Saturday, March 16, 2019 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 16 Mar 2019 01.10 AM

തരൂരിന്റെ ബന്ധുക്കളെ ബി.ജെ.പിയില്‍ ചേര്‍ത്തു; വെട്ടില്‍വീണു ശ്രീധരന്‍ പിള്ള ,ചേര്‍ന്നവര്‍ പലരും പണ്ടേ ബി.ജെ.പി. അംഗങ്ങള്‍

uploads/news/2019/03/294858/k6.jpg

കൊച്ചി: കോണ്‍ഗ്രസുകാര്‍ കൂട്ടമായി ബി.ജെ.പിയിലേക്കു ചേരുന്നു എന്നു വരുത്താന്‍ ശ്രമിച്ച ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വെട്ടില്‍വീണു. ടോം വടക്കനു പിന്നാലെ കൂടുതല്‍പേര്‍ കോണ്‍ഗ്രസ്‌ വിടുന്നു എന്നു വരുത്താനുള്ള നീക്കമായിരുന്നു അടിമുടി പൊളിഞ്ഞത്‌. ഇന്നലെ കൊച്ചിയില്‍ നടന്ന ഒരു ചടങ്ങില്‍ കോണ്‍ഗ്രസ്‌ നേതാവും തിരുവനന്തപുരം മണ്ഡലം സ്‌ഥാനാര്‍ഥിയുമായ ശശി തരൂര്‍ എം.പിയുടെ ബന്ധുക്കളെ ബി.ജെ.പിയില്‍ ചേര്‍ക്കുന്ന പരിപാടിക്കൊടുവിലാണ്‌ പിള്ളയുടെ വാദം ബി.ജെ.പിയില്‍ ചേര്‍ന്ന ബന്ധുക്കള്‍തന്നെ പൊളിച്ചത്‌.
കൊച്ചിയില്‍ നടന്ന ബി.ജെ.പി. അംഗത്വവിതരണ പരിപാടിയില്‍ നിരവധിപേര്‍ എത്തിയിരുന്നു. തരൂരിന്റെ ബന്ധുക്കളടക്കമുള്ളവരെ ബി.ജെ.പിയിലേക്കു ചേര്‍ത്തുവെന്ന അവകാശവാദത്തിനെതിരേ ഒടുവില്‍ ബന്ധുക്കള്‍തന്നെ തിരിഞ്ഞതാണ്‌ ബി.ജെ.പിയെ വെട്ടില്‍ വീഴ്‌ത്തിയത്‌.
തരൂരിന്റെ അടുത്ത ബന്ധുക്കളടക്കം 10 പേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വരുത്താനുള്ള ശ്രമമായിരുന്നു. ശശി തരൂരിന്റെ അമ്മയുടെ അനുജത്തി ശോഭന, ഭര്‍ത്താവ്‌ ശശികുമാര്‍ എന്നിവരാണ്‌ ബി.ജെപിയില്‍ ചേര്‍ന്നത്‌. പി.എസ.്‌ ശ്രീധരന്‍ പിള്ളയില്‍ നിന്ന്‌ ഇവര്‍ അംഗത്വം സ്വീകരിക്കുകയും ചെയ്‌തു. എന്നാല്‍, അംഗത്വം എടുത്ത ശേഷമാണ്‌ കാര്യങ്ങള്‍ ബന്ധുക്കള്‍ വെളിപ്പെടുത്തിയത്‌. തങ്ങള്‍ പണ്ടുകാലം മുതലേ ബി.ജെ.പി. അനുഭാവികളാണെന്നായിരുന്നു ഇവര്‍ പ്രതികരിച്ചത്‌. അതുകൊണ്ട്‌ ഇന്നലെ ചടങ്ങു നടത്തി തങ്ങളെ ബി.ജെ.പിയിലേക്ക്‌ ചേര്‍ത്തത്‌ എന്തിനെന്ന്‌ അറിയില്ലെന്നും ചെറിയമ്മ ശോഭന പറഞ്ഞു. ഇതേപ്പറ്റി സംഘാടകരോടുതന്നെ ചോദിച്ചാല്‍ മതിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്‌.
അംഗത്വം സ്വീകരിച്ചവര്‍ കാര്യങ്ങള്‍ കൂടുതല്‍ വിവാദമാകുമെന്നു കണ്ടതോടെ ഫോട്ടോയെടുക്കാനോ കൂടുതല്‍ പ്രതികരിക്കാനോ കൂട്ടാക്കാതെ തല്‍ക്ഷണത്തില്‍ വേദിവിട്ടു. പിന്നീട്‌ സമീപിച്ചപ്പോഴാണ്‌ ബി.ജെ.പിക്കാര്‍ തന്നെയായിരുന്നു തങ്ങളെന്നും, എന്തിനാണ്‌ അംഗത്വ വിതരണ ചടങ്ങ്‌ ഇപ്പോള്‍ നടത്തിയത്‌ എന്ന്‌ അറിയില്ലെന്നും ബന്ധുക്കള്‍ പ്രതികരിച്ചത്‌. ശബരിമല കര്‍മസമിതി അംഗമായ വനിതയാണ്‌ വേദിയിലെത്തിച്ചതെന്നും ഇവര്‍ വ്യക്‌തമാക്കി. തരൂരിന്റെ ബന്ധുക്കള്‍ ബി.ജെ.പിയിലേക്ക്‌ ചേരുകയാണെന്നു മാധ്യമങ്ങളെയും അറിയിച്ചിരുന്നില്ല. പിന്നീട്‌ പുറത്തുവിടാന്‍ അത്‌ രഹസ്യമാക്കി വച്ചിരുന്നു.
കെ.പി.സി.സി. നിര്‍വാഹക അംഗങ്ങള്‍ ഉള്‍പ്പടെയുള്ള രണ്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ ബി.ജെ.പിയിലേക്ക്‌ ഉടന്‍ വരുമെന്ന്‌ ശ്രീധരന്‍ പിള്ള വ്യക്‌തമാക്കുകയുണ്ടായി. ഇവരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും പേരുകള്‍ പിന്നീട്‌ പറയാമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇന്നലെ നടന്ന ചടങ്ങില്‍ ശശി തരൂര്‍ എം.പിയുടെ ചെറിയമ്മയടക്കം പതിനാലുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി പാര്‍ട്ടി അവകാശപ്പെട്ടു.

Ads by Google
Saturday 16 Mar 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW