Wednesday, June 12, 2019 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 07.56 AM

മരത്തില്‍ തൂങ്ങി മരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ; 15 അടി ഉയരത്തില്‍ വലിഞ്ഞ് കയറി എസ്‌ഐ

dead body

തൂങ്ങി മരിച്ചയാളുടെ മൃതദേഹം താഴെയിറക്കാന്‍ 5000 രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മൃതദേഹം പുറത്തിറക്കാന്‍ മരത്തില്‍ വലിഞ്ഞ് കയറി എസ്‌ഐ. 15 അടി ഉയരത്തിലുള്ള മരത്തിലാണ് എസ്‌ഐ കയറിയത്. വ്യാഴാഴ്ച ഉച്ചയോടെ എരുമേലി കനകപ്പാലം വനത്തില്‍ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ പോലീസ് കണ്ടത് 15 അടിയോളം ഉയരത്തില്‍ മൃതദേഹം തൂങ്ങിക്കിടക്കുന്നതാണ്. ഇത് താഴെയിറക്കാന്‍ പോലീസിനായില്ല.

നാട്ടുകാരോട് പോലീസ് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ദുര്‍ഗന്ധം കാരണം ആരും താഴെയിറക്കാന്‍ തയ്യാറായില്ല. തയ്യാറായി മുന്നോട്ട് എത്തിയ ഒരാള്‍ ആവശ്യപ്പെട്ടതാകട്ടെ 5000 രൂപയും. ഇതോടെ എസ്‌ഐ ഇ ജി വിദ്യാധരന്‍ മരത്തില്‍ കയറി കെട്ടഴിച്ച് മൃതദേഹം താഴെയിറക്കുകയായിരുന്നു.

എസ്ഐ വിദ്യാധരനും സിഐ എം ദിലീപ് ഖാനും ഉള്‍പ്പെടുന്ന പോലീസ് ശംഘവും നാട്ടുകാരനായ ഒരാളും ചേര്‍ന്നാണ് മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയര്‍ത്തിയത്. എരുമേലി വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മുണ്ടും ഷര്‍ട്ടുമാണ് വേഷം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW