Monday, June 24, 2019 Last Updated 32 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 26 Mar 2019 08.46 AM

ഇംഗ്‌ളണ്ടിന് രണ്ടാം മത്സരത്തിലും അഞ്ചുഗോള്‍ ജയം ; ഫ്രാന്‍സിനു വേണ്ടി സൂപ്പര്‍താരങ്ങളെല്ലാം വീണ്ടും ഗോളടിച്ചു

uploads/news/2019/03/297114/france.jpg

ലണ്ടന്‍: യൂറോപ്യന്‍കപ്പ് 2020 നുള്ള യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്‌ളണ്ട് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അഞ്ചുഗോള്‍ ജയം നേടിയപ്പോള്‍ സൂപ്പര്‍താരങ്ങളുടെ ഗോളില്‍ ഫ്രാന്‍സിനു വീണ്ടും മിന്നും ജയം. ഇംഗ്‌ളണ്ട് ദുര്‍ബ്ബലരായ മോണ്ടിനെഗ്രോയ്ക്ക് എതിരേ മിന്നിച്ചപ്പോള്‍ ഫ്രാന്‍സ് ഐസ് ലന്റിന്റെ പ്രതിരോധമാണ് വലിച്ചുകീറിയത്.

ഉംറ്റീറ്റിയും ജിറോഡും എംബാപ്പേയും ഗ്രീസ്മാനും ഗോള്‍ നേടിയ മത്സരത്തില്‍ 4-0 നാണ് ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് ഐസ് ലാന്റിനെ തകര്‍ത്തത്. ആദ്യ പകുതിയില്‍ ഉംറ്റിറ്റിയുടെ ഗോളില്‍ മുന്നിലെത്തിയ അവര്‍ രണ്ടാം പകുതിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 32 ാം മിനിറ്റില്‍ പവാര്‍ഡിന്റെ ക്രോസ് വലയിലാക്കുമ്പോള്‍ ജിറോഡ് തന്റെ രാജ്യാന്തര ഗോള്‍ നേട്ടം 35 ആക്കി ഉയര്‍ത്തി. 89 മത്സരങ്ങളില്‍ നിന്നുമാണ് ഈ നേട്ടം.

ഇതോടെ ഫ്രാന്‍സിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമാകാന്‍ ജിറോഡിനായി. 72 കളിയില്‍ 41 ഗോള്‍ നേടിയ മിഷേല്‍ പ്‌ളാറ്റിനിയും 123 കളിയില്‍ 51 ഗോള്‍ നേടിയ തീയറി ഓന്റിയുമാണ് ഇനി മുന്നിലുള്ളത്. 34 ഗോളുകള്‍ നേടിയ ഡേവിഡ് ട്രസഗേയുടെ നേട്ടമാണ് ജിറോഡ് മറികടന്നത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് ഫ്രാന്‍സ് നാലുഗോള്‍ ജയം നേടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച മാള്‍ഡോവയേയും ഫ്രാന്‍സ് 4-1 ന് തകര്‍ത്തിരുന്നു. ഇന്നലെ മാള്‍ഡോവ തുര്‍ക്കിയോടും നാലു ഗോളിന് തോറ്റിരുന്നു. ടോസന്റെ ഇരട്ടഗോളുകളും അലി കാല്‍ദിരിം, അയ്ഹാന്‍ എന്നിവര്‍ നേടിയ ഗോളിനുമായിരുന്നു തുര്‍ക്കിയുടെ ജയം.

മോണ്ടിനെക്രോയിലെ പോഡ്‌ഗോറിക്കയില്‍ വംശീയാധിക്ഷേപത്തിന്റെ നിഴല്‍ വീണ മത്സരത്തിലാണ് ഇംഗ്‌ളണ്ട് സൂപ്പര്‍ഫോം കാട്ടിയത്. ബാര്‍ക്കിലി ഇരട്ടഗോള്‍ നേടിയപ്പോള്‍ നായകന്‍ കീന്‍, കേന്‍, സ്‌റ്റെര്‍ലിംഗ് എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍.

കളിയുടെ 17 ാം മിനിറ്റില്‍ വെസോവിക്കിന്റെ ഗോളിലൂടെ സന്ദര്‍ശകരെ ആതിഥേയര്‍ ഞെട്ടിച്ചുകളഞ്ഞെങ്കിലൂം 30 ാം മിനിറ്റില്‍ പ്രതിരോധക്കാരന്‍ മൈക്കല്‍ കീന്‍ നേടിയ ഗോളിലൂടെ ഇംഗ്‌ളണ്ട് ഉണര്‍ന്നതോടെ പിന്നീട് ഗോള്‍മഴ തന്നെയുണ്ടായി.

ഇംഗ്‌ളീഷ് ടീമിലെ കറുത്ത വര്‍ഗ്ഗക്കാരായ റഹീം സ്‌റ്റെര്‍ലിംഗ്, ഹഡ്‌സണ്‍ ഒഡോയി, ഡാനി റോസ് എന്നിവര്‍ക്കെതിരേ വംശീയാക്ഷേപം നടത്തി മോണ്ടിനെഗ്രോ ആരാധകര്‍ നിരാശ തീര്‍ത്തപ്പോള്‍ ഇരട്ടഗോള്‍ ആഘോഷം നടത്തിയാണ് സ്‌റ്റെര്‍ലിംഗ് ഇതിന്റെ കലിപ്പ് തീര്‍ത്തത്.

കളിക്കിടയില്‍ ഹഡ്‌സണ്‍ ഒഡോവിക്ക് ആരാധകരില്‍ നിന്നും ഏറ് കിട്ടിയപ്പോള്‍ മഞ്ഞക്കാര്‍ഡ് കണ്ട പ്രതിരോധക്കാരന്‍ ഡാനിറോസിനെതിരേയും മോണ്ടിനെഗ്രോ ആരാധകര്‍ മാന്യത നഷ്ടപ്പെടുന്ന രീതിയില്‍ പ്രതികരണം നടത്തി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW