Friday, June 21, 2019 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 22 Mar 2019 11.25 AM

ഇന്ത്യയിൽ റിയൽമിയുടെ ആദ്യ സർവീസ് സെന്റർ ആരംഭിച്ചു

realme opens first exclusive

ഇന്ത്യയിലെ ആദ്യ സർവീസ് സെന്റർ റിയൽമി ഡൽഹിയിൽ തുറന്നു. അവിടെ ഉപഭോക്താക്കൾക്ക് ഫോൺ സർവീസ് മാത്രമല്ല കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളുടെ ലൈവ് ഡെമോയും അനുഭവിച്ചറിയാം.

ഇന്ത്യൻ വിപണിയിൽ സ്മാർട്ഫോൺ നിർമ്മാതാക്കളായ ഷവോമിയും സാംസങ്ങും ആണ് റിയൽമിയുടെ പ്രധാന എതിരാളികൾ. ഇരുവരോടും മത്സരിക്കുന്നതിനാണ് ഇന്ത്യയിൽ എക്സ്ക്ല്യൂസീവ് സർവീസ് സെന്ററുകളും സ്റ്റോറുകളും തുറക്കാൻ റിയൽമി തീരുമാനിച്ചത്.

റിപ്പോർട്ട് പ്രകാരം ഈ വർഷം ഇന്ത്യയിലാകമാനം വിവിധ നഗരങ്ങളിലായി 25-30 സർവീസ് സെന്ററുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വരും ദിവസങ്ങളിൽ ഗുരുഗ്രാം, മുംബൈ, പ്രയാഗ്‌രാജ്, കാാൻപൂർ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ സർവീസ് സെന്ററുകൾ തുറക്കും. ഒരുപിടി മികച്ച സ്മാർട്ട് ഫോണുകൾ നിലവിൽ റിയൽമി വിപണിയിൽ എത്തിച്ചിട്ടുണ്ട്.

ഓൺലൈൻ, ഓഫ്ലൈനിൽ വഴി സ്മാർട്ട്ഫോണുകൾ ലഭ്യമാണ്. അടുത്തിടെയാണ് റിയൽമി 3 കമ്പനി പുറത്തിറക്കിയത്.

ഫോണുകൾ ഓൺലൈനിൽ ലഭ്യമാണ്, എന്നാൽ ഓഫ്ലൈൻ ലഭ്യത രാജ്യത്തെ 35 നഗരങ്ങളിൽ എത്തിയിട്ടുണ്ട്. ഓരോ ത്രൈമാസത്തിലും കമ്പനി 50 പുതിയ നഗരങ്ങളിൽ കൂടി ഓഫ്‌ലൈൻ ലഭ്യത ഉറപ്പുവരുത്തും. 20,000 ഔട്ട്ലെറ്റുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW