Wednesday, June 12, 2019 Last Updated 33 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 04.42 PM

പുതിയ ഷോപ്പിംഗ് അനുഭവവുമായി പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റ്

uploads/news/2019/03/297179/Gulf260319b.jpg

ദോഹ: പാണ്ട ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്നു മുതല്‍ ദോഹയില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുശൈരിബിലെ ജൈദ ഫ്‌ളൈ ഓവറിനടുത്ത് അല്‍ഖലീജ് സ്ട്രീറ്റിലാണ്് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഇന്ന് വൈകീട്ട് 4.30നാണ്് ഉദ്ഘാടനം. ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം നല്‍കുന്ന രീതിയിലാണ്് ഇരുനിലകളിലായി പരന്ന് കിടക്കുന്ന പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് സജ്ജീകരിച്ചിരിക്കുന്നത്്. വിശാലമായ പാര്‍ക്കിംഗ്് സൗകര്യം കുടുംബത്തോടൊപ്പം ഷോപ്പിംഗിനെത്താന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച സൗകര്യം നല്‍കും.

3000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഒരുക്കിയിട്ടുള്ളത്. സൂപ്പര്‍മാര്‍ക്കറ്റ്, ഫ്രഷ്ഫുഡ്, ഗ്രോസറി, ആരോഗ്യസൗന്ദര്യ വര്‍ദ്ധക വസ്തുക്കല്‍ തുടങ്ങിയവ ഗ്രൗണ്ട് ഫ്‌ളോറിലും ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍, ഗിഫ്റ്റ്, സ്‌റ്റേഷനറി ഉല്‍പന്നങ്ങള്‍, സ്‌പോര്‍ട്‌സ് ഉല്‍പന്നങ്ങള്‍ വാച്ച് ഷോപ്പുകള്‍, മൊബൈല്‍ ഫോണ്‍ വില്‍പന കേന്ദ്രങ്ങള്‍, ഫാഷന്‍ ജ്വല്ലറി ഷോപ്പുകള്‍, ഇലക്ട്രോണിക്‌സ്, ഐടി, ഗാര്‍മെന്റ്, ഫാഷന്‍, ഫൂട്ട് വെയര്‍, ലഗേജ് തുടങ്ങിയവ രണ്ടാം നിലയിലും ലഭ്യമായിരിക്കും.

ഫാര്‍മസി, മണിഎക്‌സ്‌ചേഞ്ച്, റസ്‌റ്റോറന്റ്, മെന്‍സ് ബ്യൂട്ടിസലൂണ് എന്നീസൗകര്യങ്ങളും ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് ഒരുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക്് പ്രത്യേക പ്രമോഷനുകളും വിലക്കുറവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മാനേജിംഗ് പാര്‍ട്ണര്‍മാരായ ബേക്കല്‍ മുഹമ്മദ് സാലി, കുരുമ്പേരി മൂസ, മറ്റ് മാനേജ്‌മെന്റ് അംഗങ്ങളായ ഫാരിസ് അഹമ്മദ്, ബേക്കല്‍ ഇസ്മായില്‍, യഹിയ എന്നിവര്‍ വാര്‍ത്താസമ്മേളനത്തിവ്ഡ പങ്കെടുത്തു.

ഷഫീക്ക്‌ അറക്കൽ

Ads by Google
Tuesday 26 Mar 2019 04.42 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW