Wednesday, June 12, 2019 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 11.39 AM

'രാജുവേട്ടാ, കട്ട വെയ്റ്റിങ്ങ്' പൃഥ്വിരാജിന് ലഭിച്ച കമന്റിന്റെ രസകരമായ കഥ

uploads/news/2019/03/295590/prithwiraj-1.jpg

ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിന് വേണ്ടി. ഒട്ടുമിക്ക കാര്യങ്ങളും നവമാധ്യമങ്ങളിലൂടെയാണ് പങ്കുവച്ചിരുന്നതിനാല്‍ ആരാധകരുമായി ആശയവിനിമയം നടത്തിയിരുന്നകാര്യത്തില്‍ പൃഥ്വിരാജ് വേറെ ലെവല്‍ തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ലൂസിഫറിന്റെ ചിത്രീകരണം തുടങ്ങിയപ്പോഴുള്ള ഒരു ചിത്രം തന്റെ ഏറ്റവും പ്രീയപ്പെട്ട രംഗം എന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പോസ്റ്റിനെക്കാള്‍ ഹിറ്റായത് അതിന് താഴെ വന്ന ഒരു കമന്റ് ആണ്. 'രാജുവേട്ടാ, കട്ട വെയ്റ്റിങ്' എന്നായിരുന്നു ആ കമന്റ്. താരത്തിന്റെ ഭാര്യ സുപ്രിയ തന്നെയാണ് ഈ കമന്റിട്ടത്. വൈകാതെ തന്നെ റിപ്ലേയുമായി പൃഥ്വി രംഗത്ത് വന്നു. ഞാനും വെയ്റ്റിങ് ആണ് ചേച്ചി എന്നായിരുന്നു പൃഥ്വിയുടെ കമന്റ്.

നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഈ മാസം 28ന് ചിത്രം തീയേറ്ററുകളില്‍ എത്തും. ബുധനാഴ്ച വൈകിട്ട് ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങും.

Ads by Google
Tuesday 19 Mar 2019 11.39 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW