Tuesday, May 21, 2019 Last Updated 28 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.24 AM

വിദ്യാര്‍ഥിനിയുടെ മുഖത്ത്‌ തുപ്പിയ കണ്ടക്‌ടര്‍ റിമാന്‍ഡില്‍

uploads/news/2019/03/294931/c5.jpg

പിറവം: വിദ്യാര്‍ഥിനിയുടെയും അമ്മയുടെയും മുഖത്ത്‌ തുപ്പിയ കേസില്‍ കെ.എസ്‌.ആര്‍.ടി.സി. കണ്ടക്‌ടറെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പ്രതി എന്‍. പ്രവീണി(43)നെയാണ്‌ പിറവം എസ്‌.ഐ. റെജി രാജിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഇന്നലെ രാത്രി എട്ടോടെ അറസ്‌റ്റ് ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്‌തു. എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്കു മുമ്പായി കുടുംബ ക്ഷേത്രത്തില്‍ പൂജ നടത്തി അമ്മയോടൊപ്പം പിറവം മുല്ലൂര്‍പടിയിലെ വീട്ടിലേക്കു മടങ്ങുന്നതിനിടെ ചൊവ്വാഴ്‌ച രാത്രി എട്ടോടെയായിരുന്നു സംഭവം. വൈറ്റില ഹബ്ബില്‍നിന്നു സീതത്തോടിന്‌ സര്‍വീസ്‌ നടത്തുന്ന പാലാ ഡിപ്പോയിലെ ഫാസ്‌റ്റ് പാസഞ്ചര്‍ ബസിലായിരുന്നു അമ്മയും മകളും യാത്ര ചെയ്‌തിരുന്നത്‌. സ്‌റ്റോപ്പില്‍ ബസ്‌ നിര്‍ത്തുന്നത്‌ സംബന്ധിച്ചുണ്ടായ തര്‍ക്കത്തിനൊടുവില്‍ കണ്ടക്‌ടര്‍ തങ്ങളുടെ മുഖത്തേക്ക്‌ തുപ്പിയതായാണ്‌ പത്താം ക്ലാസ്‌ വിദ്യാര്‍ഥിനി പോലീസിന്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.
വിജിലന്‍സ്‌ അന്വേഷണം നടക്കുകയാണെന്നും, റിപ്പോര്‍ട്ട്‌ ലഭിച്ചതിനുശേഷം ഉചിതമായ നടപടിയെടുക്കുമെന്നുമാണ്‌ കെ.എസ്‌.ആര്‍.ടി.സി. അധികൃതരുടെ നിലപാട്‌.
കണ്ടക്‌ടര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷന്‍ ജില്‍സ്‌ പെരിയപ്പുറം പിറവം കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയിലെ എ.ടി.ഒ. ഓഫീസിന്‌ മുമ്പില്‍ ഇന്നലെ ഉച്ചയോടെ സത്യഗ്രഹം ആരംഭിച്ചിരുന്നു.
കൗണ്‍സിലര്‍ മെബിന്‍ ബേബി, എം.കെ.എം. ഹൈസ്‌കൂള്‍ മാനേജര്‍ പി.സി. ചിന്നക്കുട്ടി, പ്രിന്‍സിപ്പല്‍ എ.എ. ഒനാന്‍കുഞ്ഞ്‌, പി.ടി.എ. പ്രസിഡന്റ്‌ ടൈറ്റസ്‌ ശ്രാപ്പിള്ളില്‍, സ്‌റ്റാഫ്‌ സെക്രട്ടറി സൈബി സി. കുര്യന്‍ എന്നിവരും അധ്യാപികമാരുള്‍പ്പടെയുള്ളവരും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കണ്ടക്‌ടറെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്നാണ്‌ സമരക്കാരുടെ ആവശ്യം.

Ads by Google
Saturday 16 Mar 2019 01.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW