Saturday, March 16, 2019 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.15 AM

തീരുമാനം തിങ്കളാഴ്‌ചത്തെ യോഗത്തില്‍

uploads/news/2019/03/294867/s2.jpg

ന്യൂഡല്‍ഹി: ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക്‌ അടുത്ത യോഗത്തില്‍ പുനപരിശോധിക്കുമെന്ന്‌ ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി. നിര്‍ദേശം പാലിക്കാന്‍ തങ്ങള്‍ ബാധ്യസ്‌ഥരാണെന്ന്‌ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ്‌ റായ്‌ പറഞ്ഞു.
തിങ്കളാഴ്‌ചയാണ്‌ അടുത്ത യോഗം. ഉത്തേജക മരുന്നു വിരുദ്ധ നയവുമായി ബന്ധപ്പെട്ടാണു യോഗം ചേരുന്നത്‌. അന്നു തന്നെ ശ്രീശാന്തിന്റെ വിഷയവും പരിഗണിക്കുമെന്നു വിനോദ്‌ റായ്‌ വ്യക്‌തമാക്കി. സമിതിയുടെ പുതിയ ഓംബുഡ്‌സ്മാന്‍ റിട്ടയേഡ്‌ ജസ്‌റ്റിസ്‌ ഡി.കെ. ജയ്‌ന്‍, അമിക്കസ്‌ ക്യൂറി പി.എസ്‌. നരസിംഹ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. തിങ്കളാഴ്‌ച തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും വിനോദ്‌ റായ്‌ പറഞ്ഞു. ശ്രീശാന്ത്‌ തുടര്‍ന്നും ക്രിക്കറ്റ്‌ കളിക്കുന്നതിനെ കുറിച്ചു പറയാനാകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ബി.സി.സി.ഐ. മുന്‍ വൈസ്‌ പ്രസിഡന്റും കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്റെ മുതിര്‍ന്ന അംഗവുമായ ടി.സി. മാത്യു കോടതി വിധിയെ സ്വാഗതം ചെയ്‌തു. കരിയറിലെ ആറ്‌ നിര്‍ണായകമായ വര്‍ഷങ്ങളാണു ശ്രീശാന്തിനു നഷ്‌ടപ്പെട്ടത്‌. വിലക്ക്‌ നീങ്ങിയാലും ശ്രീശാന്തിന്‌ ഇനി പഴയ പോലെ ഫസ്‌റ്റ് ക്ലാസ്‌ മത്സരങ്ങളില്‍പ്പോലും മത്സരിക്കാനാകില്ല. ആ നഷ്‌ടം നികത്താന്‍ ആര്‍ക്കുമാകില്ല- ടി.സി. മാത്യു തുടര്‍ന്നു. വിലക്ക്‌ നീങ്ങിയാല്‍ പ്രഫഷണല്‍ അമ്പയറിങ്‌ അല്ലെങ്കില്‍ താരം ആഗ്രഹിച്ചതു പോലെ സ്‌കോട്ടിഷ്‌ ലീഗില്‍ കളിക്കാം. വിധി നടപ്പാക്കേണ്ടതു ഭരണസമിതിയുടെ ബാധ്യതയാണെന്നു ബി.സി.സി.ഐ. പ്രസിഡന്റ്‌ (ആക്‌ടിങ്‌) സി.കെ. ഖന്ന പറഞ്ഞു.

Ads by Google
Saturday 16 Mar 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW