Friday, June 21, 2019 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 10.57 AM

മുകേഷ് അംബാനിയുടെ ഗ്യാരേജിൽ പുതിയ ബെന്‍സ് എസ് ഗാര്‍ഡ്

mukesh ambani mercedes s guard

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളാണ് മുകേഷ് അംബാനി. അംബാനിയുടെ ഗ്യാരേജിലെ ഏറ്റവും പുതിയ അതിഥിയാണ് ബെന്‍സ് എസ് ഗാര്‍ഡ്. അംബാനിയുടെ വാഹനശേഖരത്തിലെ ഏറ്റവും വില കൂടിയ വാഹനമാണ് ഇത്. അംബാനിയുടെ രണ്ടാമത്തെ എസ് ഗാര്‍ഡാണ് ഇത്.

കാറിന് ഏകദേശം 10 കോടി രൂപ വില വരും (കാറിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റം വരാം). പൂര്‍ണ്ണമായും ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് ഇത്. എസ് 600 നെ അടിസ്ഥാനമാക്കി നിര്‍മിച്ച കാറില്‍ ആഡംബരവും സുരക്ഷയും ഉണ്ട്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ബുക്ക് ചെയ്ത വാഹനം അംബാനിയുടെ ഗ്യാരേജിലെത്തിയത് ഈയിടയ്ക്കാണ്.

6.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി 12 എന്‍ജിനാണ് കാറിന് കരുത്തേകുന്നത്. 7.9 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗം കൈവരിക്കും. പരമാവധി വേഗം മണിക്കൂറില്‍ 190 കിലോമീറ്റര്‍. നിരവധി സുരക്ഷ സംവിധാനങ്ങൾ ഈ വാഹനത്തിനുണ്ട്. തീപിടിക്കാതിരിക്കാനും ഇന്ധനടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാനുമുള്ള സംവിധാനങ്ങളുമുണ്ട്.

കാറിലെ റണ്‍ഫ്ലാറ്റ് ടയറുകള്‍ക്ക് പഞ്ചറായാലും 80 കിലോമീറ്റര്‍ വരെ വേഗത്തില്‍ 30 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. വിആര്‍ 9 സുരക്ഷാസംവിധാനങ്ങളുള്ള കാറിന്റെ ബോഡി ബുള്ളറ്റ് പ്രൂഫാണ്. ആധുനിക ബാലിസ്റ്റിക് മിസൈല്‍ പ്രയോഗങ്ങള്‍ വരെ തടയാന്‍ ശേഷിയുണ്ട് എസ് ഗാര്‍ഡിന്റെ ബോഡിക്ക്.

Ads by Google
Ads by Google
Loading...
TRENDING NOW