Saturday, June 22, 2019 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 09.36 AM

ഫാന്‍സിനെ നിലയ്ക്ക് നിര്‍ത്താന്‍ തനിക്കാകില്ല; തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

open up

മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. മാര്‍ച്ച് 28-ന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നടന്‍ പൃഥ്വിരാജാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മോഹന്‍ലാലും പൃഥ്വിരാജും ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ചിത്രത്തെ കുറിച്ചും, തിരക്കഥയെ കുറിച്ചും, ഫാന്‍സിനെ കുറിച്ചും, സംവിധാനത്തെ കുറിച്ചുമൊക്കെ മോഹന്‍ലാല്‍ ഈ അഭിമുഖത്തില്‍ തുറന്ന് പറഞ്ഞു. ആദ്യ സംവിധാനസംരംഭം എന്ന നിലയുള്ള തന്റെ പ്രതീക്ഷകളെ കുറച്ച് പൃഥ്വിരാജും പങ്കുവെച്ചു.

'' പൃഥ്വിരാജിനെ നന്നായി അറിയാവുന്നത് കൊണ്ടാണ് ഈ സിനിമയിലേക്ക് എത്തിയത്. അദ്ദേഹം എന്നോട് കഥ പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തിലെ സംവിധായകനെ മനസ്സിലായി. ഒരു എഡിറ്റഡ് സ്‌ക്രിപ്റ്റുമായാണ് പൃഥ്വി എന്നെ കാണാന്‍ വന്നത്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരു വലിയ ഉത്തരവാദിത്വമാണ് എനിക്ക് ഈ സിനിമ. കുടുംബം, സുഹൃത്ത് വലയം എന്നിങ്ങനെയുള്ളവയുടെ യാഥാര്‍ത്ഥ്യത്തെ കുറിച്ചും സിനിമ പറയുന്നു. ചെറിയ കാര്യങ്ങളിലൂടെ വലിയ കാര്യങ്ങളിലേക്കുള്ള ബ്ലോക്ക് ഇടാന്‍ പറ്റുന്ന സിനിമയാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന വ്യക്തി ഷേവൊക്കെ ചെയ്ത് പാവമായി വന്നാല്‍ അത് സ്റ്റീഫന്‍ നെടുമ്പള്ളിയാകില്ല.

വില്ലന്‍ സിനിമ ഇറങ്ങിയ സമയത്ത് ആരാധകരെ മോഹന്‍ലാലും മമ്മൂട്ടിയും നിലയ്ക്ക് നിര്‍ത്തണമെന്ന് സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനും മോഹന്‍ലാല്‍ പ്രതികരിച്ചു. '' എനിക്ക് മറ്റൊരാളുടെ തലയില്‍ കയറിയിരുന്ന് ചിന്തിക്കാന്‍ സാധിക്കില്ല. എന്നെ ഇഷ്ടപ്പെടണമെന്നും പറയാന്‍ പറ്റില്ല, ഇഷ്ടപ്പെടരുതെന്നും പറയാന്‍ പറ്റില്ല. ഫാന്‍സിനെ നിലയ്ക്ക് നിറുത്തിയത് കൊണ്ട് ഒരു സിനിമ വിജയിക്കണമെന്ന് നിര്‍ബന്ധമില്ല. സിനിമ വിജയിക്കണമെങ്കില്‍ വേറെ ഒരുപാട് കാര്യങ്ങള്‍ കൂടി ചേരണം. അത്തരം ചേരുവകളെല്ലാമുള്ള സിനിമയാണ് ലൂസിഫര്‍ എന്നാണ് വിശ്വാസം. ലൂസിഫര്‍ എന്ന് പറയുന്ന ആള്‍ക്ക് അയാള്‍ ഈ രൂപത്തില്‍ എത്തിയാലേ അങ്ങനെ വിളിക്കാന്‍ പറ്റുകയുള്ളൂ. മോഹന്‍ലാല്‍ എന്ന അഭിനേതാവിനെ ആളുകള്‍ക്ക് ഇഷ്ടപ്പെടാന്‍ സാധിക്കുന്ന എല്ലാ ചേരുവകകളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റാതിരിക്കട്ടെ എന്നു മാത്രമേ പറയുകയുള്ളൂ. ഞാന്‍ എന്ത് പറയുന്നു എന്നല്ല ഞാന്‍ പറയുന്നതിനെ എങ്ങനെ നിങ്ങള്‍ എടുക്കുന്നു എന്നതാണ്. സിനിമയെ പ്രേക്ഷകന്‍ എങ്ങനെ എടുക്കുന്നു എന്നതാണ് കാര്യം.'' - മോഹന്‍ലാല്‍ പറഞ്ഞു.

'' തിരക്കഥ വായിക്കാതെ ഒരിക്കലും സിനിമ ചെയ്യാന്‍ സാധിക്കില്ല. പണ്ട് കാലത്ത് ഒരുപാട് സിനിമ തിരക്കഥ വായിക്കാതെ ചെയ്തിട്ടുണ്ട്. സംവിധാനം അത്ര എളുപ്പമുള്ള കാര്യമല്ല. നാളെ വേറെ ജോലി ഇല്ലേയെന്ന് ചോദിച്ച് കഴിഞ്ഞാല്‍ മോശമല്ലേ ?. അപ്പോള്‍ അത്രയും ചലഞ്ചിങ്ങായ കോണ്‍ഫിഡന്റ് ആയി മാറുന്നു. അതിന് ശേഷം അത്ര രസകരമായ, എനിക്ക് ഇത് ഞാന്‍ തന്നെ ചെയ്താലേ ശരിയാകൂയെന്ന് തോന്നുന്ന തരത്തില്‍ ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാം. ഞാന്‍ സംവിധായകനെ വിശ്വസിച്ച് സിനിമ ചെയ്യുന്ന ഒരാളാണ്. അപ്പോള്‍ ഞാന്‍ സിനിമ സംവിധാനം ചെയ്യുമ്പോഴും ആ വിശ്വാസം ഉണ്ടാകണം. ലൂസിഫര്‍ നിങ്ങള്‍ കാണൂ. എന്നിട്ട് നിങ്ങള്‍ തീരുമാനിക്കൂ. ഇങ്ങനെയാണോ ചെയ്യേണ്ടിയിരുന്നത്. അല്ലേങ്കില്‍ ഞങ്ങള്‍ ചെയ്തൊരു കാര്യം മോശമായോ..അങ്ങനെ ആവാതിരിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം. '' - മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

'' ലൂസിഫര്‍ ഒരു രാഷ്രീയ സിനിമയല്ല, രാഷ്ട്രീയ പശ്ചാത്തലമുള്ള സിനിമയാണ്. ഞാന്‍ പ്രേക്ഷകനോട് എന്താണ് പറഞ്ഞിട്ടുള്ളത് അത് തന്നെയാണ് ഈ സിനിമയിലുള്ളത്. എനിക്ക് ഈ സിനിമ എന്താണെന്ന് തോന്നിയതാണ് പ്രേക്ഷകനോട് പറയുന്നത്. അത് തന്നെ പ്രേക്ഷകന് തോന്നമേയെന്നാണ് എന്റെ പ്രാര്‍ത്ഥന. സിനിമ എപ്പോഴും ഒരു ടീം വര്‍ക്കാണ്. സിനിമയുടെ അടിസ്ഥാനം എന്നു പറയുന്നത് തിരക്കഥയാണ്. തിരക്കഥ മോശമാണെങ്കില്‍ ബാക്കി എല്ലാ കാര്യങ്ങളും എത്ര നന്നായാലും സിനിമ നന്നാകുമെന്ന് എനിക്ക് തോന്നുന്നില്ല. അത് വളരെ വളരെ നന്നായെങ്കില്‍ ബാക്കി ഏതെങ്കിലുമൊക്കെ നന്നായി വന്നില്ലെങ്കില്‍ പോലും തിരക്കഥയുടെ ബലത്തില്‍ സിനിമ നിലനിന്നേക്കാം. ഇനി ആ തിരക്കഥയെ അടിസ്ഥാനമാക്കിയുള്ള സിനിമ ഒരുക്കല്‍ എന്റെ ചുമതല. അത് ഞാന്‍ നന്നായി ചെയ്തോയെന്നുള്ളത് പ്രേക്ഷകര്‍ സിനിമ കണ്ട് തന്നെ പറയണം. ലാലേട്ടന്‍ മികച്ച ഒരു സംവിധായകന്‍ തന്നെയാണ്. എല്ലാവര്‍ക്കും രസിക്കുന്ന, അങ്ങനെയുള്ള ഒരു സിനിമയാകണേ ലൂസിഫര്‍ എന്ന് പ്രാര്‍ത്ഥിക്കുന്നു.'' - പൃഥ്വിരാജ് പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW