Tuesday, May 21, 2019 Last Updated 29 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.24 AM

മാറാട്‌ കേസില്‍ തടവിനു ശിക്ഷിച്ചയാള്‍ കഴുത്തില്‍ കല്ലുകെട്ടി മരിച്ചനിലയില്‍

uploads/news/2019/03/294932/c6.jpg

കോഴിക്കോട്‌: മാറാട്‌ കലാപക്കേസില്‍ പ്രത്യേകകോടതി 12 വര്‍ഷം തടവിനു ശിക്ഷിച്ചശേഷം ജാമ്യത്തിലിറങ്ങിയ മത്സ്യത്തൊഴിലാളിയെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാറാട്‌ കിണറ്റിങ്ങലകത്ത്‌ മുഹമ്മദ്‌ ഇല്യാസി(42)ന്റെ മൃതദേഹമാണു ലയണ്‍സ്‌ പാര്‍ക്കിനു പുറകുശത്തെ ബീച്ചില്‍ കഴുത്തില്‍ ഭാരമുളള കല്ലുകെട്ടിയ നിലയില്‍ കണ്ടെത്തിയത്‌. 23 കിലോയോളം ഭാരമുള്ള കല്ലാണു കഴുത്തിലുണ്ടായിരുന്നത്‌. രണ്ടാം മാറാട്‌ കലാപത്തില്‍ ക്രൈംബ്രാഞ്ച്‌ റജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മുപ്പത്തിമൂന്നാം പ്രതിയായിരുന്നു.
നീന്തല്‍അറിയാവുന്ന ആള്‍ ആത്മഹത്യചെയ്ുയമ്പോള്‍ ഇങ്ങനെ കല്ലുകെട്ടാറുണ്ടെന്നും മരണം ആത്മഹത്യയാണെന്നു കരുതുന്നതായും പോലീസ്‌ പറഞ്ഞു. മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കമുണ്ട്‌. ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകാറുണ്ടായിരുന്നു.ഇല്യാസിനെ മാറാടു കേസ്‌ അനേ്വഷിക്കുന്ന സി.ബി.ഐ. കഴിഞ്ഞദിവസം ചോദ്യം ചെയ്‌തിരുന്നെന്നും അതിനുശേഷം അസ്വസ്‌ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. കാണാതായിട്ട്‌ രണ്ടു ദിവസമായെന്നു ബന്ധുക്കള്‍ സ്‌ഥിരീകരിച്ചു.
മാറാട്ടു താമസിച്ചിരുന്ന ഇയാള്‍ പിന്നീട്‌ വെള്ളയില്‍ പണിക്കര്‍ റോഡ്‌ ഭാഗത്തെ ഭാര്യാവീട്ടിലേക്കു മാറിയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ പോസ്‌റ്റ്‌ മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Ads by Google
Saturday 16 Mar 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW