Tuesday, July 09, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 04.49 PM

മാനസിക സമ്മര്‍ദ്ദമകറ്റി മനസിന് ചെറുപ്പം നല്‍കാനുള്ള ടിപ്സ് ഇതാ...

uploads/news/2019/03/296557/maindtips230319.jpg

ഒന്നിനും കൊള്ളാത്തവരാണെന്നുപറഞ്ഞ് ഒതുങ്ങിക്കൂടുന്നവരാണോ നിങ്ങള്‍? കടുത്ത മാനസിക സമ്മര്‍ദ്ദവും ഏകാന്തതയും അലട്ടുന്നുണ്ടോ? എങ്കില്‍ ഒരു മാറ്റത്തിന് തയാറാകാം. മനസിന് ഉത്മേഷം നല്‍കിക്കൊണ്ട് ചെറുപ്പം തിരികെപ്പിടിക്കാന്‍ തയാറായിക്കോളൂ...

മനസിനേകാം ഊര്‍ജം1. മുഖം മനസിന്റെ കണ്ണാടിയാണെന്നാണല്ലോ ചൊല്ല്. മനസിനെ അലട്ടുന്ന പ്രശ്നങ്ങള്‍ മുഖത്തും പ്രതിഫലിക്കുമെന്ന് ചുരുക്കം. മാനസിന്റെ ചെറുപ്പമാണ് ശരീരത്തിന്റെ സൗന്ദര്യം നിലനിര്‍ത്തുന്നത്. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടുന്ന യുവത്വത്തിനെ ജീവിതശൈലീ രോഗങ്ങള്‍ കീഴ്പ്പെടുത്തുന്നതിന്റെ കാരണവും ഇതുതന്നെ. മാനസിക സമ്മര്‍ദത്തിന്റെ കാരണം കണ്ടുപിടിച്ച് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്.

2. ജോലി സ്ഥലത്താണ് സമ്മര്‍ദ്ദമെങ്കില്‍ അതിനുള്ള കാരണമെന്താണെന്ന് കണ്ടെത്തുക. കൃത്യമായി ജോലി തീര്‍ക്കുക. ചുറ്റുമുള്ള കാര്യങ്ങള്‍ മനസിനെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരമൊന്നും കണ്ടെത്താനായില്ലെങ്കില്‍, മുന്നോട്ട് പോകാന്‍ കഴിയില്ല എന്ന് തോന്നിയാല്‍ മറ്റൊരു ജോലി കണ്ടെത്തി മാറുക.

3. പതിവായി ധ്യാനം ശീലമാക്കുക. ഇതു മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസിലെ അനാവശ്യ ചിന്തകള്‍ ഒഴിവാക്കാനും സഹായിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും യോഗ ചെയ്യുക. ദിവസവും ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. സുഖകരമായ ഉറക്കം കിട്ടാനും യോഗ സഹായിക്കും.

4. സമയം, പണം, ശ്രദ്ധ ഇവയെല്ലാം അര്‍ഹിക്കുന്നവയ്ക്ക് മാത്രം നല്‍കുക. അനാവശ്യ കാര്യങ്ങളില്‍ അമിതമായ ഉത്കണ്ഠയും വേവലാതിയും ഒഴിവാക്കുക. മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടുപെടുന്ന ശീലം ഉപേക്ഷിക്കുക.

5. നല്ല ഉറക്കം മനസിനും ശരീരത്തിനും ഉണര്‍വ് നല്‍കും. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നത് ഉറങ്ങുന്ന സമയത്താണ്. ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.

6. ആത്മവിശ്വാസമുള്ളവര്‍ എപ്പോഴും ശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കും. ഇവരെ സമ്മര്‍ദ്ദങ്ങള്‍ ബാധിക്കുകയില്ല.

7. പോസിറ്റീവ് ചിന്തകള്‍ മനസിന് പുതിയ ഊര്‍ജം നല്‍കും. എപ്പോഴും പോസിറ്റീവായ കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുക. പോസിറ്റിവിറ്റി പകരുന്ന ആളുകള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ ശ്രദ്ധിക്കാം.

ഓരോ നിമിഷവും ആസ്വദിക്കുക


1. ദിവസവും അല്‍പനേരം അവനവന് വേണ്ടി മാറ്റി വയ്ക്കുക. പതിവായി ഇതിന് സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലോ രണ്ടോ മൂന്നോ ദിവസമോ തെരഞ്ഞെടുക്കുക. ഈ സമയം മുഴുവന്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടി മാത്രം മാറ്റിവയ്ക്കുക. പാട്ട് കേള്‍ക്കുക, ചിത്രരചന, സൗന്ദര്യ സംരക്ഷണം എന്നിങ്ങനെ ഓരോരുത്തര്‍ക്കും സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ തെരഞ്ഞെടുക്കുക. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ സമയം ചെലവഴിക്കുന്നതോ ടി.വി കാണുന്നതോ ഒന്നും ഫലം നല്‍കില്ലെന്ന് ഓര്‍ക്കുക.

2. ജീവിതത്തില്‍ ചെറുതും വലുതുമായ ലക്ഷ്യങ്ങള്‍ ഉണ്ടാക്കുന്നത് കൂടുതല്‍ ഊര്‍ജസ്വലത നല്‍കും. ലക്ഷ്യങ്ങള്‍ക്കുവേണ്ടി കഠിനാധ്വാനം ചെയ്തു നോക്കൂ, മാനസിക സമ്മര്‍ദ്ദം കുറഞ്ഞ് പ്രായം കുറയുന്നത് അനുഭവിച്ചറിയാം.

3. ഒഴിവുസമയങ്ങള്‍ ഹോബികള്‍ക്കായി മാറ്റിവയ്ക്കാം. എന്തു ഹോബിയും തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കുകയും ഊര്‍ജസ്വലത നല്‍കുകയും ചെയ്യും.

4. സുഡോക്കു പോലുള്ള മൈന്‍ഡ് പസില്‍ മനസിനും ഗുണകരമാണ്. ഇത് തലച്ചോറിനെ കൂടുതല്‍ പ്രവര്‍ത്തിപ്പിക്കുകയും ഓര്‍മ്മക്കുറവ് പരിഹരിക്കുകയും ചെയ്യുന്നു.

5. ശരിയായ പോസ്ചര്‍ ശീലമാക്കുക. നട്ടെല്ല് കൂനിയുള്ള നില്‍പ്പും ഇരുപ്പും ആത്മവിശ്വാസക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ശരീരത്തിനു കൃത്യമായ സപ്പോര്‍ട്ട് നല്‍കുന്ന കസേര ഉപയോഗിക്കാനും ശ്രദ്ധിക്കണം.

6. സോഷ്യല്‍ ലൈഫ് വളരെ പ്രധാനമാണ്. ഏകാന്തത ഇഷ്ടപ്പെടുന്നതില്‍ തെറ്റില്ല. പക്ഷേ വളരെ കുറച്ച് അടുത്ത സുഹൃത്തുക്കളെ ഉള്ളുവെങ്കില്‍ അവരെ ചേര്‍ത്തുപിടിക്കാന്‍ ശ്രമിക്കണം. ഊഷ്മളമായ ബന്ധങ്ങള്‍ മനസിന് ഉല്ലാസം പകരും. എല്ലാ കാര്യങ്ങളും തുറന്നു പറയാനും ഇടയ്ക്ക് പുറത്തുപോകാനും തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കാനുമൊക്കെ ഇവരെ ഒപ്പം കൂട്ടാം.

അനഘ

Ads by Google
Saturday 23 Mar 2019 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW