Sunday, June 23, 2019 Last Updated 58 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Mar 2019 11.22 AM

ആലിയ ഭട്ട് പിറന്നാള്‍ ആഘോഷിച്ചത് ഡ്രൈവര്‍ക്കും സഹായിക്കും വീട് വാങ്ങാന്‍ 50 ലക്ഷം നല്‍കികൊണ്ട്

gave 50 lakh

ആഘോഷങ്ങള്‍ക്കായി ലക്ഷങ്ങല്‍ പൊടിക്കുന്നവര്‍ക്കിടയില്‍ വ്യത്യസ്തമായി ബോളിവുഡ് താരം ആലിയ ഭട്ട്. പിറന്നാള്‍ സന്തോഷത്തില്‍ താരം തന്റെ ഡ്രൈവറിനും സാഹായിക്കും വീടു വെയ്ക്കാന്‍ 50 ലക്ഷം രൂപ സഹായം നല്‍കിയിരിക്കുകയാണ്. ഡ്രൈവറായ സുനിലിനും സഹായി അന്‍മോള്‍ക്കുമാണ് ആലിയ തുക സമ്മാനിച്ചത്. ആലിയ നല്‍കിയ തുകകൊണ്ട് ഇരുവരും ജുഹുവിലും ഖന്‍ ദണ്ഡയിലും വീടുകള്‍ വാങ്ങി.

2012ല്‍ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത സ്റ്റുഡന്‍സ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ആലിയയുടെ കൂടെ അന്നുമുതലുള്ളവരാണിവര്‍. കാമുകനായ രണ്‍ബീര്‍ കപൂര്‍, സുഹൃത്ത് കരണ്‍ ജോഹര്‍ എന്നിലവരുടെ സാന്നിദ്ധ്യത്തിലാണ് ആലിയ ചെക്ക് കൈമാറിയത്.

നിര്‍മ്മാതാവു കൂടിയായ അച്ഛന്‍ മഹേഷ് ഭട്ടിന്റെ സഹായത്തോടുകൂടിയാണ് ആലിയ സിനിമയിലെത്തുന്നത്. പിന്നീടുള്ള താരത്തിന്റെ വളര്‍ച്ച ഒറ്റയ്ക്കു തന്നെയായിരുന്നു. കൂടാതെ നിരവധി പരിഹാസങ്ങള്‍ ആലിയക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനെ എല്ലാം നേരിട്ടുകൊണ്ടായിരുന്നു ആലിയയുടെ വളര്‍ച്ച. കളങ്ക്, ബ്രഹ്മാസ്ത്ര, തുടങ്ങീ ചിത്രങ്ങള്‍ റിലീസിനു ഒരുങ്ങുന്നു. അവസാന റിലീസായ ഗള്ളിബോയ് സൂപ്പര്‍ ഹിറ്റായിരുന്നു. രാജ മൗലിയുടെ അടുത്ത ബിഗ് ബജറ്റ് ചിത്രമായ ട്രിപ്പിള്‍ ആറില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

കാമുകന്‍ രണ്‍ബീറിനും കുടുംബത്തിനുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ആലിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW