Wednesday, June 12, 2019 Last Updated 33 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 05.38 PM

ലുലുവും-മലബാർ അടുക്കളയും ചേർന്നൊരുക്കുന്ന നാടൻ ഭക്ഷ്യ മേളക്ക്‌ കോബാർ ,ദമാം ശാഖകളിൽ നാളെ തുടക്കം

uploads/news/2019/03/297464/Gulf270319e.jpg

ദമാം : രുചി ഭേദങ്ങളുടെ വിസ്മയരാവ്‌ തീർക്കാനൊരുങ്ങി ലുലുവും മലബാർ അടുക്കളയും ചേർന്നുള്ള തനി നാടൻ ഭക്ഷ്യ മേള.ലുലുവിന്റെ സൗദിശാഖകളിൽ ആരംഭിച്ച ഫുഡ്‌ ഫെസ്റ്റിവൽ 2019 നോടനുബന്ധിച്ചാണു നാടൻ വിഭവങ്ങൾ കൊണ്ടുള്ള രുചിയുടെ പൂരം ഒരുങ്ങുന്നത്‌.കിഴക്കൻ പ്രവിശ്യയിൽ കോബാർ ,ദമാം ഔട്ട്‌ ലറ്റുകൾ കേന്ദ്രീകരിച്ചാണു നാടൻ ഭക്ഷ്യ മേള.

വിവിദതരം പത്തിരി(കണ്ണൂർ പത്തിരി,നെയ്പത്തിരി),തേങ്ങാ ചോറു, ഇടിയപ്പം,ചപ്പാത്തി,കപ്പ,
ഊത്തപ്പം, ഇറച്ചിപ്പുട്ട്‌,ചെമ്മീൻ മസാല, കപ്പ ബിരിയാണി, ചിക്കൻ കിഴി,മൊഞ്ചത്തി ചിക്കൻ, മീൻ പൊള്ളിച്ചത്‌, ചിക്കൻ പൊരിച്ചത്‌, ചില്ലി ചിക്കൻ കൂടാതെ സ്വാദേറും തേങ്ങാ മീൻ കറി,മട്ടൻ കുറുമ ,വെജിറ്റബിൾ കുറുമ,ബീഫ്‌ റോസ്റ്റ്‌,ബീഫ്‌ വരട്ടിയത്‌ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അതിശയരുചികളുടെ അറവാതിലുകളാണു ഉപഭോക്താക്കളെ കാത്തിരിക്കുന്നത്‌.

മാർച്ച്‌ 29,30,31 നുമായി കോബാറിലും ഏപ്രിൽ നാലിനും ആറിനുമായി ദമാം ശാഖയിലുമായി സംഘടിപ്പിക്കുന്ന നാടൻ രുചിമേളയിൽ കൈപ്പുണ്ണ്യമുള്ള വീട്ടമ്മമാരും, പാചകത്തിൽ വൈവിധ്യ പരീക്ഷണങ്ങൾ നടത്തുന്ന മലബാർ അടുക്കളയുടെ വിദഗ്ദരുമാണു തത്സമയ പാചക മേളക്കായി സംഗമിക്കുന്നത്‌..

തനത്‌ രുചിക്കൂട്ടുകൾ കൊണ്ട്‌ ഒരുക്കുന്ന മലബാറിന്റെ വൈശിഷ്ഠ്യമായ ഭക്ഷ്യവിഭവങ്ങൾ കാണാനും രുചി നുകർന്ന് ഉപഭോക്താക്കൾക്ക്‌ സ്വന്തമാക്കാനും പാചകാനുഭവങ്ങളും രുചിരഹസ്യങ്ങളും നേരിട്ട്‌ മനസ്സിലാക്കാനും മേളയിൽ അവസരമൊരുക്കുമെന്ന് ലുലുവിന്റേയും മലബാർ അടുക്കളയുടേയും പ്രതിനിധികൾ സംയുക്ത വാർത്താക്കുറിപ്പിൽ അറിയിച്ചു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 27 Mar 2019 05.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW