Sunday, June 23, 2019 Last Updated 25 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 24 Mar 2019 04.02 PM

ആര്‍.എസ്.എസ് കാര്യവാഹകിന്റെ വീട്ടിലെ ബോംബ് സ്‌ഫോടനം; പോലീസ് കേസെടുത്തു

RSS

കണ്ണൂര്‍: നടുവില്‍ ആര്‍.എസ്.എസ് കാര്യവാഹകിന്റെ വീട്ടില്‍ ബോംബ് പൊട്ടി രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. ഷിബുവിന്റെ മകന്‍ ഗോകുല്‍ (8), ഷിബുവിന്റെ ബന്ധുവിന്റെ മകനായ ഇളംപ്ലാവില്‍ കജില്‍ കുമാര്‍ (12) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷിബു ആര്‍.എസ്.എസ് താലൂക്ക് കാര്യവാഹകാണ്. കുട്ടികളിലൊരാളുടെ ജനനേന്ദ്രിയം സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്.

ഷിബുവിന്റെ വീട്ടില്‍ കിളിക്കൂട് നിര്‍മ്മിക്കുന്നതിനായി പഴയ വസ്തുക്കള്‍ മാറ്റുന്നതിനിടെ ഒളിപ്പിച്ചു വച്ചിരുന്ന ബോംബുകള്‍ പൊട്ടുകയായിരുന്നു. സംഭവത്തില്‍ സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും വീട്ടില്‍ സൂക്ഷിച്ചതിന് കുടിയാന്‍മല പോലീസ് കേസെടുത്തു. എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റന്‍സസ് ആക്ടിലെ 25 (എ), (1എ), (1ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

RSS
ഷിബുവിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും സ്ഫോടകവസ്തുക്കളും

സ്‌ഫോടനത്തിന് പിന്നാലെ ഷിബു ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ മറ്റ് ക്രിമിനില്‍ കേസുകളും നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും ഷിബുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മൂന്ന് കിലോ അലുമിനിയം പൗഡര്‍, 600 ഗ്രാം ഗണ്‍ പൗഡര്‍, ഫ്യൂസ് വയര്‍ എന്നിവ പിടിച്ചെടുത്തു.

ഏഴോളം വാളുകള്‍, കൈക്കോടാലി, ഇരുമ്പ് വടി എന്നിവയും റെയ്ഡില്‍ പിടിച്ചെടുത്തു. ഷിബുവിന്റെ വീട് ആയുധ ശേഖര കേന്ദ്രമായി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം. സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി.

Ads by Google
Sunday 24 Mar 2019 04.02 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW