Tuesday, May 21, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 11.02 AM

രണ്ടാം തലമുറ എയര്‍ പോഡുകളുമായി ആപ്പിള്‍

second generation apple airpods launched

രണ്ടാം തലമുറ എയര്‍ പോഡുകള്‍ ആപ്പിള്‍ പുറത്തിറക്കി. ഒന്നാം തലമുറ എയര്‍പോഡിനേക്കാള്‍ അതിവേഗ പെര്‍ഫോമന്‍സാണ് ആപ്പിള്‍ ഉറപ്പ് നല്‍കുന്നത്. ആഴ്ചകള്‍ക്കുള്ളില്‍ തന്നെ എയര്‍പോഡുകള്‍ വിപണിയിലെത്തും. ഇന്ത്യയില്‍ 14,900 രൂപയാണ് വില. എന്നാല്‍ വയര്‍ലെസ് ചാര്‍ജിങ് സൗകര്യമുള്ള പതിപ്പിന് 18,900 രൂപയാണ് വില.

വയര്‍ലെസ് ചാര്‍ജ് കേസിനെ കൂടാതെ സ്റ്റാര്‍ന്റേഡ് ചാര്‍ജിങ് കേസ് ആണ് എയര്‍പോഡിനുള്ളത്. ചാര്‍ജ് സ്റ്റാറ്റസ് കാണിക്കുന്നതിനുള്ള എല്‍ഡി ലൈറ്റ് സംവിധാനം ഇതിലുണ്ട്. വയര്‍ലെസ് ചാര്‍ജിങ് കേസ് സൗകര്യവും ഈ വര്‍ഷമാണ് അവതരിപ്പിക്കുന്നത്. ഒന്നാം തലമുറ എയര്‍പോഡുകള്‍ക്കും ഈ വയര്‍ലെസ് ചാര്‍ജിങ് കേസ് ഉപയോഗിക്കാം. 7500 രൂപയാണ് ഇതിന്റെ വില. എച്ച് വണ്‍ ചിപ്പ് ആണ് പുതിയ എയര്‍പോഡില്‍ ഉപയോഗിച്ചിട്ടുള്ളത്.

ആദ്യ തലമുറ എയര്‍പോഡുകള്‍ക്ക് സമാനമാണ് പുതിയ എയര്‍പോഡുകളുടെ രൂപകല്‍പന. എന്നാല്‍ പല മാറ്റങ്ങളും ഇതില്‍ വന്നിട്ടുണ്ട്. ഇതില്‍ പ്രധാനം എച്ച് വണ്‍ ചിപ്പ് ആണ്. 50 ശതമാനം അധികം ടോക്ക്ടൈം ഇത് നല്‍കും. ഒപ്പം ആപ്പിള്‍ ഉപകരണങ്ങളുമായി വേഗത്തില്‍ ബന്ധിപ്പിക്കാനുമാവും. മികച്ച ശബ്ദാനുഭവം നല്‍കുന്നതിലും എച്ച് വണ്‍ ചിപ്പ് സഹായിക്കുന്നു. സിരി സംവിധാനം ഉപയോഗിച്ച് ശബ്ദനിര്‍ദേശങ്ങളിലൂടെ പാട്ടുകള്‍ മാറ്റാനും. കോള്‍ ചെയ്യാനും, ശബ്ദം ക്രമീകരിക്കാനുമെല്ലാം ഇതില്‍ സാധിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW