Thursday, June 20, 2019 Last Updated 31 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 22 Mar 2019 01.54 PM

വീട്ടിലൊരുക്കാം ബിസ്‌ക്കറ്റ് മധുരം

uploads/news/2019/03/296298/helthpachakam220319a.jpg

ബിസ്‌ക്കറ്റ് ഏതു പ്രായക്കാര്‍ക്കും കഴിക്കാന്‍ ഇഷ്ടമാണ്. സ്വാദിഷ്ടവും രുചികരവുമായ ബിസ്‌ക്കറ്റുകള്‍ ഇനി വീട്ടില്‍ തന്നെ തയാറാക്കാനാകും. ഒപ്പം ബിസ്‌ക്കറ്റ് ഉപയോഗിച്ച് ചില പരീക്ഷണങ്ങളുമാകാം.

1. മുട്ട ബിസ്‌ക്കറ്റ്

1. മുട്ട - 2 എണ്ണം
2. മൈദ - മുക്കാല്‍ കപ്പ്
3. മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍
4. പഞ്ചസാര - 4- 5 ടേബിള്‍സ്പൂണ്‍
5. ബേക്കിംങ് പൗഡര്‍ - അര ടീസ്പൂണ്‍
6. വാനില എസന്‍സ് - 1 ടീസ്പൂണ്‍
7. വെണ്ണ - 2 ടേബിള്‍സ്പൂണ്‍

uploads/news/2019/03/296298/helthpachakam220319d.jpg

തയാറാക്കുന്ന വിധം


ഒരു ബൗളില്‍ മുട്ട പൊട്ടിച്ചതും പഞ്ചസാര പൊടിച്ചതും നന്നായി യോജിപ്പിക്കുക. അതിലേക്ക് വാനില എസന്‍സ്, മഞ്ഞള്‍പൊടി, ഉരുക്കിയ വെണ്ണ എന്നിവ ചേര്‍ക്കുക. മൈദ പൊടിയും ബേക്കിങ് പൗഡറും ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് ഈ കൂട്ടിലേക്ക് ഒഴിക്കുക. എല്ലാം നന്നായി യോജിപ്പിച്ച് ഒരു വൈപ്പിങ് ബാഗിലേക്ക് ഒഴിക്കുക. ബേക്കിങ് ട്രേയില്‍ ബട്ടര്‍ പേപ്പര്‍ വിരിച്ച് ഈ കൂട്ട് ഒഴിച്ച് ഏകദേശം 25 മിനിറ്റ് ബേക്ക് ചെയ്യുക. തണുത്തതിനു ശേഷം അടര്‍ത്തി എടുക്കുക.

2. ബിസ്‌ക്കറ്റ് പുഡ്ഡിങ്

1. കുക്കിങ് ക്രീം - 2 കപ്പ്
2. കണ്‍ഡന്‍സ്ഡ് മില്‍ക്ക് - അര കപ്പ്
3. പഞ്ചസാര - 2 കപ്പ്
4. ബട്ടര്‍ - 2 ടീസ്പൂണ്‍
5. ബിസ്‌ക്കറ്റ് - 10
6. ജാം - 1 ടീസ്പൂണ്‍

uploads/news/2019/03/296298/helthpachakam220319c.jpg

തയാറാക്കുന്ന വിധം


ബിസ്‌ക്കറ്റ് നന്നായി പൊടിച്ചെടുക്കുക. ഇത് ഒരു പാനില്‍ ബട്ടര്‍ ചേര്‍ത്ത് നന്നായി ചൂടാക്കിയെടുക്കുക. ഇതിനെ ഒരു പാത്രത്തിലേക്ക് മാറ്റാം. ഒരു ബൗള്‍ എടുത്ത് അതിലേക്ക് 2 കപ്പ് ക്രീം ചേര്‍ക്കുക. അതിലേക്ക് കണ്‍ഡസ്ഡ് മില്‍ക്ക്, പഞ്ചസാര ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്യുക. ഇനി പുഡ്ഡിങ് സെറ്റ് ചെയ്യാനുള്ള പാത്രത്തിന്റെ ബേസ് ആയിട്ട് ജാം തേക്കുക. അതിന്റെ മുകളില്‍ പൊടിച്ചു വച്ചിരിക്കുന്ന ബിസ്‌ക്കറ്റ് ചേര്‍ക്കുക. അതിനു മുകളിലേക്ക് ബീറ്റ് ചെയ്ത് വച്ചിരിക്കുന്ന ക്രീം ചേര്‍ക്കുക. അതിനു മുകളില്‍ ബിസ്‌ക്കറ്റ് പൊടി ബാക്കിയുള്ളത് ചേര്‍ത്ത് ഗാര്‍നിഷ് ചെയ്യാം. ഇത് 2 മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. സെര്‍വ് ചെയ്യുന്നതിനു അരമണിക്കൂര്‍ മുന്‍പ് എടുത്ത് കട്ട് ചെയ്യാം.

3. സ്വീറ്റ് ഫ്രൈഡ് കുക്കീസ്

1. മൈദ മാവ് - 2 കപ്പ്
2. ഗോതമ്പ് മാവ് - 1 കപ്പ്
3. പൊടിച്ച പഞ്ചസാര - മുക്കാല്‍ കപ്പ്
4. റവ - 3 ടേബിള്‍സ്പൂണ്‍
5. പാല്‍പൊടി - 3 ടേബിള്‍ സ്പൂണ്‍
6. ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
7. ഏലയ്ക്ക പൊടിച്ചത് - 1 ടീസ്പൂണ്‍

uploads/news/2019/03/296298/helthpachakam220319b.jpg

തയാറാക്കുന്ന വിധം


ചേരുവകളെല്ലാം നന്നായി യോജിപ്പിക്കുക. ഇതിലേക്ക് നെയ്യ് ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേക്ക് ചെറിയ ചൂടുവെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിനുശേഷം ഒരു 20 മിനിറ്റ് വൃത്തിയുള്ള തുണിയുപയോഗിച്ച് മൂടി വയ്ക്കുക. അതിനുശേഷം ഈ മാവ് ഉപയോഗിച്ച് ചെറിയ ബോള്‍സ് ഉണ്ടാക്കുക. ഓരോ ബോളിലും ഫോര്‍ക്ക് ഉപയോഗിച്ച് പേസ്റ്റ് ചെയ്ത് അലങ്കരിക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ചതിനു ശേഷം ഫ്രൈ ചെയ്ത് എടുക്കാം. മീഡിയം ഫ്‌ളെയിമില്‍ ഫ്രൈ ചെയ്യാന്‍ ശ്രദ്ധിക്കുക.

4. ടീ ബിസ്‌ക്കറ്റ്

1. പഞ്ചസാര പൊടിച്ചത് - 1 കപ്പ്
2. വനസ്പതി - 1 കപ്പ്
3. കടലമാവ് - കാല്‍ കപ്പ്
4. മൈദ - ഒന്നേകാല്‍ കപ്പ്
5. ഏലയ്ക്കപൊടി - 1 ടീസ്പൂണ്‍
6. ബേക്കിങ് പൗഡര്‍ - 2 ടീസ്പൂണ്‍

uploads/news/2019/03/296298/helthpachakam220319k.jpg

തയാറാക്കുന്ന വിധം


ചേരുവകളെല്ലാം നന്നായി മിക്‌സ് ചെയ്യുക. 15 - 20 മിനിറ്റ് ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്യുക. ചെറിയ ബോള്‍സ് ആക്കി മാറ്റിയ ശേഷം ബേക്ക് ചെയ്യാം. 180 ഡിഗ്രിയില്‍ 20 മിനിറ്റ് ബേക്ക് ചെയ്യാം.

5. ബ്രഡ് ഗുലാം ജാം

1. ബ്രഡ് - 3 എണ്ണം
2. പാല്‍ - അര കപ്പ്
3. പിസ്ത, ബദാം - 2 ടേബിള്‍സ്പൂണ്‍ (പൊടിച്ചത് )
4. ഓയില്‍ - ആവശ്യത്തിന്
5. നെയ്യ് - 1 ടീസ്പൂണ്‍
6. പഞ്ചസാര - 1 കപ്പ്
7. ഏലയ്ക്കപൊടി - അര ടീസ്പൂണ്‍

uploads/news/2019/03/296298/helthpachakam220319j.jpg

തയാറാക്കുന്ന വിധം


ബ്രഡിന്റെ ബ്രൗണ്‍ നിറമുള്ള വശങ്ങള്‍ നീക്കം ചെയ്തതിനു ശേഷം ചെറിയ കഷണങ്ങളാക്കുക. ഇതിലേക്ക് പാല്‍ ചേര്‍ത്ത് കുഴച്ചെടുക്കുക. ശേഷം നെയ്യ് ചേര്‍ക്കുക. അപ്പോള്‍ കൂടുതല്‍ മാര്‍ദവം ലഭിക്കും. ഈ മിക്‌സ് ചെറിയ ഉരുകളാക്കുക. ഇതിന് നടുവില്‍ ചെറിയ ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ഇതിലേക്ക് ബദാം, പിസ്ത പൊടിച്ചത് ചേര്‍ത്ത് നിറച്ച് വീണ്ടും ഉരുളയാക്കുക. എണ്ണ ചൂടാക്കിയതിനു ശേഷം ചെറിയ തീയില്‍ നന്നായി ഫ്രൈ ചെയ്‌തെടുക്കുക. ഷുഗര്‍ സിറപ്പ് തയാറാക്കാന്‍ ഒരു കപ്പ് പഞ്ചസാരയും അതിന്റെ പകുതി അളവ് വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്കപൊടി, കുങ്കുമപ്പൂവ് എന്നിവ ചേര്‍ക്കാം. ഈ ഷുഗര്‍ സിറപ്പിലേക്ക് വറുത്ത് മാറ്റി വച്ചിരിക്കുന്ന ബോള്‍സ് ചേര്‍ത്ത് 30 മിനിട്ട് വയ്ക്കുക. 30 മിനിട്ട് കഴിഞ്ഞ് ഈ ബോള്‍സ് ഷുഗര്‍ സിറപ്പില്‍ നിന്നും എടുത്ത് റൊട്ടി കഷ്ണത്തില്‍ റോള്‍ ചെയ്‌തെടുക്കാം.

6. ബര്‍ബണ്‍ ബിസ്‌ക്കറ്റ്

1. ബട്ടര്‍ - 75 ഗ്രാം
2. പഞ്ചസാര പൊടിച്ചത് - അരക്കപ്പ്
3. വാനില എസന്‍സ് - അര ടീസ്പൂണ്‍
4. വാനില പൗഡര്‍ - 2 ടേബിള്‍സ്പൂണ്‍
5. മൈദ - 1 കപ്പ്
6. ബേക്കിങ് പൗഡര്‍ - 1 ടീസ്പൂണ്‍
7. ഉപ്പ് - കാല്‍ ടീസ്പൂണ്‍
8. കൊക്കോ പൗഡര്‍ - കാല്‍ കപ്പ്

uploads/news/2019/03/296298/helthpachakam220319i.jpg

തയാറാക്കുന്ന വിധം


ചേരുവകളെല്ലാം നന്നായി കുഴക്കുക. അതിനുശേഷം മാവ് നന്നായി പരത്തിയെടുക്കുക. ഇത് ഏതു ആകൃതിയിലാണോ ആവശ്യം ആ രീതിയില്‍ മുറിച്ചെടുക്കുക. ഇതിനെ ബേക്ക് ചെയ്യാനെടുക്കുന്ന പാത്രത്തില്‍ ഒരു ബട്ടര്‍ പേപ്പര്‍ വിരിച്ചതിനു ശേഷം അതിലേക്ക് നിരത്തി വയ്ക്കുക. ഫോര്‍ക്ക് ഉപയോഗിച്ച് ഒരോ ബിസ്‌ക്കറ്റിലും അമര്‍ത്തി ചെറിയ ദ്വരമുണ്ടാക്കി അലങ്കരിക്കാം. ഇതിലേക്ക് പഞ്ചസാര വിതറി ബേക്ക് ചെയ്‌തെടുക്കുക.

7. ഗീ ബിസ്‌ക്കറ്റ്

1. നെയ്യ് - അര കപ്പ്
2. പഞ്ചസാര പൊടിച്ചത് - കാല്‍ കപ്പ്
3. മൈദ - 1 കപ്പ്
4. ഉപ്പ് - ആവശ്യത്തിന്
5. നട്‌സ് - ആവശ്യത്തിന്

uploads/news/2019/03/296298/helthpachakam220319h.jpg

തയാറാക്കുന്ന വിധം


അരക്കപ്പ് നെയ്യും കാല്‍ക്കപ്പ് പഞ്ചസാര പൊടിച്ചതും നന്നായി കുഴക്കുക. പഞ്ചസാര നന്നായി നെയ്യില്‍ അലിയുന്നതു വരെ കുഴക്കണം. ഇതിലേക്ക് മൈദമാവ് അരിച്ച് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വീണ്ടും നന്നായി കുഴക്കുക. ഇത് 30 മിനിട്ട് ഫ്രിഡ്ജില്‍ വയ്ക്കുക. ബിസ്‌ക്കറ്റ് ഉണ്ടാക്കാനായി ഒരു സ്റ്റീല്‍ പ്ലേറ്റ് എടുത്ത് അതിലേക്ക് നെയ്യ് പുരട്ടുക. മാവ് എടുത്ത് ചെറുതായി ഉരുട്ടി പാത്രത്തില്‍ ചെറിയ വിടവിട്ട് നിരത്തുക. ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ബിസ്‌ക്കറ്റില്‍ അമര്‍ത്തി ചെറിയ അടയാളങ്ങളിട്ട് അലങ്കരിക്കാം. ശേഷം നന്നായി ബേക്ക് ചെയ്‌തെടുക്കുക.

8. ഫ്രൈഡ് പീനട്ട് ബിസ്‌ക്കറ്റ്

1. മൈദ - 1 കപ്പ്
2. പഞ്ചസാര - അര കപ്പ്
3. ബട്ടര്‍ - 2 ടേബിള്‍സ്പൂണ്‍
4. കപ്പലണ്ടി - 2 കപ്പ്
5. മുട്ട - 2 എണ്ണം
6. ഏലയ്ക്ക - ആവശ്യത്തിന്
7. ഉപ്പ് - ആവശ്യത്തിന്

uploads/news/2019/03/296298/helthpachakam220319g.jpg

തയാറാക്കുന്ന വിധം


കപ്പലണ്ടി മിക്‌സിയില്‍ തരിയായി പൊടിച്ചെടുക്കുക. ഒരു പാത്രത്തില്‍ മൈദ, നെയ്യ്, മുട്ട എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അരക്കപ്പ് പഞ്ചസാരയും ചേര്‍ക്കുക. ശേഷം പൊടിച്ച കപ്പലണ്ടിയും ചേര്‍ത്ത് നന്നായി കുഴക്കാം. ഇതിനെ ചെറിയ ഉരുളയാക്കിയതിനു ശേഷം ചെറുതായി പരത്തിയെടുക്കാം. പാനില്‍ എണ്ണ എടുത്ത് നന്നായി ചൂടാവുമ്പോള്‍ ഫ്രൈ ചെയ്‌തെടുക്കാം.

9. ഓറിയോ ബിസ്‌ക്കറ്റ് മില്‍ക്ക് ഷേക്ക്

1. ഓറിയോ ബിസ്‌ക്കറ്റ് - 1 പാക്കറ്റ്
2. പാല്‍ - 2 ഗ്ലാസ്
3. പഞ്ചസാര - അര കപ്പ്
4. ഐസ്‌ക്രീം - 1 കപ്പ്

uploads/news/2019/03/296298/helthpachakam220319f.jpg

തയാറാക്കുന്ന വിധം


ഒരു പാക്കറ്റ് ഓറിയോ ബിസ്‌ക്കറ്റില്‍ നിന്നും 3 എണ്ണം ഒഴിച്ച് ബാക്കി എടുത്ത് മിക്‌സിയില്‍ പാലും പഞ്ചസാരയും ഐസ്‌ക്രീമും ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്തത് ഒരു ഗ്ലാസില്‍ പകര്‍ന്നതിനു ശേഷം മാറ്റി വച്ച 3 ബിസ്‌ക്കറ്റ് ചെറുതായി പൊടിച്ച് അലങ്കരിക്കാം.

10. ബിസ്‌ക്കറ്റ് ഐസ്‌ക്രീം


1. കൊക്കോ പൗഡര്‍ - 2 ടീസ്പൂണ്‍
2. പഞ്ചസാര - ആവശ്യത്തിന്
3. പാല്‍ - 1 പായ്ക്കറ്റ്
4. കുക്കീസ് ബിസ്‌ക്കറ്റ് - 1 പായ്ക്കറ്റ്
uploads/news/2019/03/296298/helthpachakam220319e.jpg

തയാറാക്കുന്ന വിധം


ഒരു പാത്രത്തില്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. പാല്‍ തിളപ്പിച്ചതിനു ശേഷം ബിസ്‌ക്കറ്റ് ചേര്‍ത്ത് അണയ്ക്കുക. ഇതിലേക്ക് കൊക്കോ പൗഡറും പഞ്ചസാരയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഒരു പാത്രത്തിലേക്ക് ഒഴിച്ച് പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ച് മൂടി കട്ടിയാകുന്നതു വരെ ഫ്രീസറില്‍ വയ്ക്കുക.

അഞ്ജു മോഹനന്‍
ഡയറ്റിഷന്‍
ലൂര്‍ദ്‌സ് ഹോസ്പിറ്റല്‍

Ads by Google
Friday 22 Mar 2019 01.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW