Sunday, May 19, 2019 Last Updated 29 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 01.42 AM

ഗവണ്‍മെന്റ്‌ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപകര്‍

ഇടുക്കിയിലെ പീരുമേട്‌ ഗവണ്‍മെന്റ്‌ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2019-20 അധ്യയനവര്‍ഷത്തേക്ക്‌് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും (തമിഴ്‌ മീഡിയം) അധ്യാപകരെ കരാര്‍ വ്യവസ്‌ഥയില്‍ നിയമിക്കുന്നു.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇക്കണോമിക്‌സ്, ഹിസ്‌റ്ററി, ജോഗ്രഫി, പൊളിറ്റിക്കല്‍ സയന്‍സ്‌, ഇംഗ്ലീഷ്‌, ഹിന്ദി, തമിഴ്‌ എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്‌തികയിലേിക്കും ഹൈസ്‌കൂള്‍ (തമിഴ്‌ മീഡിയം) വിഭാഗതത്തില്‍ ഗണിതം, തമിഴ്‌, ഫിസിക്കല്‍ എജ്യൂക്കേഷന്‍, സ്‌പെഷല്‍ ടീച്ചര്‍ (ഡ്രോയിങ്‌), റസിഡന്റ്‌ ട്യൂട്ടര്‍ (പുരുഷന്‍) എന്നീ തസ്‌തികയിലേക്കുമായി ഓരോ ഒഴിവു വീതമാണുള്ളത്‌. പി.എസ്‌.ഇ. നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക്‌ അപേക്ഷിക്കാം.
താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്‌, മൂലമറ്റം (പി.ഒ) ഇടുക്കി പിന്‍-685589 എന്ന വിലാസത്തില്‍ ഏപ്രില്‍ അഞ്ചിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9446771177.

Ads by Google
Thursday 28 Mar 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW