Friday, July 05, 2019 Last Updated 24 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 10.12 AM

വനിതകളുടെ നിയന്ത്രണത്തില്‍ വനിതകള്‍ നടത്താനിരുന്ന ബഹിരാകാശ നടത്തം നാസ ഉപേക്ഷിച്ചു, കാരണം

women spacewalk

വനിതകളുടെ ബഹിരാകാശ നടത്തം ഉപേക്ഷിച്ച് നാസ. നടത്തത്തിനായി തയ്യാറെടുത്ത വനിതകള്‍ക്ക് പാകമായ ബഹികാശ വസ്ത്രം ബഹിരാകാശ നിലയത്തില്‍ ഇല്ലാത്തതിനാലാണ് വനിതകളുടെ നിയന്ത്രണത്തില്‍ വനിതകള്‍ നടത്താനിരുന്ന ബഹിരാകാശ നടത്തം ഉപേക്ഷിച്ചത്. മാര്‍ച്ച് 29-നായിരുന്നു അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ആന്‍ മക്ലൈനും ക്രിസ്റ്റീന കോച്ചും ബഹിരാകാശ നടത്തത്തിന് തയ്യാറെടുത്തിരുന്നത്.

'മീഡിയം' വലിപ്പത്തിലുള്ള ബഹിരാകാശ വസ്ത്രമാണ് ആന്‍ മക്ലൈനിനും ക്രിസ്റ്റീന കോച്ചിനും പാകമാവുക. എന്നാല്‍ മാര്‍ച്ച് 29 ലേക്ക് ബഹിരാകാശ നിലയത്തില്‍ നിലവില്‍ ആ വലിപ്പത്തിലുള്ള ഒരു വസ്ത്രം മാത്രമാണ് തയ്യാറാവുക. ബഹിരാകാശ നിലയത്തിലുള്ള ബഹിരാകാശ വസ്ത്രങ്ങള്‍ ഓരോ യാത്രികന്റെയും ശാരീരിക സവിശേഷതകള്‍ക്കനുസരിച്ച് വിവിധ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ഉണ്ടാക്കുന്നതാണ്. ഭൂമിയില്‍ വെച്ച് നടക്കുന്ന ബഹിരാകാശ നടത്ത പരിശീലനങ്ങള്‍ക്കിടെ ധരിച്ച വസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ ബഹിരാകാശ യാത്രികനും ആവശ്യമായി വന്നേക്കാവുന്ന വസ്ത്രങ്ങളുടെ വലിപ്പം കണക്കാക്കുന്നത്.

ചിലപ്പോള്‍ വ്യത്യസ്ത വലിപ്പങ്ങളിലുള്ള വസ്ത്രങ്ങളിലും ഗവേഷകരെ പരിശീലിപ്പിക്കാറുണ്ട്. എന്നാല്‍ ഭ്രമണ പഥത്തിലായിരിക്കുന്ന സമയത്ത് ഗവേഷകര്‍ക്ക് മുമ്പ് നിശ്ചയിച്ച വസ്ത്രങ്ങള്‍ പാകമാകാതെ വരാറുണ്ട്. മൈക്രോഗ്രാവിറ്റി കാരണം മനുഷ്യ ശരീരത്തില്‍ വരുന്ന മാറ്റങ്ങളാണ് അതിന് കാരണം. ബഹിരാകാശത്തെ മൈക്രോ ഗ്രാവിറ്റി ഭൂമിയില്‍ സൃഷ്ടിച്ച് പരിശീലിക്കുക പൂര്‍ണമായും സാധ്യമല്ല. കഴിഞ്ഞ വേനലില്‍ സ്ഥാപിച്ച ബാറ്ററികള്‍ മാറ്റുകയായിരുന്നു ഇവരുടെ ദൗത്യം. അമേരിക്കന്‍ ഗവേഷകനായ നിക്ക ഹോഗ് ആയിരിക്കും ഇനി ബാറ്ററി മാറ്റുക.

Ads by Google
Ads by Google
Loading...
TRENDING NOW