Wednesday, June 12, 2019 Last Updated 33 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 04.39 PM

മലയാളി സമാജം പ്രഥമ സംഗമവും ലോഗോ പ്രകാശനവും ഏപ്രില്‍ 13ന്

uploads/news/2019/03/297178/Gulf260319a.jpg

ദോഹ: ഖത്തര്‍മലയാളികളുടെ കൂട്ടായ്മ ‘മലയാളസമാജം’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുന്നതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംഘടനയുടെ പ്രഥമ സംഗമവും ലോഗോ പ്രകാശനവും ഏപ്രില്‍ 13ന് വൈകുന്നേരം 6.30ന്് ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കും. പ്രമുഖ കവി പ്രഫ. മധുസൂദനന്‍ നായര്‍ മുഖ്യ അതിഥിയായിരിക്കും.

കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നൂറോളം നര്‍ത്തകികള്‍ ചേര്‍ന്നവതരിപ്പിക്കുന്ന മോഹിനിയാട്ടവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യ പാസ് മുഖേന നിയന്ത്രിക്കും. ഖത്തറിലെ മുഴുവന്‍ മലയാളികള്‍ക്കുമായി ജാതി, മത, രാഷ്ട്രീയ, പ്രാദേശിക വ്യത്യാസമില്ലാത്ത ഒരു സംഘടനയായാണ് മലയാളി സമാജം പ്രവര്‍ത്തിക്കുകയെന്ന് സംഘാടകര്‍ വിശദീകരിച്ചു.

എല്ലാമലയാളികള്‍ക്കും ഒത്തുകൂടാനും സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനും കൂടാതെ മലയാള ഭാഷയുമായും സംസ്‌കാരവുമായും പ്രവാസ ലോകത്തെ കുട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതിനും കൂട്ടായ്മ ലക്ഷ്യമിടുന്നു. വാര്‍ത്താസമ്മേളനത്തില്‍ ആനന്ദ് നായര്‍, സുനില്‍ പെരുമ്പാവൂര്‍, വേണുഗോപാലന്‍ പിള്ള, ലത ആനന്ദ് പങ്കെടുത്തു. വിവരങ്ങള്‍ക്ക്: 66981763

ഷഫീക്ക്അറക്കല്‍

Ads by Google
Tuesday 26 Mar 2019 04.39 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW