Tuesday, May 21, 2019 Last Updated 37 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 03.02 PM

രത്‌നധാരണത്തിലൂടെ കിട്ടാവുന്ന ഗുണങ്ങള്‍

''നിരന്തരമായി ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും നെഗറ്റീവിനെ അതിജീവിക്കുന്നതിനും ഉത്തമമായ മാര്‍ഗമാണ് രത്‌നധാരണം. രത്‌നധാരത്തിലൂടെ മനുഷ്യശരീരത്തില്‍ ശക്തമായ ഊര്‍ജ്ജപ്രവാഹം ഉണ്ടാകുകയും ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും അതിലൂടെ നല്ല രീതിയില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നു.''
uploads/news/2019/03/294992/joythi1603.jpg

തടസ്സങ്ങള്‍ മറികടക്കുന്നു, മടി അല്ലെങ്കില്‍ അലസത മാറിക്കിട്ടുന്നു, മാനസികവും ശാരീരികവുമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു, നെഗറ്റീവ് ശക്തികളുടെ ആവാഹനത്തില്‍നിന്നും മോചനം കിട്ടുന്നു, ബുദ്ധി വികസനം, ചിന്താശക്തി, പഠനവിജയം, തൊഴില്‍നേട്ടം, സന്തോഷം, സമാധാനം, ഐശ്വര്യം, ധനനേട്ടം മുതലായ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു.

ശാരീരിക ബലവും ദൃഢമായ ആത്മവിശ്വാസവും കര്‍മ്മശേഷിയും ഉണ്ടെങ്കില്‍ ഏത് ആഗ്രഹങ്ങളും നേടിയെടുക്കാന്‍ മനുഷ്യന് കഴിയും. ഇതിനെല്ലാം തടസം ഉണ്ടാകുന്നതിന് കാരണം ഒന്നുകില്‍ വളര്‍ന്ന സാഹചര്യം അല്ലെങ്കില്‍ ഗ്രഹനില പ്രകാരമുള്ള ദോഷങ്ങള്‍ ആകാം.

ശരിയായ തീരുമാനം എടുക്കാന്‍ പറ്റാതെ പോകുക, സഹായം കിട്ടാതെ പോകുക, അത്യാഗ്രഹം, ദുഃശീലങ്ങള്‍, ഇങ്ങനെ അനേകം കാരണങ്ങള്‍ ഉണ്ടാകാം.

എന്തുതന്നെയായിരുന്നാലും അതില്‍നിന്നും അതിജീവിച്ച് വിജയം ഉണ്ടാകണമെങ്കില്‍ അപാകതകള്‍ തിരിച്ചറിഞ്ഞ് മാറാന്‍ തയ്യാറാകണം. മാറ്റമെന്ന് പറയുമ്പോള്‍ ഇതുവരെ ഉണ്ടായിരുന്ന രീതികളില്‍നിന്നും മാറി മനസും ശരീരവും ശുദ്ധി ചെയ്ത് നല്ല തീരുമാനത്തിലൂടെ പ്രവര്‍ത്തിക്കാന്‍ കഴിയണം.

ഇതെല്ലാം അവനവന്‍ തന്നെ തീരുമാനിച്ചേ പറ്റൂ. നല്ല തീരുമാനത്തിലെത്തണമെങ്കില്‍ നമ്മളില്‍ പോസിറ്റീവ് എനര്‍ജി നിലനിര്‍ത്തണം. അതിന് ആദ്യം വേണ്ടുന്നത് ദേവാലയ ദര്‍ശനവും നിത്യ പ്രാര്‍ത്ഥനയുമാണ്. അതിലൂടെ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയും.

നിരന്തരമായി ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും നെഗറ്റീവിനെ അതിജീവിക്കുന്നതിനും ഉത്തമമായ മാര്‍ഗമാണ് രത്‌നധാരണം. രത്‌നധാരത്തിലൂടെ മനുഷ്യശരീരത്തില്‍ ശക്തമായ ഊര്‍ജ്ജപ്രവാഹം ഉണ്ടാകുകയും ശാരീരികവും മാനസികവുമായ ഊര്‍ജ്ജം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

നല്ല രീതിയില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്നു. തടസ്സപ്പെട്ടുനില്‍ക്കുന്ന കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും ശക്തമായി മുന്നേറാന്‍ രത്‌നധാരണത്തിലൂടെ കഴിയുന്നു.

ഗ്രഹനില പരിശോധിച്ച് രത്‌നം തിരഞ്ഞെടുത്ത് വിധിപ്രകാരം ധരിക്കുന്നതിലൂടെ എല്ലാ നന്മകളും വന്നുചേരും.

Ads by Google
Saturday 16 Mar 2019 03.02 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW