Tuesday, July 02, 2019 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 17 Mar 2019 01.40 AM

ജീവന്റെ കാവല്‍മാലാഖയായി സിസ്‌റ്റര്‍ ആന്‍ മരിയ; ആംബുലന്‍സ്‌ വളയം ഈ 67കാരിയുടെ കൈകളില്‍ ഭദ്രം

uploads/news/2019/03/295063/k9.jpg

കട്ടപ്പന: സൈറണ്‍ മുഴക്കി പായുന്ന ആംബുലന്‍സിന്റെ വളയം ഈ കന്യാസ്‌ത്രിയുടെ കൈകളില്‍ ഭദ്രം.
ഓരോ ജീവനുമായി കാവല്‍മലാഖയെപ്പോലെയാണ്‌ അസീസി സ്‌നേഹാശ്രമത്തിലെ സിസ്‌റ്റര്‍ ആന്‍ മരിയ കുതിക്കുന്നത്‌.

ഇത്‌ ഒരു പതിറ്റാണ്ടിലേറെയായി ഹൈറേഞ്ചിന്റെ പതിവു കാഴ്‌ച. രോഗിക്കും ബന്ധുക്കള്‍ക്കും മനസാന്നിധ്യം കൈവിടാതെ ആംബുലന്‍സ്‌ ഓടിക്കുന്ന ഡ്രൈവര്‍ രക്ഷകരാണ്‌. പുരുഷന്മാരുടെ കുത്തകയാണു സിസ്‌റ്റര്‍ ദൈവകൃപയായാല്‍ പൊളിച്ചിരിക്കുന്നത്‌. ആന്ധ്ര, ഊട്ടി, ഉജൈ്വന്‍ എന്നിവിടങ്ങളില്‍ നഴ്‌സായിരുന്നു സിസ്‌റ്റര്‍ ആന്‍ മരിയ. 16 വര്‍ഷമായി അഗതി മന്ദിരമായ ആകാശപ്പറവയിലാണ്‌ ശുശ്രൂഷ ചെയ്യുന്നത്‌. 13 വര്‍ഷം മുമ്പ്‌ ഡ്രൈവിങ്‌ ലൈസന്‍സ്‌ കരസ്‌ഥമാക്കി. ഫാ. ഫ്രാന്‍സീസ്‌ ഡൊമിനിക്കും പ്ര?വിന്‍ഷ്യാള്‍ സിസ്‌റ്റര്‍ അനീറ്റയും നല്‍കിയ പ്രോത്സാഹനമാണ്‌ സിസ്‌റ്ററെ ആംബുലന്‍സ്‌ ഓടിക്കാന്‍ പ്രേരിപ്പിച്ചത്‌.

67 വയസുള്ള സിസ്‌റ്ററിന്‌ കട്ടപ്പനയില്‍ നിന്ന്‌ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്താന്‍ രണ്ടര മണിക്കൂറില്‍ താഴെ മതി. രോഗികളെ കൃത്യസമയത്ത്‌ ആശുപത്രികളിലെത്തിച്ച്‌ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിഞ്ഞത്‌ പുണ്യമായി സിസ്‌റ്റര്‍ കരുതുന്നു. റോഡുകളുടെ ശോച്യാവസ്‌ഥയാണ്‌ സിസ്‌റ്ററെ വിഷമിപ്പിക്കുന്നത്‌. ഇവ നന്നായാല്‍ കൂടുതല്‍ വേഗത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയും. കൂടുതല്‍ സ്‌ത്രീകള്‍ ഈ രംഗത്തേക്ക്‌ കടന്നുവരണമെന്നാണു സിസ്‌റ്ററുടെ അഭിപ്രായം. പിക്കപ്പ്‌, മാര്‍ഷല്‍ തുടങ്ങി വലിയ വാഹനങ്ങളും ജപമാലയേന്തുന്ന ഈ കരങ്ങള്‍ നിയന്ത്രിക്കും. ഇതുവരെ അപകടമുണ്ടാകാത്തതിന്റെ ആത്മവിശ്വാസത്തിലാണ്‌ സിസ്‌റ്റര്‍ വളയം തിരിക്കുന്നത്‌. ഇതിനു ദൈവത്തിനു നന്ദിപറയുന്നു.

എസ്‌.സൂര്യലാല്‍

Ads by Google
Sunday 17 Mar 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW