Wednesday, June 12, 2019 Last Updated 32 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Mar 2019 03.58 PM

ലക്ഷ്യം കൂടുതല്‍ സീറ്റ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് മായാവതി

Mayawati,  Lok Sabha polls

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എന്നാല്‍ ബിഎസ്പിയുടെയും സമാജ്‌വാദി പാര്‍ട്ടിയുടേയും സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും മായാവതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ ബിജെപിയെ നേരിടാന്‍ ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും ഇത്തവണ സഖ്യമായാണ് മത്സരിക്കുന്നത്. ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. തന്റെ തീരുമാനം പാര്‍ട്ടി അംഗീകരിക്കുമെന്ന ആത്മവിശ്വാസമുണ്ട്. അതേസമയം ഭാവിയില്‍ മത്സരിക്കണമെന്ന് തോന്നിയാല്‍ ഒരു സീറ്റ് കണ്ടെത്താന്‍ സാധിക്കുമെന്നും മായാവതി പറഞ്ഞു. തന്റെ ജയത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുക എന്നതിനാണ് പ്രാധാന്യമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

2014 ലെ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ബിഎസ്പിക്ക് ദയനീയ പരാജയം നേരിടേണ്ടി വന്നിരുന്നു. 20 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. അതിനാലാണ് ഇത്തവണ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി മത്സരിക്കാന്‍ തീരുമാനിച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW