ്പലണ്ടി തൊലികളഞ്ഞത് - 25 ഗ്രാം
അണ്ടിപ്പരിപ്പ് - 10 എണ്ണം
ഉണക്കമുളക് - 4 എണ്ണം
കറിവേപ്പില, ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


വേവിച്ച അരിയില്‍ ഉഴുന്നും ഉലുവയും വറുത്തുപൊടിച്ചതും പാകത്തിന് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
അല്‍പ്പം എണ്ണയില്‍ കടുക് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് കടലപ്പരിപ്പ്, ഉണക്കമുളക്, കായം ഇവ മൂപ്പിക്കുക. ഇത് ചോറില്‍ യോജിപ്പിക്കുക. കപ്പലണ്ടിയും അണ്ടിപ്പരിപ്പും മൂപ്പിച്ച് ചേര്‍ക്കുക..

ആന്‍സമ്മ ഐസക് , വെട്ടൂര്‍

Ads by Google
Thursday 28 Mar 2019 01.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW