Wednesday, June 12, 2019 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 18 Mar 2019 08.03 AM

'അമ്മേ ഞാന്‍ ഗര്‍ഭിണിയല്ല, ഡിവോഴ്സുമായിട്ടില്ല, ഞാന്‍ വന്ന് നേരിട്ട് പറയുന്നതുവരെ വിശ്വസിക്കരുതേ' പരിഭ്രാന്തിപ്പെട്ട് ശില്‍പ്പ അമ്മയെ ഫോണ്‍ വിളിച്ചു

called her mother

ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വേര്‍പിരിയുന്നു എന്ന വാര്‍ത്തകള്‍ ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടെ നടനും സംവിധായകനുമായ അനുരാഗ് ബസു കാണിച്ച കുസൃതിയാണ് ഇപ്പോള്‍ വൈറല്‍. സോണി ടിവിയിലെ സൂപ്പര്‍ ഡാന്‍സ് ഷൂട്ടിങ്ങിനിടെ അനുരാഗ് ശില്‍പയുടെ ഫോണ്‍ എടുത്ത് ശില്‍പയുടെ അമ്മയ്ക്ക്് ഒരു മെസേജ് അയച്ചു. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി ഭയങ്കര പ്രശ്നമാണെന്നും ഉടനെ വിവാഹ മോചനം വേണമെന്നുമായിരുന്നു മെസേജിന്റെ ഉള്ളടക്കം. തന്റെ ഫോണില്‍ നിന്നും ഇങ്ങനെ ഒരു മെസേജ് പോയ വിവരം ശില്‍പ അറിഞ്ഞിരുന്നില്ല. മറ്റൊരു വിധികര്‍ത്താവായ ഗീതാ കപൂറാണ് വിവരം ശില്‍പയെ അറിയിച്ചത്. സംഭവം കേട്ടതും താരം ആകെ പരിഭ്രാന്തായായി. തുടര്‍ന്ന് അനുരാഗില്‍ നിന്നും ഫോണ്‍ പിടിച്ചുവാങ്ങി അമ്മയെ വിളിച്ചു.

'അമ്മേ പേടിക്കാനൊന്നുമില്ല. ഇവിടെ കുഴപ്പമൊന്നുമില്ല. അനുരാഗ് ദാദയാണ് ഈ മെസേജ് അമ്മയ്ക്ക് അയച്ചത്. ഞാന്‍ ഗര്‍ഭിണിയാണെന്നോ വിവാഹമോചനം നേടുകയാണെന്നോ ഒക്കെ പറയുന്ന മെസേജുകള്‍ വരുകയാണെങ്കില്‍ ഞാന്‍ നേരിട്ട് വന്ന് പറയാതെ വിശ്വസിക്കരുതെ' എന്നായിരുന്നു ശില്‍പ അമ്മയോട് പറഞ്ഞത്. ശില്‍യുടെ ഫോണ്‍ വന്നതിനു ശേഷമാണ് അമ്മയ്ക്കും സമാധാനമായത്.

വിനോദ വെബ്സൈറ്റായ പിങ്ക്വില്ലയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സോണി ടിവിയിലെ സൂപ്പര്‍ ഡാന്‍സ് ഷൂട്ടിങ്ങിനിടെ അനുരാഗ് കാണിച്ച കുസൃതിയിലാണ് ശില്‍പ ശരിക്കും പരിഭ്രാന്തിയിലായത്. ഷോയുടെ വിധികര്‍ത്താക്കളാണ് ശില്‍പയും അനുരാഗ് ബസും. സംഭവങ്ങള്‍ നടക്കുമ്പോള്‍ പ്രത്യേക അതിഥിയായ ഫറ ഖാനും സ്റ്റുഡിയോയില്‍ അണ്ടായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW