Tuesday, May 21, 2019 Last Updated 22 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Mar 2019 10.28 AM

ഫോര്‍ട്ടി എയ്റ്റ്, സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷന്

harley davidson forty eight special street glide special launched in india

ഫോര്‍ട്ടി എയ്റ്റ്, സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹാര്‍ലി ഡേവിഡ്‌സണ്‍. ഹാര്‍ലി ഡേവിഡ്‌സണ്‍ ഫോര്‍ട്ടി എയ്റ്റ് സ്‌പെഷ്യല്‍ എഡിഷന്‍ 10.98 ലക്ഷം രൂപ വിലയില്‍ ഇന്ത്യയിലെത്തി. ഹാര്‍ലിയുടെ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍ എഡിഷന് വില 30.53 ലക്ഷം രൂപയാണ്. അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഫോര്‍ട്ടി എയ്റ്റ് സ്‌പോര്‍ട്‌സ്റ്റര്‍ പതിപ്പാണ് പുതിയ ഫോര്‍ട്ടി എയ്റ്റ് സ്‌പെഷ്യല്‍ എഡിഷന് ആധാരം.

2,165 mm നീളമുണ്ട് പുതിയ ഫോര്‍ട്ടി എയ്റ്റ് സ്‌പെഷ്യല്‍ എഡിഷന്. എഴുപതുകളില്‍ ഹാര്‍ലി പിന്തുടര്‍ന്നിരുന്ന ടാങ്ക് ആര്‍ട്ട് ശൈലിയും ബൈക്കില്‍ കാണാം. സീറ്റ് ഉയരം 710 mm. ഗ്രൗണ്ട് ക്ലിയറന്‍സ് 110 mm. 7.25 ഇഞ്ച് വലുപ്പമുള്ള ഉയര്‍ന്ന ഹാന്‍ഡില്‍ബാറുകള്‍ മുന്നോട്ടാഞ്ഞ റൈഡിംഗ് പൊസിഷനാണ് ഓടിക്കുന്നയാള്‍ക്ക് സമര്‍പ്പിക്കുന്നത്. 96 Nm ടോർക്ക് ബൈക്കിലെ 1,202 സിസി V-ട്വിന്‍ എഞ്ചിന് സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് ഗിയര്‍ബോക്‌സ്.

പുതിയ സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍ ഹാര്‍ലിയുടെ ടൂറിങ് മോഡലാണ്. സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിന്റെ മുഖ്യാകര്‍ഷണം നാവിഗേഷന്‍, ഓഡിയോ സംവിധാനങ്ങളുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് . സ്റ്റീരിയോ സ്പീക്കറുകള്‍ മുഖേന ഓഡിയോ സംവിധാനം ബൈക്കില്‍ പ്രവര്‍ത്തിക്കും. സ്ട്രീറ്റ് ഗ്ലൈഡില്‍ തുടിക്കുന്ന 1,868 സിസി മില്‍വോക്കി എഞ്ചിന് 165 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW