Tuesday, May 21, 2019 Last Updated 59 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 03.16 PM

ഗായത്രി മന്ത്രങ്ങള്‍ ജന നന്മയ്ക്ക്

uploads/news/2019/03/297441/joythi270319.jpg

52 ഗായത്രി മന്ത്രങ്ങളില്‍ പ്രധാനമായ 'സൂര്യഗായത്രി' ഹിന്ദുക്കളുടെ ഇടയില്‍ വളരെ സുപരിചിതമാണ്.

ഗായത്രിമന്ത്രം


''ഓം ഭുര്‍ ഭുവഃ സ്വഃ
തത് സവിതുര്‍വരേണ്യം
ഭര്‍ഗ്ഗോ ദേവസ്യ ധീമഹി
ധീയോ യോനഃ പ്രചോദയാത്''

ഭാവാര്‍ത്ഥം


പ്രാണസ്വരൂപനും, ദുഃഖവിനാശകനും, സുഖസ്വരൂപനും ശ്രേഷ്ഠനും തേജസ്വിയും പാപനാശകനും ദേവസ്വരൂപനുമായ പരമാത്മാവ് ഞങ്ങളുടെ ബുദ്ധിയെ സന്മാര്‍ഗ്ഗത്തില്‍ ചരിക്കാന്‍ പ്രേരിപ്പിക്കട്ടെ!

ഗായത്രികളില്‍ പ്രധാനപ്പെട്ടവ


ദേവതകളില്‍ ഗണപതി, സുബ്രഹ്മണ്യ, സരസ്വതി, വിഷ്ണു, മഹാലക്ഷ്മി, ശിവ, ദുര്‍ഗ്ഗ, കൃഷ്ണ അയ്യപ്പന്‍ എന്നീ ദേവതകള്‍ക്കെല്ലാം ഗായത്രി മന്ത്രങ്ങളുണ്ട്.

ശനിദോഷത്തിനും സര്‍പ്പദോഷത്തിനും ശുക്ര, ചൊവ്വാ ദോഷത്തിനും ബുധദോഷം കേതുര്‍ദോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രത്യേകം പ്രത്യേകം ഗായത്രികളുണ്ട്.

ശനിദോഷത്തിനും സര്‍പ്പദോഷത്തിനും ശുക്ര, ചൊവ്വാ ദോഷത്തിനും ബുധദോഷം, കേതുര്‍ദോഷങ്ങള്‍ എന്നിവയ്‌ക്കെല്ലാം പ്രത്യേകം പ്രത്യേകം ഗായത്രികളുണ്ട്.

കൂടാതെ കൂടെപ്പിറപ്പുകളുടെ ഇടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കുന്നതിനും മനഃശാന്തി ലഭിക്കാനും, ദമ്പതികള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിപ്പിക്കാനും ഇഷ്ടവരനെ ലഭിക്കാനുള്ള 'രാധാഗായത്രി'യും ജോലിയില്‍ ഉയര്‍ച്ചയ്ക്കും സര്‍വ്വ നന്മകള്‍ക്കുമായുള്ള സുബ്രഹ്മണ്യ ഗായത്രിയും ഉണ്ട്.

കൂടാതെ വിഷജന്തുക്കളില്‍നിന്നുള്ള ആപത്തില്‍ നിന്ന് രക്ഷനേടാനുള്ള 'ശ്രീമയില്‍' ഗായത്രിയുമുണ്ട്. ആത്മീയ ഗുരുവിന്റെ അനുഗ്രഹത്തിന് 'ദക്ഷിണാമൂര്‍ത്തി' ഗായത്രി തുടങ്ങി മനുഷ്യനന്മയ്ക്കായുള്ള വിവിധ ഗായത്രികളുണ്ട്.

ഓര്‍ക്കുക! മന്ത്രങ്ങളെല്ലാം ഗുരുമുഖത്തുനിന്ന് കേള്‍ക്കണമെന്നാണ് വിധി.

കെ.വി. ശ്രീനിവാസന്‍ (ജ്യോതിഷാചാര്യ)
റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ
മൊ: 9447343273

Ads by Google
Wednesday 27 Mar 2019 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW