Saturday, June 22, 2019 Last Updated 7 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 06.09 PM

പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആര്‍ഒ ഉണ്ടാക്കിയ നെഹ്‌റുവിന് നന്ദി: മോഡിക്ക് 'കൊട്ടുമായി' കോണ്‍ഗ്രസ്

Face book post,  VT Balram, Shafi Parambil

രാജ്യം 17-ാമത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ നീങ്ങുന്നതിനിടെയാണ് ബഹിരാകാശത്ത അത്ഭുതാവഹമായ നേട്ടം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എത്തിയത്. ഉപഗ്രഹങ്ങളെ മിസൈല്‍ ഉപയോഗിച്ച് തകര്‍ക്കുന്ന സാങ്കേതികശേഷി ഇന്ത്യ കൈവരിച്ചതായുള്ള അദേഹത്തിന്റെ പ്രഖ്യാപനം തിരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിന്റെ നേട്ടമായി ഉയര്‍ത്തി കാട്ടാനാവുമെന്ന പ്രതീക്ഷകളും നേതൃത്വം കണക്കുകൂട്ടുന്നു. എന്നാല്‍ മോഡിയെ കൊട്ടി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.

പ്രതിമയുണ്ടാക്കിക്കളിക്കാതെ ഐഎസ്ആര്‍ഒ ഉണ്ടാക്കിയ ജവാഹര്‍ലാല്‍ നെഹ്‌റുവിന് നന്ദിയെന്നായിരുന്നു വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

മോഡിയുടെ പ്രഖ്യാപനത്തെ നാടകദിനാശംസകള്‍ എന്ന് പരിഹസിച്ചാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. ഇതിന്റെ ചുവടു പിടിച്ചാണ് ഷാഫി പറമ്പിലിന്റെ പോസ്റ്റ്. 'നാടകത്തില്‍ നവാസ് ഷെരീഫിന്റെ അമ്മയ്ക്ക് ഷാള്‍ കൊടുത്തപ്പോ പകരം കിട്ടീതല്ല ഐഎസ്ആര്‍ഒ. കോണ്‍ഗ്രസും നെഹ്‌റുവും രാജ്യത്തിന് സമ്മാനിച്ചതാണ്. ഓര്‍മ്മകളുണ്ടാവണം. മോഡിജി വൈകുന്നേരത്തെ മൈതാന പ്രസംഗത്തില്‍ 60 കൊല്ലം കൊണ്ട് കോണ്‍ഗ്രസ് എന്തുണ്ടാക്കി എന്ന് ഒന്നൂടെ ചോദിക്കണേ. പറ്റാണേല്‍ നെഹ്‌റുവിനെ നാല് കുറ്റവും. എന്നാണ് ഷാഫി കുറിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW