Saturday, March 16, 2019 Last Updated 2 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.15 AM

ഇത്തവണ മത്സരിക്കാനില്ല : ''പെയ്‌സിനു കളിക്കാമെങ്കില്‍ തനിക്കുമാകാം''

uploads/news/2019/03/294863/s3.jpg

ന്യൂഡല്‍ഹി: പരിശീലനത്തിന്റെ ഭാഗമായി മുംബൈയില്‍ വച്ച്‌ പന്ത്‌ തലയില്‍ തട്ടിയുണ്ടായ പരുക്കിന്‌ ശസ്‌ത്രക്രിയ നടത്തി തല കറുത്ത തൊപ്പിയാല്‍ മൂടികെട്ടിയാണ്‌ ശ്രീശാന്ത്‌ സുപ്രീം കോടതിയില്‍ വിധി കേള്‍ക്കാനെത്തിയത്‌. അടുത്ത ദിവസം തന്നെ വിലക്ക്‌ നീക്കാന്‍ ബി.സി.സിഐയ്‌ക്ക് കത്ത്‌ നല്‍കുമെന്നും പറഞ്ഞു.
കോടതി വിധിയില്‍ പ്രതീക്ഷയര്‍പ്പിച്ച്‌ കഴിഞ്ഞ ആറ്‌ മാസമായി ീവ്രപരിശീലനത്തിലാണ്‌. ഫിറ്റ്‌നസ്‌ ടെസ്‌റ്റൊന്നും നടത്തിയിട്ടില്ലെങ്കിലും ശരീരം ഫിറ്റാണെന്ന്‌ ഉറപ്പാണ്‌. ഒക്‌ടോബര്‍- നവംബര്‍ മാസത്തോടെ ആരംഭിക്കുന്ന മത്സര സീസണിന്റെ ഭാഗമാകാന്‍ സാധിക്കുമെന്നാണ്‌ കരുതുന്നത്‌. ലിയാന്‍ഡര്‍ പെയ്‌സിന്‌ 42 -ാം വയസില്‍ ഗ്രാന്‍സ്ലാം ടെന്നീസ്‌ കിരീടം നേടാമെങ്കില്‍ തനിക്കു 36-ാം വയസില്‍ ക്രിക്കറ്റും കളിക്കാമെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. മലയാളികള്‍ എന്നും പ്രോത്സാഹനം മാത്രമാണ്‌ നല്‍കിയത്‌.
കേരളത്തില്‍ തന്നെ വീണ്ടും കളിച്ച്‌ തുടങ്ങണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌. 2019 നല്ല വര്‍ഷമാകുമെന്നാണ്‌ പ്രതീക്ഷയെന്നും ശ്രീശാന്ത്‌ പറഞ്ഞു. ക്രിക്കറ്റ്‌ മാത്രമാണു മനസിലുള്ളത്‌. കഴിഞ്ഞ തവണ ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്‌. ഇത്തവണ അങ്ങിനെയൊരാവശ്യം ഉണ്ടായിട്ടില്ല. ഇപ്പോഴും ബി.ജെ.പി. ഭാരവാഹിയാണെന്നും ശ്രീശാന്ത്‌ പറഞ്ഞു. 2013 ലാണു ശ്രീശാന്ത്‌, മുംബൈയുടെ അങ്കിത്‌ ചവാന്‍, ഹരിയാനയുടെ അജിത്‌ ചാന്‍ഡില എന്നിവര്‍ക്ക്‌ ഒത്തുകളി വിവാദത്തെത്തുടര്‍ന്നു ബി.സി.സി.ഐ. വിലക്കേര്‍പ്പെടുത്തിയത്‌. വിലപ്പെട്ട ആറു വര്‍ഷം നഷ്‌ടപ്പെട്ടതിനെ ദുഖം ഒരിക്കലും മാറില്ലെന്നും ശ്രീശാന്ത്‌ പറഞ്ഞു. ട്വന്റി20 ലോകകപ്പ്‌ (2007), ഏകദിന ലോകകപ്പ്‌ (2011) കിരീടങ്ങള്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ശ്രീശാന്ത്‌. ഇന്ത്യക്കു വേണ്ടി 27 ടെസ്‌റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി20 കളും കളിച്ചിട്ടുണ്ട്‌. ജീവിതത്തിലെ ''കറുത്ത ദിവസങ്ങള്‍'' കഴിഞ്ഞു. ഭാര്യ ഭുവനേശ്വരിയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണയില്ലായിരുന്നെങ്കില്‍ ആ ദിനങ്ങളില്‍ ജീവിതം ദുസഹമാകുമായിരുന്നു - ശ്രീ തുടര്‍ന്നു. കോടതി വിധിയറിഞ്ഞ്‌ സഹതാരങ്ങളായിരുന്ന ഹര്‍ഭജന്‍ സിങ്‌, വീരേന്ദര്‍ സേവാഗ്‌, സുരേഷ്‌ റെയ്‌ന തുടങ്ങിയവര്‍ വളിച്ചിരുന്നു. അടുത്ത സുഹൃത്തായ റോബിന്‍ ഉത്തപ്പ ദിവസവും വിളിക്കാറുണ്ടെന്നും ശ്രീ പറഞ്ഞു.

Ads by Google
Saturday 16 Mar 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW