Saturday, March 16, 2019 Last Updated 2 Min 7 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.15 AM

വിലക്ക്‌ നീങ്ങി; ഇനി

uploads/news/2019/03/294866/s1.jpg

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ഐ.പി.എല്ലിലെ ഒത്തുകളി വിവാദം. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്‌ഥാന്‍ റോയല്‍സ്‌ ടീമുകള്‍ക്കു രണ്ട്‌ വര്‍ഷത്തെ വിലക്ക്‌ ലഭിക്കാനും ഒത്തുകളി വിവാദം കാരണമായി. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്‌തനാക്കിയപ്പോഴും ബിസിസിഐയ്‌ക്ക് അത്‌ അംഗീകരിക്കാനായിരുന്നില്ല.
2013 മേയ്‌ ഒന്‍പതിനു പഞ്ചാബ്‌ കിങ്‌സ് ഇലവനെതിരായ മത്സരത്തില്‍ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഒത്തുകളിച്ചെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലില്‍ അധികം റണ്‍ വിട്ടുകൊടുക്കാമെന്നായിരുന്നു ശ്രീശാന്തിന്റെ വാഗ്‌ദാനം. വാതുവയ്‌പ്പ് കേസില്‍ ശ്രീശാന്ത്‌ കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയ ബി.സി.സി.ഐ. നടപടി സുപ്രീം കോടതി ശരിവച്ചു. അഴിമതി ഇല്ലാതാക്കാന്‍ സാധാരണ പിന്തുടരുന്ന നടപടിക്രമങ്ങള്‍ പാലിക്കുകയാണ്‌ ബോര്‍ഡ്‌ ചെയ്‌തതെന്നും സ്വാഭാവിക നീതി ലംഘിച്ചെന്നു ശ്രീശാന്തിന്‌ പരാതിപ്പെടാന്‍ കഴിയില്ലെന്നും ബെഞ്ച്‌ വ്യക്‌തമാക്കി.
ശ്രീശാന്തിനെതിരേ ഉന്നയിച്ച ആരോപണങ്ങളെ കോടതി ശരിവച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഉടമയായിരുന്ന എന്‍. ശ്രീനിവാസന്‍ അച്ചടക്ക സമിതിയുടെ ഭാഗമായതിനെ ചോദ്യം ചെയ്‌ത ശ്രീശാന്തിന്റെ വാദവും കോടതി തള്ളി. അച്ചടക്കസമിതിയുടെ ഘടനയെ ഈ അപ്പീലില്‍ ചോദ്യം ചെയ്യാനാകില്ലെന്ന്‌ കോടതി വ്യക്‌തമാക്കി. കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാലും എല്ലാ കേസുകളിലും ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്താനാകില്ലെന്ന്‌ കോടതി വ്യക്‌തമാക്കി. വിലക്ക്‌ ചുരുങ്ങിയത്‌ അഞ്ചുവര്‍ഷവും പരമാവധി ആജീവനാന്തവുമെന്നാല്‍ എല്ലാ കേസിലും ആജീവനാന്തം നല്‍കാമെന്നല്ല. കുറ്റത്തിന്റെ ഗൗരവം കൂടി കണക്കിലെടുത്തുവേണം കാലാവധി തീരുമാനിക്കാനെന്നും കോടതി പറഞ്ഞു. തനിക്കെതിരേ സാഹചര്യത്തെളിവുകള്‍ മാത്രമാണു പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചതെന്നാണ്‌ ശ്രീശാന്ത്‌ കോടതിയില്‍ വാദിച്ചത്‌. ആരോപിക്കുന്ന കുറ്റം നടന്നാല്‍ മാത്രമേ സാഹചര്യത്തെളിവുകള്‍ നിലനില്‍ക്കു. ഒരോവറില്‍ 14 റണ്‍ വിട്ടുകൊടുക്കാന്‍ പണം വാങ്ങിയെന്നാണ്‌ ആരോപണം. 13 റണ്‍ മാത്രമേ ആ ഓവറില്‍ അതില്‍ വിട്ടുകൊടുത്തുള്ളു. ഒരു പന്ത്‌ നോബോള്‍ എറിഞ്ഞത്‌ അമ്പയര്‍ കണ്ടില്ലെന്നത്‌ ആരോപണം മാത്രമാണെന്നും ശ്രീശാന്ത്‌ വാദിച്ചു. ഇത്തരം കേസുകളില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുന്ന പതിവ്‌ ലോകത്തില്ല. ഇന്ത്യന്‍ ടീം മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌്ഹറുദ്ദീന്‌ ആജീവന്താര വിലക്കേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട്‌ പിന്‍വലിച്ചു. പാകിസ്‌താന്റെ സലിം മാലിക്കിന്റെതും പിന്‍വലിച്ചു. ഒരു മത്സരത്തെ ശ്രീശാന്ത്‌ സ്വാധീനിച്ചിട്ടുണ്ടെന്നും പണം ആവശ്യപ്പെട്ടതിന്‌ കോള്‍ റെക്കോഡ്‌ തെളിവാണെന്നുമായിരുന്നു ബോര്‍ഡിന്റെ വാദം. 2013 മേയ്‌ 16 നാണു ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള താരങ്ങളെ ഡല്‍ഹി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഒത്തുകളിക്കു നേതൃത്വം നല്‍കിയത്‌ താനാണെന്ന്‌ മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു.
ശ്രീശാന്ത്‌ 10 ലക്ഷം രൂപ വാതുവയ്‌പ്പുകാരില്‍നിന്നു മുന്‍കൂര്‍ കൈപ്പറ്റിയെന്ന്‌ ഡല്‍ഹി പോലീസ്‌ സ്‌ഥിരീകരിച്ചു. അതേ വര്‍ഷം സെപ്‌റ്റംബര്‍ 13 നാണു ശ്രീശാന്തിന്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ബി.സി.സി.ഐയുടെ അച്ചടക്ക സമിതി തീരുമാനിച്ചത്‌. 2015 ഏപ്രില്‍ 20 ഒത്തുകളി നടന്നതിനു തെളിവില്ലെന്നു പട്യാല ഹൗസ്‌ കോടതി കണ്ടെത്തി. 2017 ഓഗസ്‌റ്റ് ഏഴിന്‌ ശ്രീശാന്ത്‌ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നു ഹൈക്കോടതി വിലക്ക്‌ റദ്ദാക്കി. സെപ്‌റ്റംബര്‍ 18 നു ബി.സി.സി.ഐയുടെ അപ്പീലിനെ തുടര്‍ന്ന്‌ ഉത്തരവ്‌ റദ്ദാക്കി. 2018 ജനുവരിയിയാണു ശ്രീശാന്ത്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Saturday 16 Mar 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW