Wednesday, June 12, 2019 Last Updated 33 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 03.24 PM

യു എഫ് സി സെവൻസ് സോക്കർ ഏപ്രിൽ -05ന് ആരംഭിക്കും

uploads/news/2019/03/297444/Gulf270319d.jpg

അൽകോബാർ: കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ പ്രവാസി കാൽപന്ത് കളി കൂട്ടായ്മയായ അൽകോബാർ യുണൈറ്റഡ് ഫുട്‌ബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഗൾഫ്‌കോ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന് ഏപ്രിൽ 05ന് സൈഹാത്ത് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും. ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയിൽ പ്രമുഖരായ 21 ടീമുകൾ പങ്കെടുക്കും.

ടൂർണമെന്റിലെ വിജയികൾക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനിക്കും. ക്ലബിന്റെ പത്താം വാർഷിക സമാപന പരിപാടിയുടെ ഭാഗമായാണ് ഫുടബോൾ മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ദിവസം ക്ലാസ്സിക്‌ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ടൂർണമെന്റ് കമ്മറ്റിക്ക് രൂപം നൽകി.

ആഷി നെല്ലിക്കുന്ന് (ജന:കൺവീനർ) ഷംസു കണ്ണൂർ, ജാസിം വാണിയമ്പലം ( ജോ:കൺവീനർ) ഷരീഫ് മാണൂർ (ഫിനാൻസ്) റഷീദ് മാനമാരി (വളണ്ടിയർ ) നസീം (റഫറി ), നിബ്രാസ് (സ്പോൺസർഷിപ്പ്) മുജീബ് കളത്തിൽ (ഗ്രൗണ്ട്) റഫീഖ് വെൽക്കം (മാൻ ഓഫ് ദി മാച്ച്), ഷബീർ ആക്കോട്, നിഷാദ്, റാഷിദ് (അതിഥി) ഫൈസൽ എടത്തനാട്ടുകര ( മീഡിയ) ഫൈസൽ വട്ടാറ (ഭക്ഷണം) എന്നിവരെ ചുമതലപ്പെടുത്തി വിപുലമായ ടൂർണമെന്റ് കമ്മറ്റി രൂപീകരിച്ചു.

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരണപ്പെട്ട ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം ഷൈജലിന്റെ മകൻ മുഹമ്മദ് അമന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡണ്ട് അഷ്‌റഫ്‌ തലപ്പുഴ അധ്യക്ഷത വഹിച്ചു. ഷബീർ ആക്കോട് സ്വാഗതവും തമീം മമ്പാട് നന്ദിയും പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 27 Mar 2019 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW