Wednesday, May 22, 2019 Last Updated 8 Min 3 Sec ago English Edition
Todays E paper
Ads by Google
Thursday 28 Mar 2019 01.42 AM

ഐ.ആര്‍.സി.ടി.സി: 74 സൂപ്പര്‍വൈസര്‍ , കേരളത്തിലും അവസരം

uploads/news/2019/03/297632/c1.jpg

ഐ.ആര്‍.സി.ടി.സി .സൂപ്പര്‍വൈസര്‍ (ഹോസ്‌പിറ്റാലിറ്റി) തസ്‌തികയിലെ ഒഴിവിലേക്ക്‌ നിയമനം നടത്തുന്നു. 74 ഒഴിവുകളുണ്ട്‌. രണ്ടുവര്‍ഷത്തെ കരാര്‍ നിയമനമാണ്‌. നീട്ടി കിട്ടാം. കേരളത്തിലും അവസരമുണ്ട്‌. ഏപ്രില്‍ 9, 10, 12 തീയതികളില്‍ ഇന്‍റര്‍വ്യൂ നടത്തും.
യോഗ്യത: ഹോസ്‌പിറ്റാലിറ്റി ആന്‍ഡ്‌ ഹോട്ടല്‍ അഡ്‌മിനിസ്‌ടേഷനില്‍ ഫുള്‍ ടൈം ബി.എസ്സി രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയം.ഇംഗ്ലീഷ്‌, ഹിന്ദിയില്‍ പ്രാവീണ്യം. പ്രാദേശിക ഭാഷയിലെ അറിവ്‌ അഭികാമ്യം.
ഉയര്‍ന്ന പ്രായം (01.03.2019)ന്‌ 30 വയസ്‌.
അര്‍ഹരായവര്‍ക്ക്‌ ചട്ടപ്രകാരം ഇളവു ലഭിക്കും.
ശമ്പളം: 25,000 രൂപ. മറ്റാനുകൂല്യങ്ങളും.
ഏപ്രില്‍ ഒന്‍പതിന്‌ തിരുവനന്തപുരJ INSTITUTE OF HOTEL MANAGEMENT CATERING TECHNOLOGY AND APPLIED NUTRITION (CATERING COLLEGE), GV RAJA ROAD KOVALAM THIRUVANTHAPURAM, KERALA695527 എന്ന വിലാസത്തില്‍ ഇന്റര്‍വ്യൂ നടത്തും.
താല്‍പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ബന്ധപ്പെട്ട രേഖകളുടെ അസലും ഒരു സെറ്റ്‌ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും മൂന്ന്‌ പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയും സഹിതം ഇന്റര്‍വ്യൂവിന്‌ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.irctc.com

Ads by Google
Thursday 28 Mar 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW