Tuesday, May 21, 2019 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 02.52 PM

ഈ ഗ്രാമത്തില്‍ 10-ാം ക്ലാസ് എഴുതുന്നത് ഇവള്‍ മാത്രം...

uploads/news/2019/03/295605/sslc.jpg

വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസ് പരീക്ഷച്ചൂടിലാണ്. നല്ല മാര്‍ക്ക് വാങ്ങാന്‍ മത്സരിച്ചാണ് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നത്. രാജസ്ഥാനിലെ ബര്‍മറിലുള്ള പത്താംക്ലാസ് പരീക്ഷ വിശേഷമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കാരണം ഇവിടെ പരീക്ഷയെഴുതുന്നത് ഒരു കുട്ടി മാത്രമാണ്. 16 വയസ്സുകാരിയായ കമലയാണ് പത്താം ക്ലാസിലെ പരീക്ഷയെഴുതുന്നത്.

ഈ ഗ്രാമത്തിലെ സാക്ഷരതാ നിരക്ക് വെറും 20 ശതമാനം മാത്രമാണ്. പ്രൈമറി ക്ലാസില്‍ നിന്നു തന്നെ കൊഴിഞ്ഞുപോകുന്ന കുട്ടികള്‍ 60 ശതമാനവുമാണ്. കൂടാതെ ഇവിടെ പെണ്‍കുട്ടികള്‍ പഠിക്കാനേ പോകാറില്ല. ഒരു അനാചാരം പോലെയാണ് ഇവിടെ പെണ്‍കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുന്നത്. ഇതിന് ഒരു മാറ്റവുമായി ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി പത്താംക്ലാസ് പരീക്ഷ എഴുതുന്നത്.

''ഗ്രാമത്തില്‍ നിന്ന് ഇത്രയധികം പഠിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിയാണ് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്നിലിത് അവസാനിക്കാതിരിക്കട്ടെ''- കമല പറയുന്നു. പ്ലസ് ടുവിന് സയന്‍സ് വിഷയമെടുത്ത് പഠിക്കാനാണ് ആഗ്രഹമെന്നും കമല പറയുന്നു. രാജശ്രീ യോജനാ സ്‌കീം വഴി ലഭിച്ച സൈക്കിളിലാണ് കമല സ്‌കൂളില്‍ പോകുന്നതും വരുന്നതും.

അതിര്‍ത്തിയിലാണ് സ്‌കൂള്‍ എന്ന കാരണം കൊണ്ട് തന്നെ മാതാപിതാക്കള്‍ അവരുടെ പെണ്‍കുട്ടികളെ അപ്പര്‍ പ്രൈമറി സ്‌കൂളില്‍ തന്നെ അയക്കാറില്ല. മാതാപിതാക്കളുടെ ഈ ഭയത്തെ തുടര്‍ന്ന് ചെക്ക് പോസ്റ്റില്‍ സൈനികരെ നിയമിച്ചിരുന്നു. ഇതോടെയാണ് കമലയെ പഠിക്കാന്‍ വിടാന്‍ അവളുടെ അച്ഛന്‍ തീരുമാനിക്കുകയും വിടുകയും ചെയ്തത്. കമലയുടെ ഈ ചുവടുവെയ്പ് മറ്റ് കുട്ടികള്‍ക്കും പ്രചോദനമായിരിക്കുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW