Thursday, May 23, 2019 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 03.06 PM

ബാങ്കുകളുടേത് ഇരട്ടത്താപ്പ്, എങ്കിലും തന്റെ പണമെടുത്ത് ജെറ്റ് എയര്‍വേസിനെ രക്ഷിക്കൂ; ബാങ്കുകളോട് വിജയ് മല്യ

ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. കിംഗ് ഫിഷറിനോട് അതെങ്കിലും ചെയ്യാമായിരുന്നു എന്നു മാത്രമാണ് പറയാനുള്ളത്. ബാങ്കുകള്‍ തന്നോട് ചെയ്തതെന്ന് ഇരട്ടത്താപ്പാണെന്നും മല്യ പറയുന്നു.
Jet airways,  Vijay Mallya

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കണമെന്ന ആവശ്യവുമായി മദ്യരാജാവ് വിജയ് മല്യ. കോടികളുടെ വായ്പ തട്ടിപ്പിനു ശേഷം രാജ്യംവിട്ട മല്യ ലണ്ടനിലിരുന്നാണ് മല ബാങ്കുകളോട് ഈ ആവശ്യമുന്നയിച്ചത്.

'താന്‍ കര്‍ണാടക ഹൈക്കോടതിയില്‍ കെട്ടിവച്ച ആസ്തി ബാങ്കുകള്‍ ഏറ്റെടുക്കണം. തന്റെ ആ പണമുപയോഗിച്ച് ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കാന്‍ ബാങ്കുകള്‍ തയ്യാറാകണം. എന്തുകൊണ്ടാണ് ബാങ്കുകള്‍ തന്റെ പണം സ്വീകരിക്കാത്തത്. കുറഞ്ഞപക്ഷം ജെറ്റ് എയര്‍വേസിനെ രക്ഷിക്കാനെങ്കിലും അത് ഉപകരിക്കുമല്ലോ' മല്യ ട്വീറ്റ് ചെയ്തു.

ജെറ്റ് എയര്‍വേസിനെ സംരക്ഷിക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. കിംഗ് ഫിഷറിനോട് അതെങ്കിലും ചെയ്യാമായിരുന്നു എന്നു മാത്രമാണ് പറയാനുള്ളത്. ബാങ്കുകള്‍ തന്നോട് ചെയ്തതെന്ന് ഇരട്ടത്താപ്പാണെന്നും മല്യ പറയുന്നു.

ബാങ്കുകളില്‍ നിന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടി 9,000 കോടി രൂപയുടെ വായ്പ എടുത്തശേഷം മുങ്ങിയ വിജയ് മല്യ ഇന്ത്യ തേടുന്ന കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിംഗ് ഫിഷറിനെയും അതിലെ തൊഴിലാളികളെയും രക്ഷിക്കാന്‍ 4000 കോടില രൂപയില്‍ ഏറെ താന്‍ മുടക്കി. അത് ആരും അംഗീകരിച്ചില്ലെന്ന് മാത്രമല്ല, കിട്ടിയ അവസരത്തില്‍ തനിക്കെതിരെ ആഞ്ഞടിച്ചു. ഇതേ പൊതുമേഖല ബാങ്കുകളാണ് രാജ്യത്തെ ഏറ്റവും മികച്ച എയര്‍ലൈന്‍സിനെയും മികച്ച ജീവനക്കാരെയും നിഷ്‌ക്കരുണമായി തള്ളിക്കളഞ്ഞത്.

ജെറ്റ് എയര്‍വേസ് കടത്തില്‍ മുങ്ങി പ്രതിസന്ധിയിലായതോടെ സ്ഥാപന ചെയര്‍മാന്‍ നരേഷ് ഗോയലും ഭാര്യ അനിത ഗോയലും കമ്പനിയില്‍ നിന്ന് പടിയിറങ്ങിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW