Wednesday, June 12, 2019 Last Updated 18 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 08.33 PM

ജാംനഗര്‍ സീറ്റില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍; തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചു

Hardik Patel, Jamnagar

ഗാന്ധിനഗര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജാംനഗര്‍ സീറ്റില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേല്‍. തന്റെ താല്‍പ്പര്യം പാര്‍ട്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന് ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി. ജാംനഗറില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

പാര്‍ട്ടി എന്ത് സ്ഥാനം ഏല്‍പ്പിച്ചാലും താന്‍ അത് സ്വീകരിക്കും. താന്‍ ഈ പാര്‍ട്ടിയില്‍ ചേര്‍ന്നിരിക്കുകയാണ്. സമീപകാലത്ത് മാത്രമാണ് താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ഇനിയും ഏറെക്കാലം മുന്നോട്ട് പോകാനുണ്ടെന്നും എല്ലാം കാത്തിരുന്ന് കാണാമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഹാര്‍ദിക് പട്ടേല്‍ അവകാശപ്പെട്ടു. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ജനവികാരമുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് എം.എല്‍.എമാരെ കുതിരക്കച്ചവടം നടത്തി എം.എല്‍.എമാരെ കൊണ്ടുവന്ന് അവര്‍ക്ക് നിര്‍ണായക സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്. ബി.ജെ.പി അവഗണിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും കോണ്‍ഗ്രസ് പരിഹാരം കാണുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു.

അതേസമയം പട്ടേല്‍ സമുദായ സംവണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ ഹാര്‍ദിക് പട്ടേലിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകൂ. മത്സരിക്കാനുള്ള തടസം നീക്കുന്നതിന് മെഹ്‌സാന കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW