Sunday, July 14, 2019 Last Updated 9 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 21 Mar 2019 12.33 PM

തിരിച്ചു വരവില്ലാത്ത ആദ്യ ചൊവ്വായാത്ര നടത്തുക ഒരു സ്ത്രീ... ഒടുവില്‍ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്...

uploads/news/2019/03/296060/mars.jpg
representative image

തിരിച്ചു വരില്ലെന്ന ഉറപ്പോടെ ചൊവ്വയിലേയ്ക്ക് കാലുകുത്താന്‍ ആദ്യം പുറപ്പെടുക ഒരു സ്ത്രീയെന്ന് വെളിപ്പെടുത്തി അമേരിക്കല്‍ ബഹിരാകാശ ഏജന്‍സി നാസ. എന്നാല്‍, ആരാണ് ആ സ്ത്രീ എന്ന് വെളിപ്പെടുത്തിയിട്ടില്ല. മനുഷ്യന്റെ ചൊവ്വാ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേയ്ക്ക് അടുക്കുമ്പോള്‍ മുന്നില്‍ വനിതകളാണെന്നാണ് നാസയുടെ പുതിയ വെളിപ്പെടുത്തല്‍.

നാസ അഡ്മിനിസ്‌ട്രേറ്ററും രാഷ്ട്രീയക്കാരനുമായ ജിം ബ്രൈഡന്‍സ്‌റ്റെനാണ് ചൊവ്വയിലെ മനുഷ്യ കുടിയേറ്റ പദ്ധതികളില്‍ സ്ത്രീകള്‍ക്കാണ് മുന്‍ഗനണയെന്ന വിവരം പുറത്തു വിട്ടിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക റേഡിയോ അഭിമുഖ പരിപാടിയായ സയന്‍സ് ഫ്രൈഡേക്കിടെയാണ് ബ്രൈഡന്‍സ്‌റ്റൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ചൊവ്വയില്‍ മാത്രമല്ല, വൈകാതെ ചന്ദ്രനിലേയ്ക്കും നാസയുടെ വനിതാ ബഹിരാകാശ യാത്രികര്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു.വനിതാ ബഹികാരായ യാത്രികര്‍ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ നടത്തം ഈ മാസ അവസാനം നടക്കുമെന്ന് നാസ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബഹിരാകാശ യാത്രികരായ അന്ന മക്ലയ്‌നും ക്രിസ്റ്റീന കോചുമായിരിക്കും ഈ ചരിത്രത്തില്‍ പങ്കാളികളാകുക.

Ads by Google
Thursday 21 Mar 2019 12.33 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW