Tuesday, May 21, 2019 Last Updated 1 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 23 Mar 2019 08.47 AM

ഇംഗ്‌ളണ്ടിനും ഫ്രാന്‍സിനും കൂറ്റന്‍ ജയം ; സിറ്റിതാരം സ്‌റ്റെര്‍ലിംഗിന് ഹാട്രിക് ; ഫ്രഞ്ചു സൂപ്പര്‍താരങ്ങളെല്ലാം ഗോള്‍ നേടി

uploads/news/2019/03/296494/reheem-sterling.jpg

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍താരം റഹീം സ്‌റ്റെര്‍ലിംഗിന്റെ ഹാട്രിക്കില്‍ ഇംഗ്‌ളണ്ടും ലോകകപ്പ് ഹീറോകളുമായി ഇറങ്ങിയ ഫ്രാന്‍സും എതിരാളികള്‍ക്ക് മേല്‍ കൂറ്റന്‍ വിജയം നേടി യൂറോപ്യന്‍കപ്പ് യോഗ്യതാമത്സരങ്ങളില്‍ കസറി. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ഫ്രാന്‍സ് മോള്‍ഡോവയെ 4-1 ന് തോല്‍പ്പിച്ചപ്പോള്‍ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ ഇംഗ്‌ളണ്ട് 5-0 ന് വമ്പന്മാരായ ചെക്ക് റിപ്പബ്‌ളിക്കിനെയാണ് കുരുതി നടത്തിയത്.

ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന്റെ ഗോളുകള്‍ അന്റോണിയോ ഗ്രീസ്മാന്‍, വരാനേ, ഒളിവര്‍ ജിറോഡ്, എംബാപ്പേ എന്നിവരാണ് നേടിയത്. മോള്‍ഡോവയുടെ ഗോള്‍ അംബ്രോസ് നേടി. ആദ്യ പകുതിയില്‍ തന്നെ ഫ്രാന്‍സ് മൂന്ന് ഗോള്‍ നേടി. പോള്‍ പോഗ്ബയുടെ ഒന്നാന്തരം പാസില്‍ നിന്നുമാണ് ഗ്രീസ് മാനാണ് ആദ്യഗോള്‍ നേടിയത്. മൂന്ന മിനിറ്റ് കഴിഞ്ഞപ്പോള്‍ റാഫേല്‍ വരാനേ ഗോളിന്റെ എണ്ണം കൂട്ടി. ചെല്‍സിയുടെ ഒളിവര്‍ ജിറോഡിന്റെ വകയായിരുന്നു മൂന്നാം ഗോള്‍. കളി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കുമ്പോള്‍ എംബാപ്പേ അവസാന ഗോള്‍ നേടി.

ആദ്യ പകുതിയില്‍ രണ്ടുഗോളിന് മുന്നിട്ട് നിന്ന ഇംഗ്‌ളണ്ട് രണ്ടാം പകുതിയിലും രണ്ടു ഗോള്‍ നേടി. ഒരു ഗോള്‍ ചെക്ക് റിപ്പബ്‌ളിക് താരം കലാസിന്റെ വക സെല്‍ഫ് ഗോളായിരുന്നു. 24,62,68 മിനിറ്റുകളിലാണ് സ്‌റ്റെര്‍ലിംഗ് പട്ടിക പൂര്‍ത്തിയാക്കിയത്. ആദ്യ പകുതി പൂര്‍ത്തിയാകുന്നതിന് തൊട്ടു മുമ്പ് നായകന്‍ ഹാരി കേന്‍ ഒരു പെനാല്‍റ്റി ലക്ഷ്യത്തില്‍ എത്തിച്ച് ടീമിനായി ഒരു ഗോള്‍ നേടി. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പിലെ ഹീറോ ജേഡന്‍ സാഞ്ചോ ഇംഗ്‌ളണ്ട് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചു. സ്‌റ്റെര്‍ലിംഗിന്റെ ആദ്യഗോള്‍ സാഞ്ചോയുടെ ക്രോസില്‍ നിന്നായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW