Wednesday, June 12, 2019 Last Updated 18 Min 1 Sec ago English Edition
Todays E paper
Ads by Google
Monday 25 Mar 2019 01.08 AM

പരിഭ്രാന്ത്രി അകന്നു; വൈകിങ്‌ സ്‌കൈ കപ്പല്‍ തീരത്തണഞ്ഞു

ഓസ്‌ലോ: പരിഭ്രാന്തിയുടെ മണിക്കൂറുകള്‍ സൃഷ്‌ടിച്ച വൈകിങ്‌ സ്‌കൈ കപ്പല്‍ തകരാറിനു പരിഹാരം. പ്രദേശിക സമയം ഇന്നലെ വൈകിട്ട്‌ 4.15 ന്‌ 913 യാത്രക്കാരുമായി കപ്പല്‍ മോള്‍ഡേ തുറമുഖത്ത്‌ എത്തിച്ചേര്‍ന്നു. യാത്രയ്‌ക്കിടെ പലതവണയായി കപ്പലില്‍നിന്നു ഹെലികോപ്‌റ്റര്‍മാര്‍ഗം നീക്കിയത്‌ 460 പേരെ. ഇവരില്‍ 17 പേരെ ആശുപത്രിയിലേക്കു മാറ്റി. കൊടുങ്കാറ്റ്‌ വീശി കടല്‍ പ്രക്ഷുബ്‌ധമായതോടെയാണു പ്രശ്‌നങ്ങള്‍ക്കു തുടക്കം. തീരത്തുനിന്നു രണ്ടു കിലോമീറ്ററോളം അകലെ വച്ച്‌ നാല്‌ എന്‍ജിനുകളും തകരാറിലായി. വൈദ്യുതിയും മുടങ്ങി. കപ്പലില്‍ 1,373 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്‌.
സാങ്കേതിക വിദഗ്‌ധരെത്തി മൂന്ന്‌ എന്‍ജിനുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. എങ്കിലും പാറക്കെട്ടുകളുള്ള തീരക്കടലിലൂടെയുള്ള യാത്ര സാഹസമാണെന്ന നിലപാടിലായിരുന്നു അധികൃതര്‍. ഇതേത്തുടര്‍ന്നാണു ഹെലികോപ്‌ടറില്‍ രക്ഷാപ്രവര്‍ത്തനത്തിനു തീരുമാനിച്ചത്‌. ഒരേ സമയം ഏകദേശം 20 പേരെ വീതമാണു കപ്പലില്‍നിന്നു നീക്കിയത്‌. അഞ്ചു ഹെലികോപ്‌ടറുകളാണു രക്ഷാപ്രവര്‍ത്തനത്തിനു ഉപയോഗിച്ചത്‌. ടഗ്ഗുകള്‍ ഉപയോഗിച്ച്‌ കപ്പല്‍ കെട്ടിവലിച്ച്‌ തുറമുഖത്ത്‌ എത്തിക്കാനും ഇതോടൊപ്പം ശ്രമിച്ചു. അവസാനം ടഗ്ഗുകളുടെ അകമ്പടിയോടെ കപ്പല്‍ തുറമുഖത്തെത്തുകയായിരുന്നു.

Ads by Google
Monday 25 Mar 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW