Thursday, June 20, 2019 Last Updated 28 Min 12 Sec ago English Edition
Todays E paper
Ads by Google
Sunday 24 Mar 2019 03.36 PM

വെള്ളാപ്പള്ളി നടേശനെതിരെ വി.എം സുധീരന്റെ 'പരിഹാസ'പരാമര്‍ശം: വാര്‍ത്താസമ്മേളനത്തിനിടെ ഡി.സുഗതന്‍ ഇറങ്ങിപ്പോയി

 V.M.Sudheeran, Press meet

വി.എം സുധീരന്റെ വാര്‍ത്താസമ്മേളനത്തിനിടെ കോണ്‍ഗ്രസ് നേതാവ് ഡി. സുഗതന്‍ ഇറങ്ങിപ്പോയി. എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനെതിരെ പരിഹാസ പരാമര്‍ശം നടത്തുന്നിതിനിടെയാണ് ഡി.സുഗതന്റെ ഇറങ്ങിപ്പോക്ക്. കെപിസിസി നിര്‍വാഹക സമിതി അംഗമായ ഡി.സുഗതന്‍ എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡിലും അംഗമാണ്.

വെള്ളാപ്പള്ളിയോട് തനിക്കുള്ളത് നിലപാടുകളോടുള്ള വിയോജിപ്പ് മാത്രമാണ്. വെള്ളാപ്പള്ളി നാഴികയ്ക്ക് നാല്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളയുന്നു. വിശ്വാസത്യത നഷ്ടപ്പെട്ട ഒരു മനുഷ്യന്റെ വിലപാത്തെക്കുറിച്ച് എന്ത് പറയാനാണെന്നും സുധീരന്‍ ചോദിച്ചു. വെള്ളാപ്പള്ളി സിപിഎം ബിജെപി ബന്ധത്തിന്റെ കണ്ണിയാണ്. ഇത്തരം പരാമര്‍ശങ്ങളാണ് സുഗതനെ ചൊടിപ്പിച്ചത്.

വെള്ളാപ്പള്ളിയെ ചീത്തപറയുന്നിടത്ത് ഇരിക്കേണ്ട കാര്യമില്ലെന്ന് പിന്നാലെ സുഗതന്‍ പ്രതികരിച്ചു. പറഞ്ഞത് അനവസരത്തിലായതുകൊണ്ടാണ് ഇറങ്ങിപ്പോന്നതെന്നും സുഗതന്‍ പ്രതികരിച്ചു. പിണങ്ങിപ്പോകുന്നതല്ലെന്നും വെള്ളാപ്പള്ളിക്കെതിരെ പറഞ്ഞാല്‍ അത് കേട്ട് നില്‍ക്കില്ലെന്നും സുഗതന്‍ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW