Friday, July 19, 2019 Last Updated 49 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 24 Mar 2019 03.03 PM

സംസ്ഥാനത്ത് പലയിടത്തും സൂര്യാഘാതം; രണ്ട് പേര്‍ മരിച്ചു

sun burn

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി സൂര്യാഘാതമെന്ന് റിപ്പോര്‍ട്ടുകള്‍. പാറശാലയില്‍ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണു മരിച്ചു. മരണകാരണം സൂര്യാഘാതമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പാറശാലയ്ക്ക് സമീപം വാവക്കരയിലെ വയലില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുണാകരന്‍ എന്നയാളെ കുഴഞ്ഞുവ വീണ നിലയില്‍ കണ്ടെത്തിയത്.

അബോധാവസ്ഥയില്‍ കണ്ടെത്തിയ കരുണാകരനെ ഉടന്‍ തന്നെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തി. മരണകാരണം സൂര്യാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കുടുതല്‍ വ്യക്തത വരൂ. കഴിഞ്ഞ 22ന് ആലുവയില്‍ ഒരു സ്ത്രീ സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.

അതിനിടെ സംസ്ഥാനത്ത് പലയിടത്തും സൂര്യാഘാതമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. പുനലൂരില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആര്‍.എസ്.പി നേതാവ് നാസര്‍ ഖാന് സൂര്യാഘാതമേറ്റു. കണ്ണൂര്‍ വെള്ളോറയില്‍ ഒരാള്‍ സൂര്യാഘാതമേറ്റ് മരിച്ചതായും സംശയിക്കുന്നു. കാടന്‍ വീട്ടില്‍ നാരായണനെയാണ് മരിച്ച നിലയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉഷ്ണതരംഗത്തിനും സൂര്യാഘാതത്തിനുമുള്ള മുന്നറിയിപ്പ് ഇതിനകം കാവാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിരുന്നു. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ താപനില രണ്ട് ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ കൂടിയേക്കുമെന്നാണ് മുന്നറിയിപ്പ്.

Ads by Google
Ads by Google
Loading...
TRENDING NOW