Wednesday, June 12, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 10.13 AM

റിയൽമി മൊബൈൽ ബൊണാൻസ സെയിൽ ആരംഭിച്ചു

realme mobile bonanza sale

റിയമിയുടെ മൊബൈൽ ബോണാൻസ സെയിൽ ഇന്ത്യയിൽ ആരംഭിച്ചു. മാർച്ച് 25 മുതൽ 28 വരെയാണ് മൊബൈൽ ബോണാൻസ സെയിൽ. ബൊണാൻസ സെയിലിൽ പ്രാധനമായും മൂന്നു സ്മാർട്ഫോണുകൾക്കാണ് കമ്പനി ഡിസ്കൗണ്ട് നൽകുന്നത്.

റിയൽമി 3, റിയൽമി 2 പ്രോ, റിയൽമി യു 1 എന്നീ ഫോണുകൾ കമ്പനിയുടെ ഇ-സ്റ്റോറുകൾ, ഫ്ലിപ്കാർട്ട്, ആമസോൺ, അംഗീകൃത റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി വാങ്ങുമ്പോൾ ഡിസ്കൗണ്ട് ലഭിക്കും.

റിയൽമി 3 യുടെ റാഡിയന്റ് ബ്ലൂ നിറത്തിലുളള ഫോൺ വിൽപനയ്ക്ക് എത്തുന്നത് ഇതാദ്യമായാണ്. ഉപഭോക്താക്കൾക്ക് റിയൽമി 2 പ്രോ, റിയൽമി യു 1 എന്നീ ഫോണുകൾ നാലു ദിവസവും വാങ്ങാനാവും. എന്നാൽ റിയൽ മി 3 മാർച്ച് 26 ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്കാർട്ട് വഴിയായിരിക്കും വാങ്ങാനാവുക.

ബൊണാൻസ സെയിൽ വഴി ആക്സിസ് ബാങ്കിന്റെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽ മി 3 വാങ്ങുന്നവർക്ക് 500 രൂപ ഡിസ്കൗണ്ട് ലഭികുമെന്നാണ് സൂചന. റിയൽമി 3 യുടെ നിലവിലെ വില 8,999 രൂപയാണ്.

10,999 രൂപയാണ് റിയൽമി യു 1 ന്റെ വില. ബൊണാൻസ സെയിലിൽ 1000 രൂപയുടെ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. അതായത് 9,999 രൂപയ്ക്ക് ഫോൺ വാങ്ങാം. പ്രീ പെയ്ഡ് സംവിധാന ഉപയോഗിക്കുന്നവർക്ക് 1,000 രൂപ അധിക വിലക്കിഴിവും ലഭിക്കും. 12,990 രൂപയാണ് റിയൽമി 2 പ്രോവിന്റെ 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന് വില.

ബൊണാൻസ സെയിലിൽ 1000 രൂപയുടെ വിലക്കിഴിവാണ് കമ്പനി നൽകുന്നത്. സെയിലിൽ കമ്പനിയുടെ ഇ-സ്റ്റോറുകൾ വഴിയും ഫ്ലിപ്കാർട്ട് വഴിയും 11,990 രൂപയ്ക്ക് ഫോൺ വാങ്ങാവുന്നതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW