Wednesday, June 12, 2019 Last Updated 33 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 03.43 PM

കപട ന്യുനപക്ഷ സംരക്ഷകർക്ക് ബാലറ്റിലൂടെ മറുപടിനൽകണം : ഇന്ത്യൻ സോഷ്യൽ ഫോറം

ദമ്മാം: ന്യുനപക്ഷ സംരക്ഷണം അവകാശപെട്ട് വോട്ട് വാങ്ങി അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടികളെല്ലാം തന്നെ മുസ്ലീംങ്ങളേയും ദലിതരേയും വഞ്ചിക്കുകയായിരുന്നുവെന്നും ഇത്തരം കപടന്മാരായ ന്യുനപക്ഷ സംരക്ഷകർക്കും കപട ഫാഷിസ്റ്റ് വിരുദ്ധർക്കും ഈ വരുന്ന തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ മറുപടി നൽകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സംസ്ഥാന സമിതി അംഗം അഹ്‌മദ്‌ യൂസുഫ് പറഞ്ഞു.

സോഷ്യൽ ഫോറം അൽ ജമഈൻ ബ്രഞ്ച്‌ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്‌ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാർത്ത ബദലിനായ് സംസ്ഥാനത്ത്‌ മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥികളുടെ വിജയത്തിനായ് സോഷ്യൽ ഫോറം പ്രവർത്തകർ രംഗത്തിറങ്ങണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. അനീസ്‌ വില്ലയിൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് പ്രസിഡന്റ്‌ സലാഹുദ്ദീൻ തൊളിക്കോട്‌ അദ്ധ്യക്ഷത വഹിച്ചു.

സോഷ്യൽഫോറത്തിൽ പുതുതായി അംഗത്വമെടുത്ത പ്രവർത്തകർക്കുള്ള കാർഡ്‌ വിതരണം ഫോറം റയ്യാൻ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ് ശറഫുദ്ദീൻ ഇടശ്ശേരി, സെക്രട്ടറി അനീസ്‌ കോഡൂർ, ബ്ലോക്ക്‌‌ എക്സി: മെംബർ സജാദ്‌ കല്ലമ്പലം, ഷംസുദ്ദീൻ ചാവക്കട്‌ എന്നിവർ നിർവ്വഹിച്ചു. സോഷ്യൽ ഫോറം ബ്ലോക്ക്‌ പ്രസിഡന്റ്‌ അലി മാങ്ങാട്ടൂർ, നിഷാൻ കണ്ണൂർ സംസാരിച്ചു. ഷാനവാസ്‌ കൊല്ലം, അബ്ദുൽ അഹദ്‌ , മുഹമ്മദ്‌ സൈൻ നെല്ലാക്കര, സിറാജ് മംഗലശ്ശേരി നേതൃത്വം നൽകി.

ഇന്ത്യൻ സോഷ്യൽ ഫോറം അൽ ജമഈൻ ബ്രാഞ്ച് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഫോറം സംസഥാന സമിതി അംഗം അഹ്‌മദ്‌ യൂസുഫ് ഉദ്ഘാടനം ചെയ്യുന്നു.

Ads by Google
Saturday 23 Mar 2019 03.43 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW