Wednesday, June 12, 2019 Last Updated 33 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 05.21 PM

എൽ.സി.എച്ച്.എഫ് പരിശീലകൻ എൻ വി ഹബീബ് റഹ്മാൻ ദമ്മാമിൽ

ദമ്മാം. ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് (എൽ.സി.എച്ച്.എഫ്) ഗവേഷകനും പരിശീലകനുമായ എൻ വി ഹബീബ് റഹ്മാൻ ദമ്മാമിലെ ത്തുന്നു.മാർച്ച് 28 വ്യാഴം വൈകീട്ട് ഏഴ് മണിക്ക് ദമ്മാം ദാർ സിഹ ഓഡി റ്റോ റിയത്തിൽ അദ്ദേഹം പൊതു സമൂഹവുമായി സംവദിക്കും.ശരീര ഭാരം കുറക്കുന്നതിനും ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി പ്രചുര പ്രചാരം നേടിയ ആഹാര ക്രമീകരണ രീതി 'കീറ്റോ' യെ കുറിച്ച് ഹബീബ് റഹ്മാൻ ക്ലാസെടുക്കും.

സമൂഹത്തിലെ നാനാ തുറയിലുമുള്ള ആളുകളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.കുട്ടികൾക്കും കുടുംബിനികൾക്കും പ്രവേശനമുണ്ടാവും.

പ്രമേഹം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, അര്‍ബുദം, വൃക്കരോഗങ്ങള്‍, മറവിരോഗം, തുടങ്ങിയ മെറ്റാബോളിക് രോഗങ്ങള്‍ക്ക് ദീര്‍ഘകാലമായി മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, കൃത്യമായ ആഹാരക്രമം പാലിച്ചാല്‍ ആരോഗ്യ പരിരക്ഷയോടൊപ്പം, വലിയ സാമ്പത്തിക നഷ്ടങ്ങളില്ലാതെ ആയുരാരോഗ്യം മുന്നോട്ട് കൊണ്ടുപോകാം.

ഇത്തരത്തില്‍ ലോകാടിസ്ഥാനത്തില്‍ അംഗീകാരം നേടി വരുന്ന ഡയറ്റ് സിസ്റ്റമാണ് ലോ കാർബ് ഹൈ ഫാറ്റ് ഡയറ്റ് (എൽ.സി.എച്ച്.എഫ്) .ഇത് സംബന്ധമായ ഭക്ഷണരീതിയും അതുമൂലമുണ്ടാകുന്ന ഗുണങ്ങളും ഹബീബ് റഹ്മാൻ വിശദീകരിക്കും. ശ്രോദ്ധാക്കൾക്ക് സംശയ നിവാരണത്തിന് അവസരവുമുണ്ടാവും.

വിശദശാംശങ്ങൾക്ക്-0501587951,0532031829,0508121242,0502458003 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 26 Mar 2019 05.21 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW