Tuesday, July 02, 2019 Last Updated 1 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 04.03 PM

ഷോപ്പിങ് കരുതലോടെ... സ്മാര്‍ട്ട് ഷോപ്പിങ്ങിനായി അറിയേണ്ടതെന്തെല്ലാം

uploads/news/2019/03/295003/lifestyle1603.jpg

വലിയൊരു ഷോപ്പിങ് മാളില്‍ ചെന്നാല്‍ കാണുന്നതെല്ലാം വാങ്ങാന്‍ തോന്നും. കൈയില്‍ കിട്ടുന്നതെല്ലാം വാങ്ങി പേഴ്സ് കാലിയാക്കാതെ എന്തൊക്കെ വാങ്ങണമെന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യണം. ബഡ്ജറ്റിനനുസരിച്ച് ഷോപ് ചെയ്യുകയാണ് ഉചിതം. ഷോപ്പിങ്ങിനിറങ്ങും മുമ്പ് ചില കാര്യങ്ങളറിയേണ്ടതുണ്ട്.

ആവശ്യമറിഞ്ഞ് വാങ്ങാം


ആവശ്യമുള്ളവ വാങ്ങുന്നതാവണം ഷോപ്പിങ്. കാണുന്നതെല്ലാം വാങ്ങലല്ല. വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് പട്ടിക തയ്യാറാക്കി അവ വാങ്ങുകയാണ് വേണ്ടത്.

ഷോപ്പിങ്ങിനായി പോകുമ്പോള്‍ മറ്റു പലതും കണ്ണില്‍ പെട്ടേക്കാം. അവ അത്യാവശ്യമാണോ ആവശ്യമാണോ അനാവശ്യമാണോ എന്ന് ആലോചിക്കുക. അത്യാവശ്യമുള്ളവ മാത്രം വാങ്ങുക. അത്യാവശ്യവും അനാവശ്യവും തിരിച്ചറിയാന്‍ നിഷ്പക്ഷമായി ചിന്തിക്കണമെന്നു മാത്രം.

വാര്‍ഡ്രോബ് ശ്രദ്ധിക്കാം


വാര്‍ഡ്രോബില്‍ എന്തൊക്കെയാണുള്ളത് എന്നു പരിശോധിച്ചിട്ട് വേണം ഷോപ്പിങ്ങിനിറങ്ങാന്‍. വസ്ത്രങ്ങളെല്ലാം എടുത്ത് നോക്കുന്നത് നന്ന്. പല കാരണങ്ങളാല്‍ ഉപയോഗിക്കാതെ വച്ച ലെഗിങ്സുകളോ ജീന്‍സോ ഉണ്ടെങ്കില്‍ അത് ഇനിയും ഉപയോഗിക്കാവുന്നതാണെങ്കില്‍ പുതിയതൊന്ന് വാങ്ങേണ്ടതില്ല.

അതിന് ചേരുന്ന ടോപ്പുകളോ കുര്‍ത്തകളോ വാങ്ങിയാല്‍ മതിയല്ലോ. വാര്‍ഡ്രോബ് പരിശോധിക്കുമ്പോള്‍ നിലവിലുള്ള വസ്ത്രങ്ങളുടെ നിറങ്ങള്‍, ഡിസൈനുകള്‍ എന്നിവ കൂടി മനസിലൊന്നു കുറിച്ചോളൂ. അതിലില്ലാത്ത നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രങ്ങള്‍ പിന്നീട് വാങ്ങിയാല്‍ മതിയാകും.

ഓഫറുകള്‍ അറിയാം


ഒട്ടുമിക്ക ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളും ചില സീസണുകളില്‍ വമ്പിച്ച ഓഫറുകളോടെ വിപണിയിലെത്താറുണ്ട്. ഇതാണ് ഷോപ്പിങ്ങിന് പറ്റിയ സമയം. ഓരോ സീസണ്‍ കഴിയുമ്പോള്‍ ഇത്തരത്തില്‍ ഡിസ്‌കൗണ്ട് സെയിലുകള്‍ വരാറുണ്ട്. പല മുന്തിയ ബ്രാന്‍ഡുകളും ഇത്തരത്തില്‍ സെയില്‍ നടത്താറുണ്ട്.

ഇത്തരത്തിലുള്ള ചില പ്ലാനിങ്ങുകളുണ്ടെങ്കില്‍ കുറഞ്ഞ ചെലവില്‍ ഷോപ്പിങ് നടത്താം. പക്ഷേ റിഡക്ഷന്‍ ഉണ്ടെന്ന് കരുതി കാണുന്നതൊക്കെ വാങ്ങിക്കൂട്ടരുത്. ഗുണമേന്മയുള്ള ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ബട്ടണ്‍, ഹൈംലൈന്‍, ഡ്രേസ്ട്രിങ്സ്,സിബ്, കൊളുത്ത് എന്നിവ പരിശോധിച്ച് നല്ലതാണെങ്കില്‍ മാത്രം വാങ്ങുക.

uploads/news/2019/03/295003/lifestyle1603b.jpg

സ്വയം ഡിസൈനറാകേണ്ട


പരസ്യങ്ങളിലും മറ്റും കാണുന്ന വസ്ത്രങ്ങള്‍ കണ്ട് അതുപോലൊന്ന് തനിക്കും വേണമെന്ന് ആഗ്രഹിക്കുന്നതിലും അത് സ്വന്തമാക്കുന്നതിലും തെറ്റില്ല. പക്ഷേ ശരീരപ്രകൃതിയ്ക്കും വ്യക്തിത്വത്തിലും കരിയറിനും ഇണങ്ങുന്ന വസ്ത്രമാണോ എന്നു കൂടി നോക്കണം. അതിനായി സുഹൃത്തുക്കളോടോ തയ്യല്‍ക്കാേരാടോ അഭിപ്രായം ചോദിക്കാം. ഏത് മെറ്റീരിയലാണ് വേണ്ടത്, ഏത് ഡിസൈനാണ് ഇണങ്ങുന്നത് എന്ന് ചോദിച്ച് മനസിലാക്കിയ ശേഷമേ ആ വസ്ത്രം വാങ്ങാവൂ.

ആക്സസറീസില്‍ ശ്രദ്ധിക്കാന്‍


വസ്ത്രം മാത്രം നന്നായിട്ട് കാര്യമില്ല. അതിനൊപ്പം അണിയുന്ന ആക്‌സസറീസിലും ശ്രദ്ധ വേണം. പല നിറത്തിലുള്ള സ്ട്രാപ്പുകളുള്ള വാച്ചും മെറ്റല്‍ വാച്ചുമുണ്ടെങ്കില്‍ ക്വാഷല്‍ വെയറിനൊപ്പവും ഫോര്‍മല്‍ വെയറിനൊപ്പവും അണിയാം. അതുപോലെ പലതരം വസ്ത്രങ്ങള്‍ക്കിണങ്ങുന്ന പലതരം ബാഗുകളും വാങ്ങാം.

ലെതര്‍, ജ്യൂട്ട്, എന്നീ മെറ്റീരിയലുകളിലെ പുതുമയുള്ള ഡിസൈനര്‍ ബാഗുകള്‍ വാങ്ങാം. ചെരിപ്പിന്റെ കാര്യവും അങ്ങനെ തന്നെ. മള്‍ട്ടികളര്‍ ചെരിപ്പുകളാണെങ്കില്‍ പല വസ്ത്രങ്ങള്‍ക്കൊപ്പം അണിയാവുന്നതാണ്. ഇത്തരത്തില്‍ ഷോപ്പിങ് ചെയ്തു നോക്കൂ, പണവും ലാഭം. ആവശ്യമുള്ള സാധനങ്ങള്‍ കിട്ടുകയും ചെയ്യും.

ഇന്ന് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാത്തവര്‍ വളരെകുറവാണ്. അതിനാല്‍ തന്നെ ഓണ്‍ലൈനില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്ക് സംഭവിക്കുന്ന ദുരാനുഭവങ്ങളും ഏറെയാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ശരിയായ ഓണ്‍ലൈന്‍ സ്‌റ്റോര്‍


ഓണ്‍ലൈന്‍ വിപണി സജീവമായതുകൊണ്ടുതന്നെ നിരവധി ഷോപ്പിങ് പോര്‍ട്ടലുകള്‍ ഇന്നുണ്ട്. അതുകൊണ്ടുതന്നെ വിശ്വാസ്യതയുള്ള ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടല്‍ തെരഞ്ഞെടുക്കുകയാണ് ആദ്യ കടമ്പ. ആമസോണ്‍, ഫ്‌ളിപ്പ് കാര്‍ട്ട്, പേടിഎം മാള്‍ എന്നിവ വിശ്വാസ്യയോഗ്യമായ പോര്‍ട്ടലുകളാണ്.

ഓരോ പോര്‍ട്ടലുകള്‍ക്കും അവരവരുടേതായ പ്രത്യേകതകളുണ്ട്. ചിലതില്‍ നിരവധി ഓഫറുകള്‍ ലഭിക്കും, ചിലതില്‍ സാധനങ്ങള്‍ക്ക് വില കുറവായിരിക്കും. നിങ്ങളുടെ ഇഷ്ടാനുസരണം അത് തെരഞ്ഞെടുക്കാം. പ്രമുഖ സൈറ്റുകളില്‍ നിന്നല്ല ഷോപ്പിങ് എങ്കില്‍ സൈറ്റിന്റെ ക്രെഡിബിലിറ്റി ഉറപ്പാക്കണം. വ്യാജ വെബ്സൈറ്റുകളില്‍ കുടുങ്ങരുത്.

uploads/news/2019/03/295003/lifestyle1603a.jpg

ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ വില മിക്കപ്പോഴും എല്ലാ ഷോപ്പിങ് സൈറ്റുകളിലും ഒരുപോലെ ആയിരിക്കും. ചിലപ്പോഴൊക്കെ പെട്ടന്ന് വില മാറി മറിയാറുമുണ്ട്. ആവശ്യക്കാര്‍ സൈറ്റ് നിരന്തരം സന്ദര്‍ശിക്കുന്നത് നല്ലതാണ്.

വില കുറയുന്ന സമയത്ത് ഫോണ്‍ വാങ്ങാനാകും. ഉത്സവ സമയങ്ങളില്‍ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നിരവധി ഓഫറുകള്‍ ഓണ്‍ലൈനില്‍ ലഭിക്കാറുണ്ട്. ഈ സമയങ്ങളില്‍ വാങ്ങുന്നത് ഉചിതം.

വില്‍പ്പനക്കാരെ തെരഞ്ഞെടുക്കുക


ഒരുകാര്യം അറിഞ്ഞിരിക്കുക. നമ്മള്‍ ഓണ്‍ലൈനില്‍ ഷോപ്പ് ചെയ്യുമ്പോള്‍ ആ ഷോപ്പിങ് പോര്‍ട്ടലല്ല നമുക്ക് സാധനം തരുന്നത്. അതിനായി പുറമേ ചില വില്‍പ്പനക്കാരുണ്ട്. അവര്‍ സാധനം വില്‍ക്കാന്‍ ഷോപ്പിങ് പോര്‍ട്ടലിനെ ഒരു ഇടനിലക്കാരനാക്കുന്നു എന്നുമാത്രം. അതുകൊണ്ട് മികച്ച ഷോപ്പിങ് പോര്‍ട്ടലിനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ അടുത്ത കടമ്പ ശരിയായ വില്‍പ്പനക്കാരെ തിരഞ്ഞെടുക്കുക എന്നതാണ്.

പ്രമുഖ ഷോപ്പിങ് പോര്‍ട്ടലുകള്‍ എല്ലാംതന്നെ വില്‍പ്പനക്കാരുടെ റേറ്റിംഗ് കൊടുത്തിട്ടുണ്ട്. ഇത് നോക്കി മികച്ചത് തെരഞ്ഞെടുക്കാനാകും. മാത്രമല്ല ഏത് ഉല്‍പന്നമാണെങ്കിലും വാങ്ങും മുന്‍പ് ഉപയോഗിച്ചവരുടെ റേറ്റിംഗ് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. റേറ്റിംഗ് 5 ല്‍ 4 ന് മുകളിലാണെങ്കില്‍ സെല്ലര്‍ മികച്ചത് എന്നര്‍ത്ഥം.

വേണ്ടത് ലഭിച്ചില്ലെങ്കില്‍


ഇക്കാര്യങ്ങള്‍ ചെയ്തിട്ടും ശരിയായ പ്രോഡക്ട് ലഭിച്ചില്ലെങ്കില്‍ ഷോപ്പിങ് പോര്‍ട്ടലുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്.

ആമസോണ്‍ ആണെങ്കില്‍ ഇമെയില്‍ അയക്കാം, ഫ്‌ളിപ്പ്കാര്‍ട്ട് ആണെങ്കില്‍ ട്വിറ്ററില്‍ മെസ്സേജ് അയക്കുകയോ നേരിട്ട് വിളിക്കുകയോ ചെയ്യാം. നിങ്ങളുടെ വിഷയത്തില്‍ ഉടനടി ഇടപെടാന്‍ കസ്റ്റമര്‍ കെയര്‍ ഏജന്റ് എപ്പോഴുമുണ്ടാകും. ഉടനടി പ്രശ്‌നം പരിഹരിക്കുകയും ചെയ്യും.

Ads by Google
Saturday 16 Mar 2019 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW