Saturday, March 16, 2019 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.15 AM

ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍; എതിരാളി നാപ്പോളി

uploads/news/2019/03/294865/s5.jpg

സൂറിച്ച്‌: യൂറോപ്പാ ഫുട്‌ബോള്‍ ലീഗ്‌ ക്വാര്‍ട്ടര്‍ ഫൈനലുകളിലും കടുത്ത മത്സരങ്ങള്‍ ഉറപ്പായി. നറുക്കെടുത്തതില്‍ ഏറ്റവും ഗംഭീരമായ ക്വാര്‍ട്ടര്‍ പോരാട്ടം ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ക്ല ബ്‌ ആഴ്‌സണലും ഇറ്റാലിയന്‍ക്ല ബ്‌ നാപോളിയും തമ്മിലാണ്‌. നാപോളിയുടെ തട്ടകത്തിലാണ്‌ ഒന്നാംപാദ മത്സരം. മറ്റു മത്സരങ്ങളില്‍ സ്‌പാനിഷ്‌ക്ല ബുകളായ വിയ്യാ റയാലും വലന്‍സിയയും നേര്‍ക്കുനേര്‍ വരും.
പോര്‍ചുഗലിലെ ബെന്‍ഫിക ജര്‍മനിയിലെ ഫ്രാങ്ക്‌ഫര്‍ട്ടിനെയും പ്രീമിയര്‍ ലീഗ്‌ വമ്പന്‍ ചെല്‍സി സ്ലാവിയ പ്രാഹയെയും നേരിടും. ഏപ്രില്‍ രണ്ടാം വാരമാണ്‌ ക്വാര്‍ട്ടര്‍ ഫൈനലിന്റെ ഒന്നാം പാദ മത്സരങ്ങള്‍. ഇന്നലെ നടന്ന രണ്ടാംപാദ പ്രീ ക്വാര്‍ട്ടറില്‍ ഫ്രഞ്ച്‌ ക്ലബ്‌ റെന്നീസിനെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു തകര്‍ത്താണ്‌ ആഴ്‌സണല്‍ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്‌്. ഒന്നാംപാദ മത്സരത്തില്‍ റെന്നീസ്‌ 3-1 ന്‌ ആഴ്‌സണിലെ തോല്‍പ്പിച്ചു. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ഏകപക്ഷീയമായി മൂന്നു ഗോളുകളടിച്ചതും ഒന്നാംപാദത്തിലെ എവേ ഗോളുമാണ്‌ ആഴ്‌സണലിന്റെ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്‌്. 4-3 ന്റെ അഗ്രഗേറ്റ്‌ ഗോളിലായിരുന്നു ആഴ്‌സണലിന്റെ മുന്നേറ്റം.
ആഴ്‌സണലിനു വേണ്ടി പിയര്‍ എംറികെ ഒബുമായെങ്‌ രണ്ട്‌ ഗോളടിച്ചു. ഐന്‍സ്‌ലെ മായ്‌ലാന്‍ഡ്‌ നൈല്‍സ്‌ ഒരു ഗോളുമടിച്ചു. യൂറോപ്പ ലീഗില്‍ രണ്ടാം തവണയാണ്‌ 3-1 നു പിന്നിട്ടുനിന്ന ഒരു ടീം തിരിച്ചടിച്ചു മുന്നേറുന്നത്‌. 2009-10 സീസണില്‍ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ഫുള്‍ഹാം ഇറ്റാലിയന്‍ വമ്പന്‍ യുവന്റസിനെ സമാനമായി മറികടന്നിരുന്നു. യൂറോപ്പ ലീഗില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങളില്‍ ജയിച്ച ശേഷമാണു റെന്നീസ്‌ കീഴടങ്ങിയത്‌. യുക്രൈയിനിലെ ഡൈനാമോ സാഗ്രെബിനെ 3-0 ത്തിനു തോല്‍പ്പിച്ചാണു ബെനഫിക്ക ക്വാര്‍ട്ടറിലെത്തിയത്‌. അധിക സമയത്തു നേടിയ രണ്ട്‌ ഗോളുകളാണു ബെനഫിക്കയെ രക്ഷിച്ചത്‌. മുഴുവന്‍ സമയത്ത്‌ ബെനഫിക്ക 1-0 ത്തിനു ജയിച്ചതോടെ അഗ്രഗേറ്റ്‌ ഗോള്‍ നില 1-1 ആയി. തുടര്‍ന്നാണ്‌ അധിക സമയം വേണ്ടി വന്നത്‌. സ്‌പാനിഷ്‌ ക്ലബ്‌ സെവിയയെ 4-3 നു തോല്‍പ്പിച്ചാണ്‌ സ്ലാവിയ പ്രാഹ ക്വാര്‍ട്ടറിലെത്തിയത്‌്. ഈ മത്സരവും അധിക സമയത്താണ്‌ അവസാനിച്ചത്‌.

Ads by Google
Saturday 16 Mar 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW