Tuesday, May 21, 2019 Last Updated 1 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Mar 2019 01.48 AM

ഇന്ന്‌ ലോക നാടകദിനം : നാടകപ്രവര്‍ത്തകരുടെ കൂട്ടായ്‌മ 'ഡ്രാമാനന്ദ'ത്തിന്‌ രണ്ടുവയസ്‌

uploads/news/2019/03/297357/k8.jpg

കട്ടപ്പന: നാടക കലാകാരന്മാരെ സംരക്ഷിക്കാന്‍ സംഘടിപ്പിച്ച നാടക കൂട്ടായ്‌മയായ ഡ്രാമാനന്ദത്തിന്‌ ഇന്ന്‌ രണ്ടു വയസ്‌. കേരളത്തിലെ നാടകപ്രവര്‍ത്തകരുടെ കരുതലിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന സംഘമാണ്‌ ഡ്രാമാനന്ദം ചാരിറ്റബിള്‍ സൊസൈറ്റി. പ്രായാധിക്യം കൊണ്ടോ, ആരോഗ്യ പ്രശ്‌നങ്ങളാലോ അരങ്ങില്‍നിന്ന്‌ തിരസ്‌ക്കരിക്കപ്പെട്ട നാടകപ്രവര്‍ത്തകര്‍ക്ക്‌ നന്മയും കാരുണ്യവും പകര്‍ന്നുനല്‍കുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം. 25 പേര്‍ക്ക്‌ 1000 രൂപ വീതം കൂട്ടായ്‌മ പെന്‍ഷന്‍ നല്‍കുന്നുണ്ട്‌.

വിശേഷ ആഘോഷങ്ങളില്‍ സ്‌നേഹസമ്മാനങ്ങളുമായി അവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു. പ്രളയദുരിതത്തില്‍ 25 നാടക കലാകാരന്മാര്‍ക്ക്‌ 5000 രൂപ വീതം ധനസഹായം നല്‍കി. വേദികളില്‍ ജ്വലിച്ച്‌ ആസ്വാദകരുടെ പ്രശംസകള്‍ ഏറ്റുവാങ്ങി പിന്നീട്‌ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടുന്ന നാടക കലാകാരന്‍മാരുടെ ശിഷ്‌ടജീവിതത്തിന്‌ താങ്ങും തണലുമാകാനാണ്‌ ഡ്രാമാനന്ദത്തിന്റെ രൂപീകരണം. നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഉദാരമതികളുടെ സഹായത്തോടെയാണ്‌ മുന്നോട്ടു പോകുന്നത്‌. 2017 മാര്‍ച്ച്‌ 27 നാണ്‌ ഡ്രാമാനന്ദം രൂപീകരിച്ചത്‌.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്‌ എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ മേഖലാ കമ്മിറ്റികളുള്ളത്‌. 500ലധികം നാടക പ്രവര്‍ത്തകരാണ്‌ ഡ്രാമാനന്ദത്തിലുള്ളത്‌. ഡ്രാമാനന്ദത്തിന്റെ സംസ്‌ഥാന പ്രസിഡന്റ്‌ കെ.സി. ജോര്‍ജ്‌ കട്ടപ്പനയും ജനറല്‍ സെക്രട്ടറി സി.ആര്‍. മനോജുമാണ്‌. നിരാലംബരായ കലാകാരന്മാരെ സഹായിക്കാന്‍ ഡ്രാമാനന്ദം തിയേറ്റര്‍ ഗ്രൂപ്പ്‌ നാടക സമിതിയുടെ പ്രഥമ നാടകമായ മഴ ബാക്കിവച്ചത്‌ ഇപ്പോള്‍ കേരളമാകെ അവതരിപ്പിക്കുകയാണ്‌.

പ്രളയത്തോടനുബന്ധിച്ചുണ്ടായ ദുരന്തങ്ങളും കഷ്‌ടപ്പാടുകളും ചിത്രീകരിക്കുന്ന നാടകം രാജീവന്‍ മമ്മളിയാണ്‌ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. ഹേമന്ദ്‌ കുമാറിന്റേതാണ്‌ രചന. ഈ നാടകത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം നാടക പ്രവര്‍ത്തകരുടെ ഉന്നമനത്തിനായാണ്‌ ഉപയോഗിക്കുക. നാടക സമിതിയുടെ രൂപീകരണത്തിനായി പണം കണ്ടെത്തിയത്‌ ഡ്രാമാനന്ദത്തിന്റെ പ്രവാസി വിഭാഗമാണ്‌.

എസ്‌. സൂര്യലാല്‍

Ads by Google
Wednesday 27 Mar 2019 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW