Sunday, June 09, 2019 Last Updated 34 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.12 PM

ഖത്തര്‍ കെ എം സി സി ‘സ്‌നേഹ ഭാരതം’ സാംസ്‌കാരിക സംഗമം

uploads/news/2019/03/297679/Gulf280319a.jpg

ദോഹ: ഖത്തര്‍ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് സ്‌നേഹ ഭാരതം സാംസ്‌കാരിക സംഗമം ഉദ്ഘാടനം നാളെ വൈകീട്ട് ആറു മണിക്ക് ജൈദ ഫ്‌ളൈ ഓവറിന് സമീപമുള്ള ഗള്‍ഫ് പാരഡൈസ് ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേരളാ പ്രതിപക്ഷ ഉപനേതാവും മുസ്്‌ലിം ലീഗ് നേതാവുമായ ഡോ. എംകെ മുനീര്‍ എംഎല്‍എ, കെപിസിസി സാംസ്‌കാരിക സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട്് എന്‍എ കരീം, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സിടി റഫീഖ് പരിപാടിയില്‍ പങ്കെടുക്കും. കെഎംസിസി വനിതാ വിഭാഗം സംഘടിപ്പിക്കുന്ന കലാ സാംസ്‌കാരിക പരിപാടി പെണ്‍മ അരങ്ങേറും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.

പരിപാടിയോടനുബന്ധിച്ച് മികച്ച പ്രവാസി മാധ്യമപ്രവര്‍ത്തകന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചന്ദ്രിക പത്രാധിപരുമായിരുന്ന റഹീം മേച്ചേരി സ്മാരക പുരസ്‌കാരവും മികച്ച പ്രവാസി പരിസ്ഥിതി സംഘടനക്ക് ജന്മനാടിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിന് വേണ്ടി ജീവന്‍ ത്യജിച്ച പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ എ റഹ്മാന്റെ നാമത്തിലുള്ള പുരസ്‌കാരവും നല്‍കും. സ്‌നേഹഭാരതം എന്ന ശീര്‍ഷകത്തില്‍ ഖത്തര്‍ പ്രവാസികള്‍ക്കായി നടത്തിയ പ്രബന്ധ രചനാ മത്സരത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

പരിപാടിക്കെത്തുന്നവര്‍ക്ക് വിശാലമായ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടര്‍ അറിയിച്ചു. ഖത്തര്‍ കെഎംസിസി സംസ്ഥാന സെക്രട്ടറി കോയ കോടങ്ങാട്, മണ്ഡലം പ്രസിഡണ്ട് ജലീല്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറി ഷബീര്‍ വണ്ണാറോട്ട്, ട്രഷറര്‍ യാക്കൂബ് കൊളമ്പലം, നനാക്കല്‍ മുഹമ്മദലി, ആര്‍.പി


ഷഫീക്ക്അറക്കല്‍

Ads by Google
Thursday 28 Mar 2019 12.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW