Sunday, June 09, 2019 Last Updated 21 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 12.08 PM

'ചരിത്രനിലാവ്' ഇന്ന്ദോഹയില്‍ അരങ്ങേറും

ദോഹ: മലബാറിന്റെ ചരിത്ര പുരുഷന്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ ഇതിവൃത്തമാക്കിയുള്ള ഏകപാത്രദ്രിശ്യാവിഷ്ക്കാരം 'ചരിത്ര നിലാവ്' ഇന്ന് വൈകുന്നേരം 6.30ന് ഐ.സി.സി അശോകാ ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വണ്‍ ടു വണ്‍ മീഡിയയും ഈണം ദോഹയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

40 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യാവിഷ്‌കാരത്തോടൊപ്പം ആസിഫ് കാപ്പാടിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും നൃത്ത പരിപാടിയും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ചരിത്ര നിലാവ് പരിപാടിയിലെ മുഖ്യ അതിഥികളായ പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വേങ്ങര, സിദ്ദീഖ് വടകര, അലി കെവി, രാമചന്ദ്രന്‍ മാസ്റ്റര്‍, ആസിഫ് കാപ്പാട്, റെജി മണ്ണില്‍ എന്നിവരും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മൊയ്തു കെവി, കണ്‍വീനര്‍ മുസ്തഫ എംപി, ഫരീദ് തിക്കോടി, ശരത് സി നായര്‍, മന്‍സൂര്‍ അലി എന്നിവരും പങ്കെടുത്തു.

ഷഫീക്ക്അറക്കല്‍

Ads by Google
Thursday 28 Mar 2019 12.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW