Friday, June 21, 2019 Last Updated 6 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 04.47 PM

ചന്ദ്രദശയിലെ രാഹ്വപഹാരഫലം - 1 വര്‍ഷം 6 മാസം

'' മാരകനുമായി യോഗം ചേര്‍ന്നു നില്‍ക്കുന്ന രാഹു തന്റെ അപഹാരത്തില്‍ ജാതകനെ മരണത്തില്‍ വരെ കൊണ്ടുചെന്നെത്തിക്കാനിടയുണ്ട്. അതിനാല്‍ ഇക്കാലയളവില്‍ വളരെയധികം ശ്രദ്ധയും ഈശ്വരഭജനവും വേണ്ടതായുണ്ട്. ''
uploads/news/2019/03/296944/joythi250319.jpg

ചന്ദ്രദശാകാലം തുടങ്ങി 1 വര്‍ഷവും 5 മാസവും കഴിഞ്ഞുവരുന്ന 1 വര്‍ഷവും ആറു മാസവുമാണ് രാഹു അപഹാരത്തിന്റെ കാലഘട്ടം. പാപഗ്രഹമായ രാഹുവിന്റെ അപഹാര കാലഘട്ടം പൊതുവില്‍ കഷ്ടതകള്‍ നിറഞ്ഞ കാലഘട്ടമായിരിക്കും. ചന്ദ്രദശാകാലത്തില്‍ വിശേഷിച്ചും രാഹു കഷ്ടതകളെ വര്‍ദ്ധപ്പിച്ചേക്കും. ചന്ദ്രനെ വിഴുങ്ങുന്ന അസുരനായാണ് പുരാണങ്ങളില്‍ രാഹുവിനെ ഉദ്‌ഘോഷിക്കുന്നത്.

ചന്ദ്രദശയിലെ രാഹുഭൂക്തിഫലം

തീവ്രദോഷരിപുവൃദ്ധി ബന്ധുരുങ്
മാരുതാഹതി ഭയാര്‍ത്തി രുഗ്ഭവേല്‍
അന്നപാന ജനിത ജ്വതദയാ
ശ്ചന്ദ്രവത്സര വിഹാരകേപ്യഹൌ

സാരം: -
ചന്ദ്രദശയിലെ രാഹുവിന്റെ അപഹാര കാലത്തില്‍ കഠിനമായ ദോഷങ്ങളും ശത്രുക്കളുടെ വര്‍ദ്ധനവും ഉപദ്രവങ്ങളും ബന്ധുക്കള്‍ക്ക് രോഗങ്ങളും ഭയവും അന്നപാനദോഷത്താല്‍ നേരിടുന്ന ജ്വരരോഗവും വാതരോഗവും മറ്റും ഉണ്ടാകും.

ജാതകവശാല്‍ രാഹു ലഗ്നാല്‍ കേന്ദ്രത്രികോണ രാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ ദോഷഫലങ്ങള്‍ക്ക് അല്പം കുറവ് അനുഭവമാകും. അതുപോലെ തന്നെ ലഗ്നാല്‍ 3-6-10-11 എന്നീ ഭാവങ്ങളിലോ ചന്ദ്രാല്‍ ഒന്‍പതാം ഭാവത്തിലോ, യോഗകാരകനായ ഗ്രഹത്തോട് ചേര്‍ന്നോ നില്‍ക്കുന്ന രാഹുവിന്റെ അപഹാര കാലത്തില്‍ ഗുണകരമായ ഫലങ്ങള്‍ അനുഭവമാകാറുണ്ട്.

സര്‍ക്കാര്‍ തലത്തില്‍നിന്നും അംഗീകാരം വിവാഹാദി മംഗള കര്‍മ്മസിദ്ധി, സല്‍സന്താനപ്രാപ്തി, ഭാഗ്യാനുകൂല്യം തുടങ്ങിയവയും അനുഭവമാകും.
ദശാനാഥനായ ചന്ദ്രനില്‍ നിന്നും 6-8-12 എന്നീ ഭാവങ്ങളില്‍ ബലഹീനനായി നില്‍ക്കുന്ന രാഹുവിന്റെ അപഹാരം അത്യന്തം അപകടകരമാകുന്നു. ജയില്‍വാസം, സ്ഥാനഭ്രംശം, മരണഭയം, വിഷങ്ങളാല്‍ ഉപദ്രവം, അപകടങ്ങള്‍ പലവിധ രോഗങ്ങള്‍ തുടങ്ങിയവ ഇക്കാലയളവില്‍ അനുഭവമാകാം. ലഗ്നാല്‍ അനിഷ്ടസ്ഥാനത്താണെങ്കിലും രാഹുദോഷപ്രദമാകുന്നു.

മാരകനുമായി യോഗം ചേര്‍ന്നു നില്‍ക്കുന്ന രാഹു തന്റെ അപഹാരത്തില്‍ ജാതകനെ മരണത്തില്‍ വരെ കൊണ്ടുചെന്നെത്തിക്കാനിടയുണ്ട്. അതിനാല്‍ ഇക്കാലയളവില്‍ വളരെയധികം ശ്രദ്ധയും ഈശ്വരഭജനവും വേണ്ടതായുണ്ട്.

ഇക്കാലയളവില്‍ ശ്രദ്ധിക്കേണ്ടത്


സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. രാത്രി സഞ്ചാരവും സര്‍പ്പദംശന സാധ്യതയുള്ള സ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതും അപകടകരങ്ങളായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും ഒഴിവാക്കേണ്ടതുണ്ട്.മറ്റുള്ളവരെ വിശ്വസിച്ച് ഒരു കാര്യവും പൂര്‍ണ്ണമായി ഏല്‍പ്പിക്കരുത്.

ചതി, വഞ്ചന എന്നിവയ്ക്ക് ഇരയാകാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കണം. എല്ലാക്കാര്യങ്ങളിലും നല്ലപോലെ ചിന്തിച്ച് ആഴത്തില്‍ മനസ്സിലാക്കിയശേഷം, തീരുമാനങ്ങളെടുക്കുക. ലഹരി പദാര്‍ത്ഥങ്ങളെ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. ചീത്ത കൂട്ടുകെട്ടുകളില്‍നിന്നും അകലം പാലിക്കണം. യോഗ-വ്യായാമം, പ്രാര്‍ത്ഥന എന്നിവ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക.

പരിഹാരകര്‍മ്മങ്ങള്‍


ഈ കാലഘട്ടങ്ങളില്‍ ചന്ദ്രനെയും രാഹുവിനെയും പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാവുന്നതാണ്.
ചന്ദ്ര പ്രീതിക്കായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ മുന്‍ലക്കത്തില്‍ എഴുതിയിരുന്നു. ഈ ലക്കം രാഹുപ്രീതിക്കായി ചെയ്യേണ്ട പരിഹാരകര്‍മ്മങ്ങള്‍ മനസ്സിലാക്കാം.

വ്രതം


രാഹുവിന് ആധിപത്യമുള്ള ആഴ്ച ദിവസങ്ങളില്ല. അതിനാല്‍ ജാതകന്‍ ജനിച്ച ജന്മനക്ഷത്ര ദിവസം വ്രതമനുഷ്ഠിക്കാവുന്നതാണ്. സര്‍പ്പക്കാവുകളില്‍ അന്നേ ദിവസം ദര്‍ശനം നടത്തുന്നതും നല്ലതാണ്.

വസ്ത്രം


ദോഷപരിഹാരത്തിനും ഗുണം വര്‍ദ്ധിപ്പിക്കുവാനും വേണ്ടി ഈ സമയത്ത് രാഹുവിന് പറഞ്ഞിട്ടുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഗുണകരമാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങളാണ് രാഹുപ്രീതിക്കായി ധരിക്കേണ്ടത്.

പുഷ്പം


രാഹുപ്രീതിക്കായി ചൂടേണ്ട പുഷ്പങ്ങള്‍ നീലശംഖു പുഷ്പം, നീല ചെമ്പരത്തി തുടങ്ങിയ നീലയോ കറുപ്പോ കലര്‍ന്ന പുഷ്പങ്ങളാണ്.

രത്‌നം


രാഹുപ്രീതിക്കായി ധരിക്കേണ്ട രത്‌നം ഗോമേദകം ഗ്ഗദകഞഇഛച ആണ്. ശത്രുദോഷങ്ങളേയും മറ്റ് എതിര്‍പ്പുകളേയും ഇല്ലാതെയാക്കി സൗഖ്യം പ്രദാനം ചെയ്യുവാന്‍ ഗോമേദക രത്‌നധാരണം വഴി സാധ്യമാകുമെങ്കിലും ജാതകവശാല്‍ പ്രസ്തുത രത്‌നം ജാതകന് അനുകൂലമല്ലെങ്കില്‍ അത് വിപരീതഫലം നല്‍കിയേക്കും. അതിനാല്‍ രത്‌നധാരണം ഉത്തമനായ ദൈവജ്ഞന്റെ നിര്‍ദ്ദേശത്താല്‍ മാത്രമേ ചെയ്യാവൂ.

യന്ത്രം


രാഹുദോഷശാന്തിക്കായി ധരിക്കാവുന്ന പ്രധാന യന്ത്രങ്ങളിലൊന്നാണ് രാഹുയന്ത്രം. കൂടാതെ ലഗ്നാധിപനെ ബലപ്പെടുത്തുന്ന യന്ത്രങ്ങളും ധരിക്കാവുന്നതാണ്.ഏതു യന്ത്രമാണ് ധരിക്കേണ്ടത് എന്നതിനും ജാതകചിന്തനം ആവശ്യമാണ്. സര്‍പ്പപ്രീതികരങ്ങളായ കര്‍മ്മങ്ങള്‍ ഈ സമയങ്ങളില്‍ അനുഷ്ഠിക്കുന്നത് വളരെയധികം നല്ലതാണ്. ജന്മനക്ഷത്ര ദിവസം സര്‍പ്പക്കാവുകളില്‍ ചെന്ന് തൊഴുതു പ്രാര്‍ത്ഥിക്കുന്നതും അവര
വരുടെ ജന്മ നക്ഷത്രത്തിന് പറഞ്ഞിരിക്കുന്ന വൃക്ഷത്തൈ സര്‍പ്പക്ഷേത്ര പരിസരങ്ങളില്‍ നട്ടുവളര്‍ത്തി സംരക്ഷിക്കുന്നതും ഗുണകരമാണ്.

ദോഷപരിഹാരാര്‍ത്ഥം ജപിക്കേണ്ട മന്ത്രങ്ങള്‍:


അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യ വിമര്‍ദ്ദനം
സിംഹികാ ഗര്‍ഭ സംഭൂതം
തം രാഹും പ്രണമാമ്യഹം.

രാഹുഗായത്രി


ഓം നീല വര്‍ണ്ണായ വിദ്മഹേ
സൈംഹികേയായ ധീമഹി
തന്നോ രാഹുഃ പ്രചോദയാത്
ഈ മന്ത്രങ്ങള്‍ നിത്യവും കാലത്ത് കുളികഴിഞ്ഞശേഷം ഭക്തിപൂര്‍വ്വം ജപിക്കാവുന്നതാണ്.

( തുടരും.... ചന്ദ്രദശയിലെ വ്യാഴാപഹാരഫലം)

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്, പാലക്കാട്
മൊ: 9447320192

Ads by Google
Ads by Google
Loading...
TRENDING NOW